Movlog

Faith

ഒരുപാട് പ്രശ്നങ്ങളുടെ ഇടയിലാണ് രജിസ്റ്റർ മാര്യേജ് നടന്നത് ! ജീവിതം തന്നെ മാറി മറിഞ്ഞു

തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച താരമാണ് ഇന്ദ്രജ. തെലുങ്ക് സിനിമകളിലും മലയാള സിനിമകളിലും പ്രധാനമായി തിളങ്ങിയ താരം ചില തമിഴ്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കർണാടക സംഗീത കുടുംബത്തിൽ നിന്നും വരുന്ന താരം മൂന്നു സഹോദരിമാരിൽ മൂത്തവൾ ആണ്. ശാസ്ത്രീയ സംഗീതവും നൃത്തവും അഭ്യസിച്ചിട്ടുള്ള ഇന്ദ്രജ, രജനീകാന്ത് നായകനായ “ഉഴൈപ്പാളി” എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി.

പിന്നീടു നടിയായി “ജന്തർമന്തർ” എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഇന്ദ്രജ ആ സിനിമയിലെ കഥാപാത്രത്തിന്റെ പേര് പിന്നീട് സ്വീകരിക്കുകയായിരുന്നു. തമിഴ് സിനിമകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മലയാളത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു ഇന്ദ്രജ. മോഹൻലാലിന്റെ നായികയായി “ഉസ്താദ്”, സുരേഷ് ഗോപിക്കൊപ്പം “എഫ്ഐആർ”, മമ്മൂട്ടിയുടെ നായികയായി “ക്രോണിക് ബാച്ചിലർ”, ജയറാമിന്റെ ഒപ്പം “മയിലാട്ടം” തുടങ്ങി മലയാളസിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന ഇന്ദ്രജ ഒരു നീണ്ട ഇടവേളക്ക് ശേഷം തെലുങ്ക് സിനിമയിലേക്ക് മടങ്ങി വരികയായിരുന്നു. മലയാളത്തിൽ 17 സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇന്നും ഇന്ദ്രജ മലയാളികളുടെ ഹൃദയങ്ങളിൽ തങ്ങിനിൽക്കുന്നു. 2007ലാണ് ഇന്ദ്രജ അവസാനമായി ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചത്. ഇപ്പോഴിതാ ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അഭിനയ ജീവിതത്തിലുണ്ടായ ബ്രേക്കിനെ കുറിച്ചുമെല്ലാം വെളിപ്പെടുത്തുകയാണ് താരം.

മാതാപിതാക്കൾ എതിർത്തുവെങ്കിലും അന്യ മതസ്ഥനായ ഒരാളുമായിട്ടായിരുന്നു താരം വിവാഹം കഴിച്ചത്. തെലുങ്കു ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള ഇന്ദ്രജ തമിഴ് ടെലിവിഷൻ നടനായ മുഹമ്മദ് അബ്സാറിനെ വിവാഹം കഴിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണയും അംഗീകാരവും ലഭിക്കാൻ ആറ് വർഷങ്ങൾ ആയിരുന്നു താരത്തിന് കാത്തിരിക്കേണ്ടി വന്നത്. അതുകൊണ്ട് രജിസ്റ്റർ വിവാഹം നടത്തുകയായിരുന്ന താരം. വിവാഹം കഴിക്കുന്ന ആൾ പുകവലിക്കാനും മദ്യപിക്കാനും പാടില്ല എന്ന ഒരൊറ്റ നിബന്ധന മാത്രമേ താരത്തിന് ഉണ്ടായിരുന്നുള്ളൂ.

അബ്‌സാർ അത്തരത്തിലുള്ള ഒരാൾ തന്നെയാണെന്ന് താരം വെളിപ്പെടുത്തി. ഇന്ദ്രജ പൂർണമായും സസ്യാഹാരി ആയതിനാൽ നോൺ വെജ് പാചകം വീടിനുള്ളിൽ ചെയ്യുന്നത് നിരോധിക്കുമെന്ന ഉടമ്പടിയിൽ ആണ് ഇവർ ഒന്നിച്ചത് പോലും. എന്നാൽ പുറത്തുനിന്ന് എന്തും കഴിക്കുന്നതിനും താരത്തിന് യാതൊരു പ്രശ്നവുമില്ല എന്ന് തമാശയായി പറയുന്നു. ഇവർക്ക് ഒരു മകളാണുള്ളത്. ആദ്യമൊക്കെ മകളെ തനിച്ചാക്കി അഭിനയിക്കാൻ പോകുമ്പോൾ അസ്വസ്ഥത തോന്നി എങ്കിലും ഇപ്പോൾ ആറാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്ദ്രജയുടെ ജോലി മനസ്സിലാക്കി പൂർണ്ണ പിന്തുണ നൽകുന്നുണ്ട് എന്ന് ഇന്ദ്രജ തുറന്നു പറയുന്നു. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top