ഒരുപാട് പേർക്ക് ഇഷ്ടമുള്ള ഒരു വിഭവമാണ് വെട്ടുകേക്ക്. സാധാരണ ചായക്കടയിൽ നിന്ന് സ്ഥിരം ലഭിക്കുന്ന ഒരു വിഭവമാണ് വെട്ടു കേക്ക്. പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇത്. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ വിഭവമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടമാകുന്ന ഒരു നാലുമണി പലഹാരം ആണിത്. വെട്ടു കേക്ക് തയ്യാറാക്കാനായി വീട്ടിൽ തന്നെ സുലഭം ആയിട്ടുള്ള ചില ചേരുവകൾ ആണ് വേണ്ടത്. ഒരു കപ്പ് മൈദ പൊടി, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ,കാൽ ടീസ്പൂൺ ഏലക്കാപ്പൊടി, അര കപ്പ് പഞ്ചസാര, ഒരു ടേബിൾസ്പൂൺ റവ,ഒരു മുട്ട,എണ്ണ,ഉപ്പ് ഇനി വേണോ വെട്ടു കേക്ക് തയ്യാറാക്കാനായി വേണ്ട വിഭവങ്ങൾ.
വെട്ടു കേക്ക് തയ്യാറാക്കാനായി അരിച്ചെടുത്ത മൈദ പൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ റവ ചേർക്കുക. ഇതിലേക്ക് കുറച്ച് ഉപ്പും ബേക്കിംഗ് സോഡയും ചേർക്കുക.ഇത് നന്നായി യോജിപ്പിക്കുക. ഇനി മുട്ടയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഇത് ഉപയോഗിച്ചുവേണം നേരത്തെ യോജിപ്പിച്ച് വെച്ച പൊടികൾ നന്നായി കുഴയ്ക്കാൻ. കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. കുറച്ചു അതിനുശേഷം അല്പം സൺഫ്ലവർ ഓയിൽ മാവിൽ തേച്ചു വച്ച ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക. ഇനി ഒരു കുഴൽ രൂപത്തിൽ മാവ് ഒന്നു നന്നായി പരുത്തി എടുക്കുക. നിങ്ങൾക്ക് കേക്ക് വേണ്ട വലിപ്പത്തിൽ ഈ മാവ് മുറിച്ചെടുക്കുക. കടയിൽ നിന്നും വാങ്ങിക്കുന്ന വെട്ടുകേക്ക് മഞ്ഞ നിറമായിരിക്കും ഉണ്ടാവുക. അത് ഫുഡ് കളർ ഉപയോഗിച്ച് വരുന്നതാണ്. ഇതിൽ കത്തി കൊണ്ട് ചെറുതായി കട്ട് ചെയ്തു കൊടുക്കുക. ഇനി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക. രുചികരമായ വെട്ടുകേക്ക് തയ്യാർ.