Movlog

Movie Express

സ്വന്തം മൂത്രം ഒരു ദിവസം രണ്ടു നേരം വെച്ചെങ്കിലും കുടിക്കാറുണ്ട് – തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി താരം

ഒരു കാലത്ത് മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു കൊല്ലം തുളസി. മലയാള സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും ഒരു പോലെ തിളങ്ങിയ താരമാണ് കെ കെ തുളസീധരൻ നായർ എന്ന കൊല്ലം തുളസി. വില്ലനായും സഹനടനായും പ്രേക്ഷകപ്രീതി നേടിയ താരം 1979ൽ “മുഖ്യമന്ത്രി” എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു.

ഇത് കൂടാതെ മുന്നൂറിലധികം റേഡിയോ നാടകങ്ങൾ ഇരുന്നൂറിലധികം ടെലിവിഷൻ സീരിയലുകൾ എന്നിവയിലും ഭാഗമായി. വ്യത്യസ്തമായ മികവുറ്റ അഭിനയ ശൈലി കൊണ്ട് ഏറെ ശ്രദ്ധേയമായ താരം നാലു പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ സജീവമാണ്. ഏറ്റവും ഒടുവിൽ “വള്ളിക്കുടിലിലെ വെള്ളക്കാരൻ” എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. യൂറിൻ തെറാപ്പി ആണ് തന്റെ ഗ്ലാമറിന്റെ രഹസ്യം എന്നാണ് കൊല്ലം തുളസി പറയുന്നത്. മൂത്രം നമ്മുടെ ശരീരത്തിലെ പല രോഗങ്ങൾക്കും പ്രതിവിധി ആണെന്നും അദ്ദേഹം പറയുന്നു. സ്വന്തം മൂത്രം കുടിക്കാറുണ്ടെന്നും അത് ഉപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും തുറന്നു പറയുകയാണ് കൊല്ലം തുളസി ഒരു അഭിമുഖത്തിൽ. ഒരു സുഹൃത്ത് നൽകിയ പുസ്തകം വായിച്ചപ്പോഴാണ് യൂറിൻ തെറാപ്പിയെക്കുറിച്ച് ആദ്യമായി അറിയുന്നത്.

രാവിലെയും ഉച്ചയ്ക്കും മൂത്രം കുടിക്കുക, കണ്ണിൽ എഴുതുക, ഗാർഗിൾ ചെയ്യുക, മുഖം കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകളാണ് ഈ തെറാപ്പിയിൽ അടങ്ങിയിട്ടുള്ളത്. യൂറിൻ തെറാപ്പിയിലൂടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് താരം വെളിപ്പെടുത്തി. സകല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് സ്വന്തം മൂത്രം കുടിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേൾക്കുമ്പോൾ അറപ്പ് തോന്നും. ആദ്യമൊക്കെ ഇത് ചെയ്യാൻ മടി ഉണ്ടായിരുന്നു എന്നും താരം തുറന്നു പറഞ്ഞു.

എന്നാൽ പിന്നീട് സ്വന്തം മൂത്രം കുടിക്കാൻ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു. യൂറിൻ തെറാപ്പിയെ കുറിച്ച് പല മത ഗ്രന്ഥങ്ങളിൽ പോലും പറയുന്നുണ്ട്. ബൈബിൾ, ഖുറാൻ, ഹിന്ദു പുരാണങ്ങളിൽ എല്ലാം യൂറിൻ തെറാപ്പിയെ കുറിച്ച് പരാമർശിക്കുന്നുണ്ട് എന്നും കൊല്ലം തുളസി പറയുന്നു. എന്നാൽ വ്യാജ പ്രചരണം നടത്തിയതിന് കൊല്ലം തുളസിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

ഇതോടെ സംഭവത്തിൽ മാപ്പ് പറഞ്ഞു കൊണ്ട് കൊല്ലം തുളസി രംഗത്തെത്തി. ഖുർആനിൽ അങ്ങനെ ഒരു പരാമർശം ഇല്ലെന്നും താൻ മറ്റൊന്നായിരുന്നു ഉദ്ദേശിച്ചതെന്നും കൊല്ലം തുളസി പിന്നീട് പറഞ്ഞു. അടുത്തിടെ അമ്മ സംഘടനയിൽ ഒറ്റപ്പെട്ടതിനെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. താരങ്ങളുടെ സംഘടനയായ അമ്മയുടെ ആരംഭകാലം മുതൽ കൊല്ലം തുളസി ഇതിൽ അംഗമാണ്.

ഒരിക്കൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ജനാധിപത്യരീതിയിൽ ആണെന്ന് സംഘടനയിൽ പറഞ്ഞതിന് മണിയൻപിള്ള രാജുവിന്റെ നേതൃത്വത്തിലുള്ള പല താരങ്ങൾ തന്നെ ഒറ്റപ്പെടുത്തി എന്ന് കൊല്ലം തുളസി വെളിപ്പെടുത്തിയിരുന്നു. ഇതോടെ പല സിനിമകളിലും അവസരം നഷ്ടമായി എന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ വർഷങ്ങൾക്കു ശേഷം കൊല്ലം തുളസിയെ ഒറ്റപ്പെടുത്തിയ മണിയൻപിള്ളരാജു തന്നെ ജനാധിപത്യ പ്രക്രിയയിലൂടെ മത്സരിക്കേണ്ടി വന്നു എന്നും താരം തുറന്നു പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top