Movlog

Movie Express

ആശുപത്രിയിൽ വെച്ച് കണ്ടപ്പോൾ ആരാധന ! പ്രണയം പൂവിട്ടതും അഖില ജീവിതത്തിലേക്ക് വന്ന കഥ തുറന്നു പറഞ്ഞ് സെന്തിൽ കൃഷ്ണ

“ചാലക്കുടിക്കാരൻ ചങ്ങാതി ” എന്ന സിനിമയിലൂടെ നായകൻ ആയി മലയാള സിനിമയിലെത്തിയ താരം ആണ് സെന്തിൽ കൃഷ്ണ. പ്രശസ്ത നടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ ഒരുക്കിയ സിനിമയായിരുന്നു “ചാലക്കുടിക്കാരൻ ചങ്ങാതി. സിനിമയിൽ രാജമണി എന്ന കഥാപാത്രത്തെയാണ് സെന്തിൽ അവതരിപ്പിച്ചത് .ഇതിനു പുറമെ ആഷിഖ് അബു സംവിധാനം ചെയ്ത “വൈറസ് ” എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു സെന്തിൽ.

വിനയൻ സംവിധാനം ചെയ്ത “ആകാശഗംഗ 2 ” എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്ത സെന്തിൽ, കൊച്ചിയിലെ ഫ്ലാറ്റ് ഡിമോളിഷനെ കുറിച്ചുള്ള “മരട് 357 ” എന്ന സിനിമയിലും അഭിനയിച്ചിട്ട് ഉണ്ട്. മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ സെന്തിൽ മിനിസ്ക്രീനിലും ഏറെ സജീവമാണ്. “ചാലക്കുടിക്കാരൻ ചങ്ങാതി” എന്ന ചിത്രത്തിലെ നായകവേഷത്തിന് ശേഷം വളരെ ശക്തമായ കഥാപാത്രങ്ങളായിരുന്നു സെന്തിലിനെ തേടിയെത്തിയത്.

സിനിമയിൽ സജീവമായിരുന്ന സമയത്ത് ആയിരുന്നു സെന്തിലിന്റെ വിവാഹം. കോഴിക്കോട് സ്വദേശിനിയായ അഞ്ജലിയാണ് സെന്തിൽ കൃഷ്ണയുടെ ഭാര്യ. കഴിഞ്ഞ വർഷം വിവാഹ വാർഷിക ദിനത്തിൽ തന്നെ ഇവർക്ക് ഒരു ആൺ കുഞ്ഞ് പിറക്കുകയായിരുന്നു. മകനും ഭാര്യയുമൊത്ത് വളരെ സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കുകയാണ് താരമിപ്പോൾ. ഇപ്പോഴിതാ അഖിലയെ കണ്ടുമുട്ടിയതിനെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് സെന്തിൽ.

“വൈറസ്” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സെന്തിൽ അഖിലയെ ആദ്യമായി കണ്ടു മുട്ടുന്നത്. ലോക്ക് ഡൗൺ കാലത്തായിരുന്നു മകന്റെ ജനനം. വീഡിയോ കോളിലൂടെ ആയിരുന്നു സെന്തിലിന്റെ ‘അമ്മ മകനെ ആദ്യമായി കാണുന്നത്. മകനെ കണ്ടയുടനെ അമ്മ വിളിച്ചത് കാശി കുട്ടാ എന്നായിരുന്നു. അതോടെ ആ വിളിപ്പേരു തന്നെ മകന് നൽകാൻ അവർ തീരുമാനിക്കുകയായിരുന്നു. മകൻ വന്നതിനു ശേഷമുള്ള ജീവിതം ഏറെ മനോഹരമാണെന്ന് സെന്തിൽ തുറന്നു പറയുന്നു.

ഇത്രയും കാലം ഷൂട്ടിംഗ് കഴിഞ്ഞാൽ ഷൂട്ടിങ് സ്ഥലത്ത് തന്നെ താമസിക്കുമായിരുന്നു സെന്തിൽ ഇപ്പോൾ ഒഴിവു സമയം കിട്ടുമ്പോഴെല്ലാം മകനൊപ്പം ആണ്. ആഷിക് അബു സംവിധാനം ചെയ്ത “വൈറസ്” എന്ന ചിത്രം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചായിരുന്നു ചിത്രീകരിച്ചത്. ഇവിടെ വെച്ചായിരുന്നു ഭാര്യ അഖിലയെ കണ്ടുമുട്ടുന്നത്. ചിത്രത്തിൽ എക്സൈസ് മന്ത്രിയുടെ വേഷം ചെയ്തത് സെന്തിൽ ആയിരുന്നു. ബേബി മെമ്മോറിയലിൽ നഴ്സായി ജോലി ചെയ്യുന്ന അഖിലയെ ഷൂട്ട് കഴിഞ്ഞിട്ട് ആയിരുന്നു സെന്തിൽ പരിചയപ്പെടുന്നത്.

പിന്നീട് പല ദിവസങ്ങളും അഖിലയെ കാണുമായിരുന്നു. ഒരു നടനോട് തോന്നുന്ന ആരാധന ആയിരുന്നു സെന്തിലിനോട് അഖിലയ്ക്ക് ആദ്യം തോന്നിയത്. പിന്നീട് അത് സൗഹൃദവും പ്രണയവും ആയി മാറുകയായിരുന്നു. അങ്ങനെയാണ് ഇവർ വിവാഹിതരായത്. വളരെ യാദൃശ്ചികമായി കാണുകയും പരസ്പരം മനസ്സിലാക്കുകയും പിന്നീട് ഒന്നാവുകയുമായിരുന്നു എന്ന് സെന്തിൽ തുറന്നു പറയുകയാണ്. വീട്ടുകാരോട് വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ അഖിലയുടെ വീട്ടുകാർ സെന്തിലിനെ കുറിച്ച് അന്വേഷിച്ചത് സംവിധായകൻ വിനയനോട് ആയിരുന്നു.

തന്റെ വിവാഹജീവിതത്തിൽ പ്രധാന പങ്കുവഹിച്ചത് തന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ വിനയൻ സാർ ആണെന്ന് സെന്തിൽ പറയുന്നു. ഒന്നു രണ്ടു വർഷം കഴിഞ്ഞു വിദേശത്തേക്ക് ജോലിക്ക് പോകുവാൻ ആയിരുന്നു അഖിലയുടെ ആഗ്രഹം. ഒരിക്കലും ഒരു സിനിമാനടനെ വിവാഹം കഴിക്കുമെന്ന് അഖില കരുതിയിരുന്നില്ല. സ്വപ്നം പോലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ ആണ് തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്ന് തുറന്ന് പറയുകയാണ് ദമ്പതികൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top