Movlog

Movie Express

ദൈവം പെട്ടന്ന് തന്നെ തിരിച്ച് വിളിച്ചു, ശേഷകർമ്മങ്ങളെല്ലാം നടത്തി വീണ്ടും ജീവിതത്തിലേക്ക് – കണ്ണ് നിറഞ്ഞു താരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ജിഷിനും വരദയും .താരദമ്പതികളുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും കൗതുകമാണ് .തന്റെ വിശേഷങ്ങൾ എല്ലാം നർമം നിറഞ്ഞ കുറിപ്പുകളായി ആണ് ജിഷിൻ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുള്ളത് .ജിഷിന്റെ രസകരമായ ആ അവതരണം പ്രേക്ഷകർക്ക് വളരെ ഇഷ്ടവുമാണ് .പലപ്പോഴും ജിഷിൻ പങ്കു വെക്കുന്ന ചിത്തരങ്ങളെക്കാൾ ശ്രദ്ധേയമാകുന്നത് അതിനു നൽകുന്ന തലക്കെട്ടുകൾ ആണ് .എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം സമൂഹ മാധ്യമങ്ങളിൽ നിന്നു അകന്നിരിക്കുകയായിരുന്നു .പതിവിൽ നിന്നും വിപരീതമായി വികാരഭരിതമായ ഒരു കുറിപ്പ് പങ്കു വെച്ച് എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം.

തീരാനഷ്ടങ്ങളുടെ ഒരു വർഷമായിരുന്നു 2020 .മറ്റു പലരെയും പോലെ ജിഷിനും 2020 നഷ്ടത്തിന്റെ വർഷമായിരുന്നു .സ്വന്തം പിതാവിനെ നഷ്ടപ്പെട്ട വർഷം .15 / 12 / 2020 നു ജിഷിന്റെ പിതാവ് ഈ ലോകത്തോട് വിട പറഞ്ഞു .ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിക്കുകയോ ,പുകവലിക്കുകയോ ,മുറുക്കുകയോ ,യാതൊരു ദുശീലവും ഇല്ലാത്ത ഒരാൾ ആയിരുന്നു താരത്തിന്റെ പിതാവ് .പൂർണമായും വെജിറ്റേറിയൻ ആയിരുന്ന അദ്ദേഹത്തിനെ തേടിയെത്തിയത് പ്രോസ്റ്റേറ്റ് ക്യാൻസറും ,ലിവർ സിറോസിസും ആയിരുന്നു .രണ്ടു അസുഖങ്ങൾ ചേർന്ന് അദ്ദേഹത്തിന്റെ ശരീരത്തെ വല്ലാതെ ബാധിച്ചു .കിടപ്പിലായി പോയ ജിഷിന്റെ അച്ഛനെ അധികം വൈകാതെ ദൈവം തിരിച്ചു വിളിച്ചു .തനിക്കും ജ്യേഷ്ഠനും വളരെ കർക്കശക്കാരനായ ,സ്നേഹം പുറത്തു പ്രകടിപ്പിക്കാത്ത ഒരു അച്ഛനായിരുന്നു അദ്ദേഹം എന്ന് ജിഷിൻ പറയുന്നു .എന്നാൽ ആ സ്നേഹമെല്ലാം അച്ഛൻ മനസ്സിൽ അടക്കി വെച്ചിരിക്കുകയായിരുന്നു എന്ന് പിന്നീട് താരത്തിന് മനസിലായി .

താരത്തിന് ജോലി ഇല്ലാത്ത കാലത്ത് നടന്ന ഒരു സംഭാവത്തോടെയാണ് അച്ഛന്റെ ഉള്ളിലെ യഥാർത്ഥ സ്നേഹം തിരിച്ചറിയുന്നത് .വീട്ടിൽ വഴക്കിട്ട് പിണങ്ങി ബാംഗ്ളൂരിലേക്ക് പോയ ജിഷിൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ആണ് ആ സത്യം അറിയുന്നത് .വീടുപണി ചെയ്തിരുന്ന ഒരു പണിക്കാരൻ ആണ് ജിഷിന്റെ അച്ഛൻ ഭക്ഷണം പോലും കഴിക്കാതെ ജിഷിനെ ഓർത്തു വിഷമിച്ചിരിക്കുകയായിരുന്നെന്നു പറഞ്ഞത് .ഈ സംഭവത്തോടെ അച്ഛന്റെ ഉള്ളിലെ സ്നേഹം ജിഷിന് പൂർണമായും മനസിലാവുകയായിരുന്നു .

പിതാവിന്റെ മരണത്തിനു ശേഷം കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ നിന്നും മാറി നിന്ന ജിഷിൻ ഇപ്പോൾ വീണ്ടും സജീവമാവുകയാണ് .കാലത്തിന്റെ ഒഴുക്കിനനുസരിച്ച് ചലിക്കാൻ ശ്രമിക്കുകയാണ് താരം .അച്ഛന്റെ ശേഷകർമ്മങ്ങളെല്ലാം നടത്തി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് എന്നും പിതാവിന്റെ ദുഃഖത്തിൽ നേരിട്ടും അല്ലാതെയും തനിക്കൊപ്പം പങ്കു ചേർന്ന എല്ലാവർക്കും നന്ദി എന്നും ജിഷിൻ പങ്കു വെച്ചു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top