Movlog

Kerala

ബിന്ദുവിനെ കൂക്കി വിളിച്ചവർ കാത്തിരിക്കുന്നത് ചവറ്റു കൊട്ടയാണ് ! ശ്രീരാമൻ പങ്കു വെച്ച കുറിപ്പ്

മലയാള സിനിമയിലെ മുതിർന്ന നടൻ ആണ് വി കെ ശ്രീരാമൻ. തൃശ്ശൂർ സ്വദേശിയായ താരം പ്രശസ്ത സംവിധായകൻ ജി അരവിന്ദൻറെ “തമ്പ്” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. “സർഗ്ഗം”, “അധരം”, “എഴുപുന്നതരകൻ”, “ക്ലാസ്മേറ്റ്സ്”, “ഒരുവൻ”, “ലോകനാഥൻ ഐഎഎസ്”, “മുന്നറിയിപ്പ്”, “അമർ അക്ബർ അന്തോണി” തുടങ്ങി നിരവധി ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. 2018ൽ അദ്ദേഹത്തിന്റെ വ്യാജ മരണവാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ആ വാർത്തകൾ വ്യാജമാണെന്നും താൻ ജീവനോടെ ഉണ്ടെന്ന് താരം തന്നെ ആയിരുന്നു സ്ഥിരീകരിച്ചത്. ഇപ്പോഴിതാ ബിന്ദു അമ്മിണിയെക്കുറിച്ച് അദ്ദേഹം പങ്കു വെച്ച കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. ബിന്ദു അമ്മിണിയുടെ ചിത്രങ്ങൾ കാണുമ്പോൾ ഡൊറോത്തി കൗൺസിനെ ഓര്മ വരും എന്ന് പറഞ്ഞു കൊണ്ട് ആണ് കുറിപ്പ് തുടങ്ങുന്നത്. ആളുകളെ നടുക്കുന്ന തലയെടുപ്പാണ് രണ്ടു പേർക്കും. നോർത്ത് കരോലിനയിലെ വെള്ളക്കാർ മാത്രമുള്ള ഒരു സ്കൂളിൽ 1957ൽ ചേരുമ്പോൾ അവർക്ക് 15 വയസ്സായിരുന്നു പ്രായം.

കൂക്കുവിളികളോടും കല്ലേറോടും കൂടിയായിരുന്നു വർണവെറിയരുടെ കൂട്ടം ഡൊറോത്തിയെ വരവേറ്റത്. ഈ ചിത്രം പിന്നീട് ചരിത്രമായി. ലോക പ്രസ് ഫോട്ടോഗ്രാഫി അവാർഡ് നേടിയ ചിത്രം. തല ഉയർത്തി നടന്നോളൂ എന്നാണു ആ അച്ഛൻ മോളോട് പറഞ്ഞത്. ആട്ടും തുപ്പും ഏറ്റുവാങ്ങി കഴിഞ്ഞ സ്കൂളിലെ ആദ്യ ദിനം ഇനി സ്കൂളിൽ തുടരണോ എന്ന് മാതാപിതാക്കൾ ചോദിച്ചു. സ്കൂളിൽ ഉള്ളവർക്ക് തന്നെ മനസ്സിലായി കഴിയുമ്പോൾ പ്രശ്നങ്ങളെല്ലാം മാറുമെന്ന് ശുഭാപ്തിവിശ്വാസത്തോടെ ഡൊറോത്തി മറുപടി പറഞ്ഞു.

എന്നാൽ ഈ സംഭവങ്ങൾ കാരണം ഡൊറോത്തിക്ക് വയ്യാതെയായി അടുത്ത ദിവസം സ്‌കൂളിൽ പോയില്ല. എന്നാൽ അതിന്റെ അടുത്ത ദിവസം വീണ്ടും അവർ സ്കൂളിലേക്ക് പോയ കാഴ്ച കണ്ട് വർണവെറിയുടെ കൂട്ടവും ആ സ്കൂൾ ഒന്നടങ്കം നടുങ്ങി. വീണ്ടും വർണവെറിയരുടെ കൂക്കുവിളികളും കല്ലേറുകളും ആയിരുന്നു അവരെ കാത്തിരുന്നത്. ക്ലാസിൽ ഏറ്റവും പിന്നിൽ ബഞ്ചിലായിരുന്നു ഇരിക്കേണ്ടി വന്നത്. കയ്യുയർത്തി എന്തെങ്കിലും സംശയം ചോദിച്ചാൽ അധ്യാപകർ അവഗണിക്കും.

ഉച്ച സമയത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ക്ലാസിൽ ആൺകുട്ടികളെല്ലാം ചുറ്റും കൂടി നിന്ന് അവരുടെ ഭക്ഷണത്തിലേക്ക് തുപ്പി ആഘോഷിക്കും. ഒടുവിൽ വീട്ടിലെത്തിയ ഡൊറോത്തി ഉച്ച സമയത്ത് വീട്ടിൽ നിന്നും ആരെങ്കിലും ഭക്ഷണം കൊണ്ടു വരുന്നതായിരിക്കും നല്ലത് എന്ന് പറഞ്ഞു. മാതാപിതാക്കളോട് പറയാൻ അവൾക്ക് അന്ന് ഒരു സന്തോഷവാർത്ത കൂടിയുണ്ടായിരുന്നു. അവൾക്ക് ഒരു പെൺകുട്ടിയെ സുഹൃത്തായി കിട്ടി എന്ന സന്തോഷം.

