Movlog

Kerala

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി യുവകർഷകന്റെ കുറിപ്പ്- കൊടുക്കുന്ന സ്നേഹം അതേപോലെ തിരിച്ചുകിട്ടണമെങ്കിൽ മിണ്ടാപ്രാണികളെ സ്നേഹിക്കണം

കൃഷി ചെയ്യുന്നത് ഇന്നത്തെ തലമുറയിലെ പല ആളുകൾക്കും സ്റ്റാറ്റസ് കുറവുള്ള ജോലിയാണ്. വിദ്യാഭ്യാസ യോഗ്യതകൾ അനുസരിച്ച് ഒത്ത ജോലി അല്ല കൃഷി എന്ന് കരുതുന്നവരും ഒരുപാടുണ്ട്. എന്നാൽ വിദ്യാഭ്യാസം ഉള്ളതുകൊണ്ട് മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കരുത് എന്ന് എവിടെയും പറയുന്നില്ല. ഒരു യുവ കർഷകന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പിതാവ് കൃഷിക്കാരൻ ആയതിനാൽ അദ്ദേഹത്തിന്റെ പാതയിലൂടെ പശുക്കളെയും കൃഷിയും ഇഷ്ടപ്പെടുന്ന ഒരു ബാല്യമായിരുന്നു ഗോകുലിന്റേത്. അച്ഛൻ സദാശിവന് പിന്നാലെ പശു വളർത്തലിലേക്ക് കടന്നു ഇടുക്കി കൊച്ചറ സ്വദേശി മാരി കുടിയിൽ ഗോകുൽ എസ് നായർ.

ഗോകുലിന്റെ അച്ഛൻ സദാശിവന് കാളയും കാളപൂട്ടും ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഗോകുൽ കുട്ടിക്കാലം മുതൽ ഇതെല്ലാം കണ്ടാണ് വളർന്നത്. അതുകൊണ്ടുതന്നെ ഇതെല്ലാം ഉപേക്ഷിക്കാൻ ഗോകുൽ തയ്യാറായിരുന്നില്ല. അച്ഛന് പിന്നാലെ ഗോകുലും പശുവളർത്തലിലേക്ക് എത്തി യുവ കർഷകനായി. തൊഴുത്ത് നിറഞ്ഞുനിൽക്കണം എന്നായിരുന്നു ഗോകുലിന്റെ ആഗ്രഹം. എന്നാൽ ഈ കാലത്ത് കന്നുകാലികളെ വളർത്തുന്ന യുവാക്കൾ നേരിടുന്ന ചില പ്രശ്നങ്ങൾ ഗോകുലിന് ഉണ്ടായിരുന്നു. ആ കാര്യം വെളിപ്പെടുത്തി ഗോകുൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

പശു വളർത്തുന്നതിന്റെ പേരിൽ തന്നെ വേണ്ട എന്ന് പറഞ്ഞ് ഒരു പെൺകുട്ടി ഇട്ടിട്ടു പോയി എന്ന് ഗോകുൽ തുറന്നുപറയുന്നു. എന്നാൽ അതിലൊന്നും തളരാതെ ജീവിക്കാനുള്ള വാശി കണ്ടെത്തുകയായിരുന്നു ഗോകുൽ. ഇപ്പോൾ സ്വന്തമായി ഒരു സ്റ്റുഡിയോയും കുറച്ചു പശുക്കളും കൊണ്ട് ജീവിതം സുഖമായി മുന്നോട്ടു പോവുകയാണ് ഗോകുൽ. കൊടുക്കുന്ന സ്നേഹം അതേ പോലെ തിരിച്ചു കിട്ടണമെങ്കിൽ മിണ്ടാപ്രാണികളെ സ്നേഹിക്കണമെന്ന ഗോകുലിന് വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ. എത്രയൊക്കെ വിമർശനങ്ങൾ നേരിടേണ്ടി വന്നാലും പശു വളർത്തുന്നത് ഒഴിവാക്കാൻ പറ്റില്ല എന്നും രാവിലെ ഉണർന്ന് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ തൊഴുത്തിൽ നിൽക്കുന്ന പശുക്കളെ കണ്ടാൽ ഒരു പ്രത്യേകതരം അനുഭൂതി ആണെന്നും ഗോകുൽ തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top