Movlog

Movie Express

മോർണിംഗ് സിക്നെസ് അകറ്റാനുള്ള ഒറ്റമൂലി.

ഗർഭിണികൾക്ക് ഗർഭകാലത്ത് സാധാരണമായി കണ്ടു വരുന്ന ഒന്നാണ് മോർണിംഗ് സിക്നെസ് അഥവാ പകൽ സമയത്തു ഉറങ്ങി എണീറ്റ് കഴിഞ്ഞുള്ള ശർദിയും ക്ഷീണവും. പകൽ സമയത്ത് മാത്രമല്ല ഒരു ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ഈ ലക്ഷണങ്ങൾ കണ്ടേക്കാം. പ്രധാനമായും ആദ്യത്തെ മൂന്ന് മാസങ്ങളിൽ ആണ് ഇത് കണ്ടു വരുന്നത്. പലപ്പോഴും ഈ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ ആണ് പല സ്ത്രീകളും ഗർഭിണി ആണെന്ന് തിരിച്ചറിയുന്നത് പോലും. എല്ലാ ഗർഭിണികൾക്കും ഇത് ഉണ്ടാവണം എന്ന് നിർബന്ധവുമില്ല.

ഗർഭകാലത്തെ ആരംഭഘട്ടങ്ങളിൽ ആണ് ഇത് അനുഭവപ്പെടുന്നത്. ഇതിനു പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ഇല്ല. ഓരോ സ്ത്രീകൾക്കും മോർണിംഗ് സിക്നസിന്റെ തീവ്രത ഓരോ പോലെ ആയിരിക്കും. ഈ അസ്വസ്ഥതകൾ കാരണം പലപ്പോഴും ഗർഭിണികൾക്ക് ഭക്ഷണം കഴിക്കാൻ താല്പര്യമില്ലാതെ ആവുന്നു. ഇത് അകറ്റാൻ ആയി മരുന്നുകളുടെ സഹായം വേണ്ട. പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ തന്നെ ഗർഭിണികളിൽ കണ്ടു വരുന്ന ശർദിയും ക്ഷീണവും അകറ്റാൻ സാധിക്കും.

ഗർഭകാലത്തെ ഈ ശർദിയും ക്ഷീണവും അകറ്റാൻ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്. ഇളനീരിൽ ഏലക്ക പൊടി ചേർത്തിട്ട് കുടിക്കുന്നത് ആണ് ഈ ഒറ്റമൂലി. വളരെ പെട്ടെന്ന് തന്നെ അത്ഭുതകരമായ ഫലം ആണ് ലഭിക്കുക. നിമിഷനേരം കൊണ്ട് തന്നെ ശർദി മാറുകയും ചെയ്യും. ഇതിനോടൊപ്പം തന്നെ മാതളനാരങ്ങയുടെ ജ്യൂസ് കുടിക്കുന്നതും ശർദിയും ക്ഷീണവും അകറ്റാൻ ഉത്തമമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top