Movlog

Film News

തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ എന്ന തലക്കെട്ടോടെ ആണ് ചിത്രങ്ങൾ വൈറൽ ആകുന്നത്

bhama

അവസാന വർഷത്തെ ഓണ ആഘോഷ ചിത്രങ്ങൾ ആണ് ഭാമ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. ആറു മാസം ഗർഭിണി ആയിരിക്കവേ ഉള്ള ചിത്രങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ എന്ന തലക്കെട്ടോടെ ആണ് ചിത്രങ്ങൾ വരുന്നത്. താരം സിനിമയിൽ നിന്നും അൽപ്പം വിട്ടു നിൽക്കുന്നുണ്ടെങ്കിലും വളരെ സന്തോഷത്തോടെ ഉള്ള കുടുംബജീവിതം നടത്തുകയാണ് ഇപ്പോൾ . ചില ആരാധകർ ഭാമ വീണ്ടും ഗർഭിണി ആയോ എന്ന സംശയങ്ങൾ ചോദിക്കുന്നുണ്ട്. എന്നാൽ താരം ടൈറ്റിലിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട് അവസാന വർഷത്തെ ഓണ ആഘോഷ ചിത്രങ്ങൾ ആണെന്നും ആ സമയം താൻ ആറുമാസം ഗർഭിണി ആയിരുന്നു എന്നും.

ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് കുടുംബം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഭാമയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം കഴിഞ്ഞ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top