Movlog

Photo Gallery

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി നടി അമേയയുടെ വാക്കുകൾ

2017ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ “ആട് 2” എന്ന ജയസൂര്യ സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അമേയ മാത്യു. മലയാളികൾക്ക് ഏറെ പ്രിയങ്കരമായ യൂട്യൂബ് സീരീസായ “കരിക്ക് “ലൂടെ ആണ് താരം കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്. :ഒരു പഴയ ബോംബ് കഥ”, ” തിമിരം” എന്നീ സിനിമകളിലും അമേയ അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരത്തിനു മൂന്നു ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.

തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവിൽ അമേയ പങ്കുവെച്ച ചിത്രത്തിന് നൽകിയ അടിക്കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്ത്രീകൾക്ക് പ്രചോദനമേകുന്ന ഒരു കുറിപ്പാണ് താരം പങ്കുവെച്ചത്. തന്റെ ജീവിതമാണ് തന്നെ ബോൾഡ് ആക്കിയതെന്ന് താരം തുറന്നു പറയുന്നു.

“സമൂഹം നിനക്കു മുന്നിൽ നിർമ്മിച്ചിരിക്കുന്ന വേലിക്കെട്ടുകൾ അതിജീവിച്ച് കഴുകനെപോലെ നിന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക എന്ന് എല്ലാ പെൺകുട്ടികളോടും താരം പങ്കുവെച്ചു. “കരിക്ക്” എന്ന വെബ് സീരീസിൽ എത്തിയതോടെയാണ് താരത്തിന് ആരാധകർ വർധിച്ചത്. അമേയ എന്ന പേരിൽ തന്നെയാണ് താരം സീരീസിൽ വേഷമിട്ടത്. പ്രശസ്ത മോഡൽ കൂടിയായ അമേയ തിരുവനന്തപുരം സ്വദേശിയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top