Movlog

Food

ഗ്യാസ് പോലും കത്തിക്കാതെ വെറും ഒരു മിനുട്ടിൽ പച്ച മാങ്ങ കൊണ്ടുള്ള ഈ ട്രിക് ആരും അറിയാതെ പോകല്ലേ !

പച്ചമാങ്ങ കൊണ്ട് അച്ചാറും, ഉപ്പിലിട്ടതും, കറിയും ഒക്കെ കഴിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു റെസിപ്പി നിങ്ങൾ പരീക്ഷിച്ചു കാണില്ല. വളരെ എളുപ്പം ചെയ്യാവുന്ന സ്വാദിഷ്ടമായ ഒരു റെസിപ്പി ആണിത്. ഗ്യാസ് പോലും കത്തിക്കാതെ വെറും ഒരു മിനിറ്റ് കൊണ്ട് പച്ചമാങ്ങ കൊണ്ട് നല്ല രുചികരമായ ഒരു വിഭവം തയ്യാറാക്കാൻ സാധിക്കും. ഇതിനായി നാല് പച്ചമാങ്ങ എടുക്കുക. തൊലിയോട് കൂടി ആണ് ഈ വിഭവം ഉണ്ടാക്കുന്നത്. അതിനാൽ പുറത്തു നിന്ന് വാങ്ങുന്ന മാങ്ങ ആണെങ്കിൽ നല്ല പോലെ ഉപ്പും വിനീഗറും ഇട്ട വെള്ളത്തിൽ കഴുകിയെടുക്കുക.

മാങ്ങയുടെ ചുനയുള്ള ഭാഗം മാറ്റിയിട്ടു നല്ല പോലെ മാങ്ങ ഗ്രേറ്റ് ചെയ്യുക.ഗ്രേറ്റ് ചെയ്തു വെച്ച മാങ്ങയെ വെള്ളത്തിന്റെ യാതൊരു അംശം ഇല്ലാത്ത ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇതിലേക്ക് എരിവിനായി അഞ്ചു പച്ചമുളകും, കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞത്, കുറച്ചു ഇഞ്ചിയുടെ പേസ്റ്റ്, രണ്ടു സ്പൂൺ മുളക് പൊടി, കാൽ ടേബിൾ സ്പൂൺ ഉലുവ പൊടിച്ചത്, കാൽ ടീസ്പൂൺ കായത്തിന്റെ പൊടി, ആവശ്യത്തിനുള്ള ഉപ്പ്, അഞ്ചു ടേബിൾ സ്പൂൺ വിനീഗർ, മൂന്ന് സ്പൂൺ നല്ലെണ്ണ എന്നിവയെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക. നല്ലെണ്ണ ചേർത്താൽ ഫ്രിഡ്ജിൽ ഒന്നും വെക്കാതെ തന്നെ ഈ റെസിപ്പി കേടാവാതെ ഒരുപാട് കാലം സൂക്ഷിക്കാൻ സാധിക്കും.

ചാറ് പോലെ കഴിക്കാൻ ആണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ ഇതിലേക്ക് തിളപ്പിച്ചാറിയ വെള്ളം കുറച്ചു ചേർത്ത് കൊടുക്കാം. ഇത് കാറ്റ് കടക്കാത്ത വിധം ഒരു മൂടി ഉപയോഗിച്ച് അടച്ചു വെക്കുക. ഈ റെസിപ്പി ഉണ്ടാക്കിയ ഉടൻ കഴിക്കാനും നല്ല രുചികരമാണ്. എന്നാൽ അതിന്റെ യഥാർത്ഥ സ്വാദ് ഒരു ദിവസം കഴിഞ്ഞാൽ ആണ് ലഭിക്കുക. ഉപയോഗിക്കുന്ന പാത്രത്തിൽ വെള്ളത്തിന്റെ അംശം ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ചില്ല് പാത്രത്തിൽ ഇത് സൂക്ഷിച്ചു വെക്കാവുന്നതാണ്. ഫ്രിഡ്ജിൽ വെക്കാതെ തന്നെ കേടാവാതെ ഇത് പുറത്തു തന്നെ സൂക്ഷിക്കാൻ സാധിക്കും.

എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പച്ചമാങ്ങ. മാങ്ങയുടെ അച്ചാറും ഇഷ്ടമില്ലാത്തവർ ആയി ആരുമുണ്ടാവില്ല. എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ റെസിപ്പി നിങ്ങൾ എന്തായാലും പരീക്ഷിച്ചു നോക്കൂ. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാവും. ഭക്ഷണം കഴിപ്പിക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ഇതൊന്നു ഉണ്ടാക്കി കൊടുത്തു നോക്കൂ. അവർ വളരെ പെട്ടെന്ന് തന്നെ ഭക്ഷണം തിന്നു തീർക്കുന്നത് കാണാം. വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്ന ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ റെസിപ്പി തീർച്ചയായും നിങ്ങൾ പരീക്ഷിച്ചു നോക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top