Movlog

Kerala

റേഷൻ കാർഡ് ഉടമകൾക്ക് വമ്പൻ വിലക്കുറവിൽ 13 ഇനം സാധനങ്ങൾ

റേഷൻ കാർഡ് ഉടമകൾക്ക് ഒരുപാട് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എപിഎൽ , ബിപിഎൽ എന്ന വ്യത്യാസങ്ങൾ ഒന്നുമില്ലാതെ വമ്പിച്ച വിലക്കുറവിൽ പതിമൂന്ന് ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ സാധനങ്ങൾ വാങ്ങിക്കുവാനുള്ള അവസരമാണ് ഇപ്പോൾ വരുന്നത്. സംസ്ഥാനത്ത് കൺസ്യുമർ ഫെഡിന്റെ ഈസ്റ്റർ വിപണി മാർച്ച് 28 മുതൽ ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ കൺസ്യുമർ ഫെഡ് ഔട്ട്ലെറ്റുകൾ വഴി ആണ് ഈസ്റ്റർ ചന്ത പ്രവർത്തിക്കുന്നത്. കൺസ്യുമർ ഫെഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 1700 സഹകരണ ഈസ്റ്റർ വിപണികൾ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 500 രൂപയ്ക്ക് അടുത്ത് വില വരുന്ന 13 ഇനങ്ങൾ അടങ്ങുന്ന കിറ്റ് ആണ് വാങ്ങുവാൻ ആയി ലഭിക്കുന്നത്.

13 ഇനം സബ്‌സിഡി സാധനങ്ങൾ മറ്റിനങ്ങൾ പൊതു വിപണിയെക്കാൾ വില കുറച്ചുമാണ് വില്പന നടത്തുന്നത്.കൺസ്യുമർ ഫെഡിന്റെ ഈസ്റ്റർ വിപണി മാർച്ച് 28 മുതൽ ഏപ്രിൽ 3 വരെ ആണ് പ്രവർത്തിക്കുക. ഈസ്റ്ററിനു പിന്നാലെ വിഷു ആഘോഷങ്ങൾക്ക് കൂടി പ്രയോജനം ലഭിക്കുന്ന തരത്തിൽ ശർക്കര ഉൾപ്പെടെ ഉള്ള എല്ലാ അവശ്യ സാധനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നാണ് കൺസ്യുമർ ഫെഡ് അധികൃതർ അറിയിച്ചത്. സബ്‌സിഡി നിരക്കിൽ ലഭ്യമാകുന്ന സാധനങ്ങളിൽ ആദ്യത്തേത് അരി ആണ്. മൂന്ന് തരം അരി ആണ് ലഭിക്കുന്നത്.

റേഷൻ കാർഡ് ഉടമകൾക്ക് കാർഡ് ഒന്നിന് അഞ്ചു കിലോ അരി വീതമാണ് സബ്‌സിഡി നിരക്കിൽ ലഭ്യമാവുന്നത്. രണ്ടു കിലോ പച്ചരിയും, ഒരു കിലോ പഞ്ചസാരയും അറ ലിറ്റർ വെളിച്ചെണ്ണ,500 ഗ്രാം ചെറുപയർ, 500 ഗ്രാം കടല, 500 ഗ്രാം വൻപയർ, 500 ഗ്രാംഉഴുന്ന്, 500 ഗ്രാം തുവര പരിപ്പ്, 500 ഗ്രാം മല്ലി,500 ഗ്രാം മുളക് എന്നിവയുമാണ് ലഭിക്കുക. കൺസ്യുമർ ഫെഡ് ഔട്ട്ലെറ്റുകളിൽ ഏപ്രിൽ 3 വരെ ഈസ്റ്റർ വിപണി പ്രവർത്തിക്കും. റേഷൻ കാർഡ് ഉടമകൾക്ക് സബ്‌സിഡി നിരക്കിൽ തന്നെ സാധനങ്ങൾ കൈപ്പറ്റാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top