എന്നാൽ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. അടുത്ത ദിവസം ആ പെൺകുട്ടിയെ കണ്ടപ്പോൾ അവളും മുഖം തിരിച്ചു. അന്ന് ഉച്ചയ്ക്ക് ഡസ്റ്റർ കൊണ്ട് തലയ്ക്ക് ഏറു കിട്ടി. സ്കൂളിലെത്തിയ ചേട്ടന്റെ കാറിന് അരികിലേക്ക് എത്തിയപ്പോളാണ് ഞെട്ടിക്കുന്ന കാഴ്ചകൾ കണ്ടത്. കാറ് ആക്രമിച്ച ചില്ലുകൾ എല്ലാം തകർത്തിരിക്കുന്നു. സ്കൂളിൽ ഉള്ളവരുടെ ആക്രമണം വീട്ടുകാരിലേക്ക് നീളുമെന്ന് മനസ്സിലാക്കിയ ഡൊറോത്തി ആകെ തകർന്നു.

ഡൊറോത്തിയുടെ അച്ഛൻ പോലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. സ്കൂളിൽ എന്താണ് നടക്കുന്നത് എന്ന് അറിയുന്നില്ല എന്നും അതുകൊണ്ട് സംരക്ഷണമൊരുക്കി തരാൻ നിർവാഹമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ജന്മ നാടിനോടുള്ള സ്നേഹവും മകളോടുള്ള സ്നേഹം നിലനിൽക്കെ ആ സ്കൂളിൽ നിന്നും മകളെ മാറ്റുകയാണ് ധീരയായ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞത്. ശാരീരികമായുള്ള സുരക്ഷയും ബഹുമാനം നൽകുന്ന ഒരു അന്തരീക്ഷവും ഉണ്ടായിരുന്നെങ്കിൽ മകളെ അവൾ ആഗ്രഹിച്ച സ്‌കൂളിൽ തന്നെ പഠിപ്പിക്കുമായിരുന്നു ആ അച്ഛൻ.

കാലത്തെയും ദേശത്തെയും വെല്ലുന്ന ജീവിതവും സ്ഥൈര്യവും കാണിച്ച ഡോറോത്തി ഇന്നും ചരിത്രത്തിൽ നായകസ്ഥാനത്ത്. അന്ന് അവരെ കളിയാക്കി അവരെ കൂക്കിവിളിച്ചവരും പരിഗണിക്കാതിരുന്ന പോലീസുകാരനും ചരിത്രത്തിൽ യോഗ്യത നേടിയതുമില്ല. അവരൊക്കെ അപരാധത്തിന്റെയും നാണക്കേടിന്റെയും ചവറ്റുകൊട്ടയിൽ ആണ് ഇപ്പോൾ. പരിഹാസഘോഷയാത്ര ഏറ്റുവാങ്ങുമ്പോഴും നീതിക്കു വേണ്ടിയുള്ള നടപ്പാണെന്നുള്ള തലയെടുപ്പ് അവർക്ക് ഉണ്ടായിരുന്നു.

ഡൊറോത്തി ആധുനികതയുടെ ചൂട്ടു കത്തിച്ച വെളിച്ചം പിടിച്ച് കാണിച്ചത് നിലനിന്ന അന്ധകാരത്തെ ആണ്. അവർക്കെന്നെ മനസ്സിലാകുമ്പോൾ അവർ എന്നോടൊപ്പം നിൽക്കുമെന്നും പ്രശ്നങ്ങൾ അവസാനിക്കും എന്ന ശുഭാപ്തി വിശ്വാസം അവർക്കുണ്ടായിരുന്നു. ഡൊറോത്തിയുടെ ആഗ്രഹവും ധീരതയും സ്കൂളോ ആ നാടോ പോലീസൊ സർക്കാരോ ആരും അംഗീകരിച്ചില്ല. അതുപോലെയുള്ള വർണവെറിയൻമാർ തിങ്ങി കൂടി നിൽക്കുന്ന സ്കൂളിലേക്കാണ് ബിന്ദു പുഞ്ചിരിയോടെ തല ഉയർത്തി നീങ്ങുന്നത്.

അവരെ കൊല്ലാൻ ശ്രമിക്കാനും കൂക്കി വിളിക്കാനും ചുറ്റിലും ആളുകൾ ഉണ്ട്. അവരെ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർക്ക് ഒന്നും അതിനുള്ള ശ്രമമോ താൽപര്യമോ ഇല്ല. ബിന്ദു അമ്മിണി ധീരയാണ്. നമ്മൾ നമ്മുടെ മഹത്തായ സ്കൂളും അവരുടെ മുന്നിൽ വെറും പുഴുക്കളാണ്. ചരിത്രത്തിൽ ബിന്ദു അമ്മിണി നായകസ്ഥാനത്ത് എത്തുമ്പോൾ കൊല്ലാൻ ശ്രമിച്ചവരും കൂക്കി വിളിക്കുന്നവരും എല്ലാം കാത്തു നിൽക്കുന്നത് ചവറ്റുകൊട്ടയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top