Movlog

Kerala

ഇനി വയ്യ അവളുടെ വേദന.. അവളെ തിരിച്ചെടിത്തോളൂ- അവളുടെ മരണ വിധിയിൽ ഒപ്പിട്ടു ഞാൻ… വൈകുന്നേരം അറിയിപ്പ് വന്നു! കണ്ണ് നിറയ്ക്കുന്ന കുറിപ്പുമായി ദേവൻ !

മലയാള സിനിമയിലെ സുന്ദര വില്ലൻ എന്നറിയപ്പെടുന്ന താരമാണ് ദേവൻ. ചില സിനിമകളിൽ നായകനായും നിരവധി സിനിമകളിൽ വില്ലനായും തിളങ്ങിയിട്ടുള്ള താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഡോക്ടേഴ്സ് ദിനത്തിൽ ആണ് താരം ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചത്. ഡോക്ടർസ് ദിനത്തിൽ ലോകത്തിലെ എല്ലാ ഡോക്ടർമാരോടും ആശംസകൾ അറിയിക്കുകയാണ് താരം കുറിപ്പിലൂടെ. ആറാം വയസ്സിൽ ഡിഫ്തീരിയ വന്നപ്പോൾ ചികിത്സിച്ച ഡോക്ടറെയാണ് ദേവൻ ആദ്യമായി ഓർക്കുന്നത്. തൊണ്ടയിൽ പഴുപ്പ് വന്ന് ശ്വാസം തടസ്സപ്പെട്ട് മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥയിൽ നിന്നും ജീവിതം നൽകിയ ഡോക്ടർ സണ്ണിയെ ദേവൻ ഓർക്കുന്നു. ചേച്ചിയുടെ ഭർത്താവ് ഡോക്ടർ രവീന്ദ്രനാഥിനെ ഒരു മെഡിക്കൽ മാന്ത്രികൻ എന്നാണ് താരം വിശേഷിപ്പിക്കുന്നത്. സമാനതകളില്ലാത്ത കഴിവും മനസ്സുമുള്ള അളിയനെ നാൽപ്പത്തിരണ്ടാം വയസ്സിൽ ദേവന് നഷ്ടമായി.

ഭൂമിയിൽ നമ്മൾ കാണുന്ന ദൈവങ്ങളാണ് ഡോക്ടർമാർ. ജൂലൈ ഒന്നിന് ദൈവത്തെ പോലെയുള്ള മനുഷ്യരുടെ ദിനമായി നമ്മൾ ആചരിക്കുന്നു. നിസ്വാർത്ഥമായ ഇവരുടെ സേവനം ഒരിക്കലും മനുഷ്യർക്ക് മറക്കാനാവില്ല. ഡോക്ടർമാരുടെ ദിനത്തിൽ അവർക്ക് അഭിവാദ്യങ്ങളും ആദരമർപ്പിച്ച് ഒരുപാട് കുറിപ്പുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. കഴിക്കാൻ പാടില്ല എന്ന് ഡോക്ടർ വിലക്കിയ ഒരു ഐസ്ക്രീം കഴിച്ച് അലർജി ആയിട്ടായിരുന്നു ദേവന്റെ ഭാര്യ സുമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മുഖത്തും ശരീരത്തും എല്ലാം മെഡിക്കൽ ട്യൂബുകൾ ഘടിപ്പിച്ച് കിടക്കുകയായിരുന്നു സുമ. അലർജി കാരണമുള്ള ശ്വാസ തടസ്സം പിന്നീട് ഗുരുതരമാവുകയായിരുന്നു. മൂന്നാം ദിവസം റൂമിലേക്ക് മാറ്റി അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു.

