കഴിഞ്ഞ ദിവസമായിരുന്നു സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ അനുശ്രീ എന്ന പ്രകൃതി വിവാ ഹ മോ ചി തയാ യി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നത്. അനുശ്രീ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു പോസ്റ്റ് ആയിരുന്നു ഇതിന് കാരണമായത്. ഡി വോ ഴ്സ് ആകുന്നത് ജീവിതത്തിന്റെ അവസാനമല്ല എന്ന രീതിയിലായിരുന്നു താരം ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നത്. ഫ്ലവർവേഴ്സിൽ സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ താനും തന്റെ ഭർത്താവ് വിഷ്ണു തമ്മിലുള്ള ചില സംഭവങ്ങളെ കുറിച്ച് അനുശ്രീ തുറന്നു പറയുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ ജീവിതത്തിലെ ചില കാര്യങ്ങളെ കുറിച്ചും അനുശ്രീ പറയുന്നുണ്ട്.
വീട്ടുകാർക്ക് താൽപര്യമില്ലാതെ നടന്ന വിവാഹമാണ് തന്റെയും വിഷ്ണുവിന്റെയും. അതുകൊണ്ടു തന്നെ പല പ്രശ്നങ്ങളും നിലനിൽക്കുന്നു. വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് താൻ സ്വന്തമായി വിഷ്ണുവിന്റെ ഒപ്പം ജീവിതം ആരംഭിക്കുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആണ് താരം പറയുന്നത്. അച്ഛനുമമ്മയും വിവാഹ ബന്ധം വേർപിരിഞ്ഞു എന്ന് പറയുന്നുണ്ട്. അനുശ്രീ മുമ്പ് ഡൽഹിയിലായിരുന്നു കഴിഞ്ഞിരുന്നത്. അനുശ്രീ അഭിനയിക്കണം എന്ന ആഗ്രഹം അമ്മയ്ക്കായിരുന്നു കൂടുതൽ.
നാലാമത്തെ വയസ്സിൽ അഭിനയിക്കാനായി ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് വന്നപ്പോഴാണ് അച്ഛനും അമ്മയും വേർപിരിയുന്നത്. അച്ഛനും അമ്മയും തമ്മിൽ എന്തായിരുന്നു പ്രശ്നം എന്ന് അറിയില്ല എന്നും, ആ സമയത്തെല്ലാം രണ്ടുപേരെയും ഒന്നിപ്പിക്കാൻ താൻ ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നും ഒക്കെ അനുശ്രീ പറയുന്നു. അമ്പലങ്ങളിൽ പോയി നേർച്ച ഒക്കെ പറഞ്ഞിട്ടുണ്ട്. എന്നാൽ എന്റെ പ്രാർത്ഥന കൊണ്ട് ഫലമില്ല. ഒന്നാവണം എങ്കിൽ അത് അവർ തന്നെ വിചാരിക്കണം എന്ന് പിന്നീട് മനസ്സിലായി. അമ്മ വാശിക്കാരി ആണെന്നും, എന്തെങ്കിലും ഒരു തീരുമാനം എടുത്താൽ അതിൽ ഉറച്ചു നിൽക്കുമെന്നും ഒക്കെയാണ് പറയുന്നത്. അച്ഛൻ എന്താണെങ്കിലും സാരമില്ല എന്ന ഭാവമാണ്.
ഉള്ളിനുള്ളിൽ ഈഗോ അച്ഛനും ഉണ്ട് എന്ന് എനിക്കറിയാം. ഞാൻ ചെറുപ്പം മുതൽ രണ്ടുപേരുടെയും അടുത്തു നിന്ന് ആണ് വളർന്നതെന്നും പറയുന്നു. ഇടയ്ക്ക് അച്ഛനൊപ്പം താമസിക്കുകയും അമ്മയ്ക്കൊപ്പം താമസിക്കുകയും ചെയ്യുമെന്നാണ് അനുശ്രീ പറയുന്നത്. അമ്മയ്ക്ക് ഒട്ടും ഇഷ്ടമില്ലാത്ത നടന്ന വിവാഹമായിരുന്നു തന്റെത് എന്നും ഞാൻ ഒരു തീരുമാനം എടുത്താൽ അതിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് അമ്മയ്ക്കറിയാമായിരുന്നു എന്നും അതുകൊണ്ടു തന്നെ വിഷ്ണുമായുള്ള ബന്ധം പലവട്ടം അമ്മ എതിർത്തിട്ടുണ്ട് എന്നുമൊക്കെ അനുശ്രീ പറയുന്നത്. താരത്തിന്റെ ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.
