Movlog

Film News

മോശം കമന്റിട്ടവന് ചുട്ട മറുപടി നൽകി നടി അനുമോൾ.

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനുമോൾ. പി ബാലചന്ദ്രൻ സംവിധാനം ചെയ്ത “ഇവൻ മേഘരൂപൻ” എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അനുമോൾ തമിഴ് സിനിമകളിലും സജീവമാണ്. “അകം”, “റോക്സ്റ്റാർ”, “ഗോഡ്സ് ഫോർ സെയിൽ”, “പറയാൻ ബാക്കി വെച്ചത്”, “ഞാൻ ജമ്നാപ്യാരി”. “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” തുടങ്ങി നിരവധി സിനിമകളിൽ താരം തിളങ്ങിയിട്ടുണ്ട്.

യാത്രകളെ ഒരുപാട് ഇഷ്ടമുള്ള അനുമോൾ,” അനുയാത്ര” എന്ന തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ ആണ് അനുമോളുടെ യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്തത്.

സമൂഹമാധ്യമങ്ങളിൽ അനുമോളെ വിമർശിച്ച് എത്തിയ കമന്റിന് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്. സമൂഹമാധ്യമങ്ങൾ നടിമാർക്കെതിരെ എന്നുമാത്രമല്ല സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന ആക്ഷേപങ്ങൾ ഒരു പതിവ് ആയി മാറിയിരിക്കുകയാണ്. പലപ്പോഴും മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന രീതിയിലാണ് ആണ് ഇത്തരം കമന്റുകൾ എത്തുന്നത്.

സജിൻ ബാബു സംവിധാനം ചെയ്ത് കനികുസൃതി നായികയായി നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രമായിരുന്നു “ബിരിയാണി”. ഈ സിനിമയുമായി ബന്ധപ്പെട്ട് അനുമോൾ പങ്കുവെച്ച കുറിപ്പിന് താഴെ ആണ് വളരെ മോശം കമന്റ് എത്തിയത്.

” എയ്ഡ്സ് വരും അനുമോളെ പെണ്ണുങ്ങൾ ഒന്നിൽ കൂടുതൽ കെട്ടിയാൽ ..സയൻസ് ആണ്” എന്നായിരുന്നു ഒരാൾ കമന്റിട്ടത്. ഇതിന് “ഓഹോ ആ സയൻസ് ആണുങ്ങൾക്ക് ഇല്ലെ” എന്നായിരുന്നു താരം മറുപടി നൽകിയത്. നിരവധി പേരാണ് താരത്തിനെ പിന്തുണച്ച് രംഗത്തെത്തിയത്. “ബിരിയാണി” എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിരുന്നു കനി കുസൃതി. നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top