Movlog

Movie Express

“എന്റെ സാമ്രാജ്യത്തിലേക്ക് പുതിയ പടനായകന് സ്വാഗതം “. പുതിയ അംഗത്തെ സ്വാഗതം ചെയ്‌ത്‌ നടി അനുശ്രീ

ലാൽ ജോസ് സംവിധാനം ചെയ്ത “ഡയമണ്ട് നെക്ക്ലെസ് ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനുശ്രീ. നർമം നിറഞ്ഞ കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ താരം പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. നാടൻ കഥാപാത്രങ്ങളും ശക്തമായ കഥാപാത്രങ്ങളും ഒരു പോലെ വഴങ്ങുന്ന ചുരുക്കം ചില നടികളിൽ ഒരാൾ ആണ് അനുശ്രീ. സ്വാഭാവിക അഭിനയം കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും ആരാധകരെ നേടിയെടുത്ത താരം സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് .

എപ്പോഴും നാടൻ കഥാപാത്രങ്ങൾ തേടിയെത്തുന്നതിനാൽ ഈ ലോക്ക് ഡൗൺ കാലത്ത് ഗംഭീര മേക്കോവർ നടത്തിയുള്ള അനുശ്രീയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. താരത്തിനെ പിന്തുണച്ചും വിമർശിച്ചും ഒരുപാട് പേർ മുന്നോട്ട് വന്നിരുന്നു. തന്റെ കുടുംബവിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാറുള്ള താരത്തിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്യുന്ന കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

“ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്ക് പുതിയ പടനായകന് സ്വാഗതം. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും. തളരരുത് പുത്രാ തളരരുത്. എല്ലാം നേരിട്ട് നമുക്ക് മുന്നോട്ട് പോകാം. എന്റെ ക്രൈം പാർട്ണറായി മരുമകൻ അനന്ദ നാരായണനെ സ്വാഗതം ചെയ്യുകയാണ്. ജൂനിയർ അനൂപ്.” എന്നാണു അനുശ്രീ തന്റെ കുറിപ്പിലൂടെ പങ്കു വെച്ചത്. സഹോദരന്റെ മകനെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ് അനുശ്രീ തന്റെ കുടുംബത്തിലേക്ക്. മരുമകനെ കൈയിലെടുത്ത ചിത്രത്തിനോടൊപ്പം ആണ് രസകരമായ ഈ കുറിപ്പ് താരം പങ്കു വെച്ചത്.

മാസങ്ങൾക്ക് മുമ്പ് നാത്തൂൻ ഗർഭിണിയാണെന്ന വിവരം താരം ആരാധകരുമായി പങ്കു വെച്ചിരുന്നു. അന്ന് മുതൽ കുഞ്ഞു പിറന്നോ എന്ന് അന്വേഷിക്കുകയാണ് അനുശ്രീയുടെ ആരാധകരും. വീട്ടിൽ നാത്തൂൻ ഗർഭിണിയായാൽ നാത്തൂന് കൊണ്ട് വരുന്ന പഴങ്ങളും, പലഹാരങ്ങളും, നല്ല ഭക്ഷണവുമെല്ലാം തനിക്കും കഴിക്കാൻ കിട്ടുമെന്ന് അനുശ്രീ ഇതിനു മുമ്പ് പങ്കു വെച്ചിരുന്നു. താരത്തിന്റെ കുറിപ്പ് ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top