Movlog

Movie Express

പ്രേക്ഷകരുടെ പ്രിയപ്പെട്ട നിലീന യുവനടിയുടെ ‘അമ്മ’

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മികച്ച റേറ്റിംഗോടെ മുന്നേറുന്ന ഒരു പരമ്പരയാണ് “കുടുംബവിളക്ക്”. മലയാളികളുടെ സ്വന്തം ലാലേട്ടൻ നായകനായ ബ്ലെസി ചിത്രം “തന്മാത്ര”യിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ മീരാ വാസുദേവ് ആണ് ഈ പരമ്പരയിലെ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരുപാട് സിനിമകളിലൂടെ പരിചിതനായ കെ കെ മേനോനാണ് പരമ്പരയിൽ സിദ്ധാർഥ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വാഭാവികമായ അഭിനയം കൊണ്ടും വൈകാരികമായ മുഹൂർത്തങ്ങൾ കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഈ പരമ്പരയ്ക്ക് സാധിച്ചു.


സ്വന്തം വീട്ടിലെ ആളുകളെ പോലെയാണ് ഈ പരമ്പരയിലെ കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. പരമ്പരയിൽ സുമിത്രയുടെയും സിദ്ധാർത്ഥന്റെയും മൂന്നു മക്കളെ അവതരിപ്പിക്കുന്നത് ആനന്ദ്(അനിരുദ്ധ്), നൂബിൻ(പ്രദീഷ്), അമൃത(ശീതൾ) എന്നിവരാണ്. ഇവർക്ക് പുറമേ സുമേഷ്, മഞ്ജു സതീഷ്, കെ പി ബിന്ദു പങ്കജ് എന്നിവരും പരമ്പരയിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

സുമിത്രയുടെ അടുത്ത സുഹൃത്തായ നിലീനയെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. കുടുംബ ജീവിതത്തിൽ തളർന്നു പോകുന്ന വീട്ടമ്മയായ സുഹൃത്തിനെ ജീവിതത്തിൽ മുന്നോട്ടു പോകുവാനായി ആത്മധൈര്യവും മറ്റു സഹായങ്ങളും നൽകുന്ന നിലീന എന്ന സുഹൃത്തിനെ അവതരിപ്പിക്കുന്നത് ബിന്ദു പങ്കജ് ആണ്. താര ത്തിന്റെ ഭർത്താവ് അശോക് ഡിവൈഎസ്പി ആണ്. കണ്ണൂർ സ്വദേശിയായ ബിന്ദു പങ്കജിനു രണ്ടു മക്കളാണുള്ളത്. മലയാളത്തിനു പുറമേ തമിഴ് പരമ്പരകളിലും സജീവമായ ബിന്ദു ആലുവയിൽ ആണ് ഇപ്പോൾ താമസിക്കുന്നത്.

മലയാളികൾക്ക് സുപരിചിതയായ ഗായത്രി അശോക് ബിന്ദു പങ്കജിന്റെ മകളാണ്. ബാലു വർഗീസ് നായകൻ ആയ “ലഡ്ഡു” എന്ന സിനിമയിൽ തിളങ്ങിയ ഗായത്രിയുടെ ചിത്രങ്ങൾ ഒഡീഷന് വേണ്ടി അയച്ചിരുന്നത് ‘അമ്മ ബിന്ദു ആണ്. മിനി സ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും അഭിനയിച്ചിട്ടുണ്ട് ബിന്ദു. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള ബിന്ദു, നിലീന എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ ഏറെ നേടുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top