Movlog

Kerala

ഈ കേസിൽ ദിലീപിന് ഒരു ശതമാനം പോലും പങ്കുണ്ടെന്നു താൻ വിശ്വസിക്കുന്നില്ല ! പ്രമുഖ താരത്തിന് പറയാനുള്ളത് ഇതാണ്

സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം ദിലീപിന്റെ കേസിനെ കുറിച്ചാണ്. മലയാള സിനിമയ്ക്ക് തന്നെ തീരാകളങ്കം ആയി മാറിയ കേസ് ആയിരുന്നു 2017ൽ നടി ആ ക്ര മി ക്ക പ്പെട്ടത്.

കൊച്ചിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാഹനത്തിൽ നടിയെ തട്ടി കൊണ്ടുപോയി പീ ഡി പ്പി ക്കു ന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. വലിയ വിവാദം സൃഷ്ടിച്ച കേസായിരുന്നു ഇത്. മലയാളികൾ ഒന്നടങ്കം നടിക്ക് നീതി ലഭിക്കുവാനായി അവൾക്കൊപ്പം തന്നെ നിന്നു.

നടി കേസിൽ ജനപ്രിയ നടൻ ദിലീപ് അറസ്റ്റിലായത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നടിയുമായി ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ദിലീപിന്റെ പേര് കേസിൽ എത്തിയത് മലയാളികൾക്ക് അവിശ്വസിനീയമായ ഒരു കാര്യം ആയിരുന്നു. നടിയുമായുള്ള വ്യക്തി വൈരാഗ്യമാണ് ഇത്തരത്തിൽ ദിലീപിനെ ചെയ്യാൻ പ്രേരിപ്പിച്ചത് എന്ന് ഒരു വിഭാഗം ആരോപിച്ചു. എന്നാൽ ദിലീപിനെ അനാവശ്യമായി ഈ കേസിൽ വലിച്ചിഴക്കുകയാണ് എന്നും പലരും അഭിപ്രായപ്പെട്ടു.

ഓരോ വിസ്താരങ്ങൾ കഴിയുമ്പോഴും കേസിലെ സാക്ഷികൾ ഓരോന്നായി കൂറുമാറി വിചാരണക്കോടതിയിൽ ദിലീപിന് അനുകൂലമായി വിധി വരാൻ ഇരിക്കവേയായിരുന്നു ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ നിർണായകമായ വെളിപ്പെടുത്തൽ പുറത്തു വന്നത്. ഇതോടെ ദിലീപിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. നടിയെ ആ ക്ര മി ച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് സഹോദരൻ അനൂപ്, സഹോദരിയുടെ ഭർത്താവ് സുരാജ്, ബന്ധു അപ്പുണ്ണി, സുഹൃത്ത് ബൈജു എന്നിവർ ചേർന്ന് ശ്രമിച്ചു എന്നായിരുന്നു പുതിയ കേസ്.

ദിലീപിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് ബാലചന്ദ്രകുമാർ രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ദിലീപിനേയും കൂട്ടരെയും ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനും നിർമ്മാതാവുമായ ലാലിന്റെ ശബ്ദരേഖയാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഒരുപാട് വർഷങ്ങളായി ബന്ധമുള്ളവരാണ് ലാലും ദിലീപും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ആവശ്യമില്ലാതെ ക്രൂശിക്കപ്പെടുകയാണെന്ന് ലാൽ ഉറപ്പിച്ചു പറയുന്നു.

ദിലീപിനെതിരെ ഉള്ള പ്രചാരണങ്ങൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ട് എന്നും താരം പറയുന്നു. ഈ സംഭവത്തിൽ ഒരു ശതമാനം പോലും ദിലീപിന് പങ്കുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശബ്ദ രേഖയിൽ ലാൽ പറയുന്നുണ്ട്. ദിലീപിന് യാതൊരു പങ്കുമില്ലെന്ന് ലാൽ തീർത്തും വിശ്വസിക്കുന്നു.

ദിലീപിനെ അത്രത്തോളം അറിയാമെന്നും ഒരിക്കലും ദിലീപ് ഇത്രയും ഹീനമായ ഒരു പ്രവർത്തി ചെയ്യില്ലെന്നും ലാൽ ഉറപ്പിച്ചു പറയുന്നു. ദിലീപ് ഒരു സൂപ്പർതാരം ആയതുകൊണ്ടും ദിലീപിന്റെ വളർച്ചയിൽ അസൂയ ഉള്ളതുകൊണ്ട് മാത്രമാണ് ദിലീപ് ഇങ്ങനെ ക്രൂശിക്കപ്പെടുന്നത്.

മറ്റൊരാളുടെ വളർച്ചയും ഉയർച്ചയും കാണുമ്പോൾ അസൂയ ഉണ്ടാവുന്നത് മനുഷ്യസഹജമാണ്. അത് എല്ലാ മനുഷ്യർക്കും ഉറപ്പായും തോന്നുന്ന ഒരു വികാരമാണ്. ആ മനുഷ്യ വികാരം തന്നെയാണ് ഇപ്പോൾ ദിലീപിന് നേരെ എല്ലാവരും തിരിയാനുള്ള കാരണം എന്നും ലാൽ പറയുന്നു. ദിലീപിനെ മാത്രമല്ല സിനിമയിലെ ഒരുപാട് താരങ്ങളും ഇതിന് പിന്നിലുണ്ടെന്ന് തുടങ്ങിയ നുണപ്രചരണങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. ഇങ്ങനെയുള്ള പ്രചരണങ്ങൾ കാണുമ്പോൾ ഒരുപാട് വിഷമമുണ്ടെന്നും ലാൽ കൂട്ടിച്ചേർത്തു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top