Movlog

Movie Express

ഐശ്വര്യ സമ്മതിക്കുമോ എന്നറിയില്ല ! രണ്ടു കുട്ടികൾ വേണം എന്ന ആഗ്രഹം തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ

ഇന്ത്യ മുഴുവനും ആരാധകരുള്ള താരദമ്പതികൾ ആണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. “ഇരുവർ” എന്ന തമിഴ് ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായി അഭിനയരംഗത്തേക്ക് ചുവടുവെച്ച ഐശ്വര്യറായി ലോക സുന്ദരി പട്ടം നേടിയ താരമാണ്. “കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ”, “ജീൻസ്” തുടങ്ങി നിരവധി തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഐശ്വര്യറായി പിന്നീട് ബോളിവുഡിലേക്ക് കടന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലെ താരറാണിയായി മാറുകയായിരുന്നു.

“മുഹബത്തേൻ”, “ദേവദാസ്”, “ധൂം 2”, “ഹം ദിൽ ദേ ചുകേ സനം”, “താൽ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഐശ്വര്യ റായി, അഭിഷേക് ബച്ചനും ആയുള്ള വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവമല്ല. എന്നാൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ഇടയ്ക്ക് സിനിമയിൽ പ്രത്യക്ഷപ്പെടാറുണ്ട്. 2007ലാണ് സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന താരസുന്ദരിയുടെ വിവാഹം. ബോളിവുഡ് ഷഹൻഷാ അമിതാബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനും ആയിട്ടായിരുന്നു ഐശ്വര്യ റായുടെ വിവാഹം.

സൽമാൻ ഖാൻ, വിവേക് ഒബ്‌റോയ് എന്നിവരുടെ പേരുകൾക്ക് ഒപ്പം ഐശ്വര്യ റായിയുടെ പേരും ചേർത്ത് നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ താരസുന്ദരിയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത് ബിഗ് ബി യുടെ മകൻ അഭിഷേക് ബച്ചൻ ആയിരുന്നു. 2011 നവംബർ 16നാണ് ഇവർക്ക് ആരാധ്യ എന്ന മകൾ ജനിക്കുന്നത്. പൊതുവേദികളിൽ ആരാധ്യയുമായി എത്തുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് അഭിഷേക് ബച്ചന്റെ ഒരു പഴയ അഭിമുഖമാണ്. ആരാധ്യയെ പ്രസവിക്കാൻ ഐശ്വര്യ തയ്യാറെടുക്കുമ്പോൾ അഭിഷേക് നൽകിയ അഭിമുഖം ആണിത്. എനിക്ക് രണ്ടു കുഞ്ഞുങ്ങൾ വേണമെന്നാണ് ആഗ്രഹമെന്ന് അഭിഷേക് പറയുന്നു. അഭിഷേകിന് ഒരു സഹോദരി ഉണ്ട്. അതുകൊണ്ടാണ് തനിക്കും രണ്ടുമക്കൾ വേണം എന്ന ആഗ്രഹം ഉള്ളതെന്ന് അഭിഷേക് തുറന്നുപറയുന്നു. എന്നാൽ ഐശ്വര്യയുടെ ആഗ്രഹം എന്തായിരിക്കുമെന്ന് അറിയില്ലെന്നും അഭിഷേക് പറയുന്നുണ്ട്.

ഇതിനിടെ ഐശ്വര്യ റായി വീണ്ടും ഗർഭിണിയായി എന്ന വാർത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനോടൊപ്പം ആണ് അഭിഷേകിന്റെ ഈ പഴയ അഭിമുഖവും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിൽ എത്തുകയാണ് ഐശ്വര്യ റായി. മണിരത്നം സംവിധാനം ചെയ്യുന്ന “പൊന്നിയിൻ സെൽവൻ” എന്ന ചിത്രത്തിലൂടെയാണ് താരസുന്ദരി തിരിച്ചുവരുന്നത്. “എന്തിരൻ” എന്ന രജനികാന്ത് ചിത്രത്തിനുശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആണ് ഐശ്വര്യ റായ് ഒരു തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്.

വിക്രം, ജയറാം, ജയം രവി, കാർത്തി, പ്രകാശ് രാജ്, പ്രഭു, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി വലിയ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇരട്ട വേഷത്തിൽ ഐശ്വര്യറായ് എത്തുന്ന ചിത്രം മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഒമ്പതാം നൂറ്റാണ്ടിലെ ചോള ചക്രവർത്തി രാജരാജചോളന്റെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ള കഥയാണ് “പൊന്നിയിൻ സെൽവൻ. “പൊന്നിയിൻ സെൽവൻ” എന്ന നോവൽ പുറത്തിറങ്ങിയതോടെ നിരവധി സംവിധായകർ ഈ കഥ സിനിമയാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒടുവിൽ തമിഴ് സിനിമയുടെ സ്വപ്നതുല്യമായ സിനിമ ഒരുക്കുന്നത് മണി രത്നമാണ്..

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top