Movlog

Health

ശരീര വേദന അകറ്റാൻ പാൽ കൊണ്ടൊരു ഒറ്റമൂലി..

എല്ലാവർക്കും ജീവിതത്തിൽ ഒരു തവണയെങ്കിലും അനുഭവപ്പെട്ട ഒന്നായിരിക്കും ശരീരവേദനകൾ. എവിടെയെങ്കിലും തട്ടുകയോ അതോ വേറെ അസുഖങ്ങൾ കാരണമോ ശരീരത്തിന് പല ഭാഗങ്ങളിലും വേദന അനുഭവപ്പെടാം. കാൽ വേദന, കഴുത്ത് വേദന, മുട്ടുവേദന, പുറംവേദന അങ്ങനെ ശരീരത്തിന്റെ ഏതു ഭാഗത്തും വേദനയുണ്ടാകാം. ഓരോ തവണ ഈ വേദനകൾക്ക് ഓരോ കാരണങ്ങൾ ആയിരിക്കാം. ശരീരത്തിലെ എന്തുതരം വേദനയ്ക്കും പരിഹാരം കാണുന്ന ഒരു ഒറ്റമൂലിയുണ്ട്. വീട്ടിൽ വെച്ച് തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്.

ഈ ഒറ്റമൂലി തയ്യാറാക്കാനായി ഒരു ഗ്ലാസ് പാലും ഒരു കഷ്ണം ഇഞ്ചിയും മാത്രം മതി. ഇതു തയ്യാറാക്കാൻ ആയി പാൽ തിളപ്പിക്കാൻ വെക്കുക. പാൽ തിളച്ചു വരുന്ന സമയത്ത് ഇഞ്ചി ചതച്ചു ചേർക്കുക. നല്ലതുപോലെ ഇളക്കിയതിനുശേഷം 5 മിനിറ്റ് കൂടി ഇത് അടുപ്പിൽ വെച്ചിട്ട് ഇറക്കിവെക്കുക. ഈ പാൽ ഒരു ഗ്ലാസ്സിലേക്ക് അരിച്ചു ഒരു ടീസ്പൂൺ ശർക്കര ചേർത്ത് കുടിക്കുക. ശർക്കരയ്ക്ക് പകരം തേൻ ഉപയോഗിക്കുന്നതും നല്ലതാണ്.

പാൽ ചൂടാറിയതിനു ശേഷം വേണം തേൻ ചേർത്ത് കുടിക്കാൻ. നല്ലതുപോലെ യോജിപ്പിച്ച് വേണം ഈ പാൽ കുടിക്കാൻ. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം കുടിക്കുന്നതാണ് ഉത്തമം. ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഭക്ഷണപദാർത്ഥമാണ് പാലും ഇഞ്ചിയും .ഈ ഒറ്റമൂലി ഒരാഴ്ച കുടിക്കുന്നതിലൂടെ ശരീരത്തിൽ നിന്നും എല്ലാ രീതിയിലുള്ള വേദനകൾ ഇല്ലാതാകുന്നു. കൂടാതെ നല്ല ഉന്മേഷം നൽകുകയും ചെയ്യും. ഇതു കുടിക്കുന്നതിലൂടെ രാത്രി നല്ല ഉറക്കം ലഭിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top