എന്നാൽ അടുത്ത ദിവസം ശ്വാസതടസ്സം കൂടുതൽ ആവുകയായിരുന്നു. അങ്ങനെ സി സി യുവിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ സുമ ആൾക്കൂട്ടത്തിലേക്ക് പോയിരുന്നോ എന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ ഇല്ല എന്ന് ദേവൻ ഉറപ്പിച്ചു പറഞ്ഞു. സുമിയ്ക്ക് എച്ച് വൺ എൻ വൺ എന്ന വൈറസ് ഇൻഫെക്ഷൻ ബാധിച്ചിരിക്കുന്നു. എന്നാൽ പുറത്തേക്ക് പോകാത്ത സുമയ്ക്ക് എങ്ങനെ ഇത് വന്നു എന്ന ആശങ്കയിലായിരുന്നു എല്ലാവരും. പിന്നീട് തിരിച്ചറിഞ്ഞു പുറത്തുനിന്ന് അല്ല ആശുപത്രിക്ക് അകത്തുനിന്ന് തന്നെയാണ് ഇൻഫെക്ഷൻ കിട്ടിയതെന്ന്. 30 ദിവസം ജീവന്മരണപ്പോരാട്ടം നടത്തുകയായിരുന്നു സുമ. വെന്റിലേറ്ററിൽ നിന്നും എക്‌മോയിലേക്ക് മാറ്റി 5% മാത്രം പ്രതീക്ഷയോടെ ഉള്ള ഒരു ജീവിതം. സെഡേഷന്റെ ഡോസ് കുറയുന്ന സമയത്ത് ദേവനും, ചേച്ചിയും, മകളും എല്ലാവരും സുമയെ മാറിമാറി വിളിക്കും. വേദന കടിച്ചമർത്തി പാതിയടഞ്ഞ കണ്ണുകൾ തുറക്കാൻ ഒരുപാട് പരിശ്രമിക്കും ആയിരുന്നു സുമ. ഇത് കണ്ടു നഴ്സുമാർ കരഞ്ഞപ്പോൾ ദേവന് മനസ്സിലായി ഇനി ഒരിക്കലും തന്റെ സുമ വിളി കേൾക്കില്ലെന്ന്.

ഞങ്ങൾക്കൊന്നും ചെയ്യാനില്ല എല്ലാ മരുന്നുകളും നിർത്തി.ഇനി ലൈഫ് സപ്പോർട്ട് നീക്കം ചെയ്യണം. തീരുമാനിക്കേണ്ടത് ദേവനാണ് എന്ന് ഡോക്ടർമാർ പറഞ്ഞു. ചെയ്ട്ട്‌വായിലെ തറവാട് അമ്പലത്തിൽ പോയ ദേവൻ എല്ലാ വിളക്കുകളും തെളിയിച്ച ദേവിയുടെ നടയിൽ നിന്ന് പ്രാർത്ഥിച്ചു. ഇനിയും സുമയെ വേദനിപ്പിക്കാൻ അനുവദിക്കരുതെന്നും അവളെ തിരിച്ച് എടുത്തോളൂ, ഈ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു എന്ന് പ്രാർത്ഥിച്ചു. എത്ര പണമുണ്ടായിരുന്നാലും സ്വാധീനം ഉണ്ടായാലും വേദനകളുടെ കാര്യത്തിൽ എല്ലാവരും തുല്യരാണെന്ന് ദേവൻ കുറിച്ചു. ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്കുള്ള ആശംസകളോടൊപ്പം ഒരു കാര്യം കൂടി ദേവൻ അഭ്യർത്ഥിക്കുന്നു. രോഗികളുടെ നിസ്സഹായതയും അറിവില്ലായ്മയും ഒരിക്കലും ഡോക്ടർമാർ മുതൽ ആക്കരുത്. ഭൂരിഭാഗം ഡോക്ടർമാരും നല്ലവരാണ് എങ്കിലും ചിലർ അത് ദുരുപയോഗം ചെയ്യുന്നു. ചികിത്സിച്ചു മാറ്റാവുന്ന രോഗികളെ പണമില്ലാത്തതിന്റെ പേരിൽ ഉപേക്ഷിക്കരുതെന്നും ചികിത്സിച്ചാൽ രക്ഷപ്പെടില്ലെന്ന് ഉറപ്പുള്ളവരെ മരിക്കാൻ അനുവദിക്കണമെന്നും ദേവൻ പങ്കുവെച്ചു. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഐസിയുകളിലും സിസിയുകളിലും ഒരു രോഗിയുടെ ഇൻഫെക്ഷൻ മറ്റൊരു രോഗിക്ക് പകരാത്ത വിധം ഉള്ള സംവിധാനങ്ങൾ വരുത്തണമെന്നും ദേവൻ അഭ്യർത്ഥിച്ചു. ഈ കോവിഡ കാലഘട്ടത്തിൽ സ്വന്തം ജീവൻ പണയം വെച്ചു സേവനമനുഷ്ഠിക്കുന്ന എല്ലാ ഡോക്ടർമാരോടും തന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുകയാണ് ദേവൻ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top