ഇന്ന് വിവാഹാഘോഷങ്ങളിൽ മാറ്റി വെക്കാൻ ആവാത്ത ഒരു അഭിവാജ്യ ഘടകം ആണ് വെഡിങ് ഫോട്ടോഗ്രാഫി. കുറച്ചു വർഷങ്ങൾക്കു മുമ്പ് വരെ വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടുകൾ ആയിരുന്നു ശ്രദ്ധേയമായിരുന്നത്. പ്രകൃതിരമണീയവും സുന്ദരവുമായ പ്രദേശങ്ങളിൽ പ്രണയാർദ്രമായ നവദമ്പതികളുടെ ഫോട്ടോഷൂട്ടും ചിത്രങ്ങളും ആയിരുന്നു അന്നത്തെ ട്രെൻഡ്. എന്നാൽ ഇപ്പോൾ പ്രീ എൻഗേജ്‌മെന്റ് ഫോട്ടോഷൂട്ട് മുതൽ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ വരെ ട്രെൻഡിങ് ആവുകയാണ്. മണവാളനും മണവാട്ടിയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറ്റ് അതിഥികൾക്കൊപ്പം എടുക്കുന്ന ഗ്രൂപ്പ് ഫോട്ടോകളായിരുന്നു പണ്ടത്തെ ഫോട്ടോഗ്രാഫിയുടെ സവിശേഷത എങ്കിൽ ഇന്ന് അതെല്ലാം പഴങ്കഥകളായി മാറിയിരിക്കുകയാണ്. വധൂവരന്മാരുടെ ജീവിതം തന്നെയാണ് ഇപ്പോൾ ഫോട്ടോകളിൽ ഒപ്പിയെടുക്കുന്നത്. വിവാഹ ഫോട്ടോ ഷൂട്ടിനായി ലക്ഷങ്ങളാണ് ഇന്ന് യുവാക്കൾ ചിലവാക്കുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെടുത്തുന്നതും ഗ്ലാമറസ് ആവുന്നതും എല്ലാം സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചില ഫോട്ടോഷൂട്ടുകൾ മാന്യതയുടെ പരിധി ലംഘിക്കുന്നു എന്ന വിമർശനങ്ങളും വ്യാപകമായി ഉയർന്നിരുന്നു. എങ്കിലും പുത്തൻ ആശയങ്ങളും ആവിഷ്ക്കാരവുമായി ഫോട്ടോഷൂട്ടുകൾ നടത്തുവാൻ മത്സരിക്കുകയാണ് വധൂവരൻമാരും ഫോട്ടോഗ്രാഫർമാരും. കേരളത്തിൽ ഇന്ന് ഒരുപാട് വെഡിങ് ഫോട്ടോഗ്രാഫി കമ്പനികൾ ആണുള്ളത്. അതുകൊണ്ടു തന്നെ ഫോട്ടോഗ്രാഫിയിലും ആശയങ്ങളിലും വൈവിധ്യം കൊണ്ടു വരാൻ കമ്പനികൾ ശ്രദ്ധിക്കാറുണ്ട്.
സിനിമകളിലും സീരിയലുകളിലും കാണുന്ന പ്രണയാർദ്രമായ ഫോട്ടോഷൂട്ടുകൾ പലതും നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ കാണാറുണ്ട്. എന്നാൽ ചില ഫോട്ടോഷൂട്ടുകൾക്ക് വ്യാപകമായ വിമർശനങ്ങളും നേരിടാറുണ്ട്. ന്യൂ ജെൻ ഫോട്ടോഷൂട്ടുകൾക്ക് എതിരെ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വരെകുറിപ്പ് പങ്കുവെച്ചിരുന്നു. കുട്ടികൾ അടക്കമുള്ള നമ്മുടെ സമൂഹം ഇതെല്ലാം കാണുന്നുണ്ട് എന്ന് ഓർക്കണം എന്നായിരുന്നു പോലീസ് മുന്നറിയിപ്പ് നൽകിയത്.
ഇപ്പോഴിതാ കേരള ഫോട്ടോഗ്രാഫി ഗാലറി എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഒരു പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് പേജിലൂടെ പങ്കുവെച്ചത്.
ഇതുവരെ കണ്ടിട്ടുള്ള ഫോട്ടോഷൂട്ടുകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആർജ്ജിക്കാൻ ഈ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് ഇത്തരത്തിലും മാറിക്കഴിഞ്ഞോ എന്ന് ഫോട്ടോഷൂട്ടിന്റെ നിലവാരത്തെ കുറിച്ചുള്ള പല അഭിപ്രായങ്ങളും ചിത്രത്തിന് കീഴിൽ വരുന്നുണ്ട്.