Movlog

Faith

കുറച്ചു കൂടെ അവന്മാര് എന്റെ നിക്കർ കൂടെ അടിച്ചോണ്ടു പോയേനെ ! ബാംഗ്ലൂരിൽ മലയാളിക്ക് സംഭവിച്ച അബദ്ധം

അബദ്ധങ്ങൾ ചെയ്യാത്ത മനുഷ്യരില്ല. പലപ്പോഴും അറിവില്ലായ്മയും പരിചയക്കുറവും കാരണവും പല അബദ്ധങ്ങളും ആളുകൾക്ക് സംഭവിക്കാറുണ്ട്. അത്തരത്തിലൊരു അബദ്ധത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തനിക്ക് പറ്റിയത് പോലെ മറ്റുള്ളവർക്കും സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് അവർ സമൂഹമാധ്യമങ്ങളിലൂടെ ഇത് അറിയിച്ചത്. വൈകിട്ട് ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോകുവാനായി മൂന്ന് ടിക്കറ്റുകൾ ആയിരുന്നു അവർ ബുക്ക് ചെയ്തത്.

എന്നാൽ ടിക്കറ്റ് ഉറപ്പായിട്ടില്ലായിരുന്നു. വൈകിട്ട് 5.30ന് ടിക്കറ്റ് ക്യാൻസൽ ആയി എന്ന സന്ദേശം അവർക്ക് ഫോണിൽ ലഭിച്ചു. തിരക്കുകൾ കാരണം അവരത് ശ്രദ്ധിച്ചില്ല. 7.30ന് മജിസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് ടിക്കറ്റ് ക്യാൻസൽ ആയ വിവരം ഇവർ അറിയുന്നത്. ഉടൻ തന്നെ പുറത്തേക്കിറങ്ങി makemytrip ആപ്പിൽ ബസ്സിൽ സീറ്റ് ഉണ്ടോയെന്ന് നോക്കിയപ്പോൾ സ്ലീപ്പർ ഒന്നുമില്ലായിരുന്നു. സെമി സ്ലീപ്പർ മാത്രം ഉണ്ടെന്നറിഞ്ഞു. അതും ഏറ്റവും പുറകിലെ സീറ്റിൽ.

ഒരു നിമിഷം എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചു നിന്നപ്പോൾ ആയിരുന്നു ഒരു ഓട്ടോക്കാരൻ അവരുടെ അടുത്തേക്ക് വന്ന് സംസാരിച്ചത്. അയാൾ വന്നു കാര്യങ്ങൾ അന്വേഷിച്ചു. അപ്പോൾ കൂടെ ചെന്നാൽ ബസ് ടിക്കറ്റ് സംഘടിപ്പിച്ചു തരാം എന്ന് ഓട്ടോക്കാരൻ പറഞ്ഞു. എന്നാൽ ഇവർ സംശയം പ്രകടിപ്പിച്ചപ്പോൾ സ്ഥിരമായി ശബരിമലയിലേക്ക് വരാറുണ്ടെന്നും മലയാളികളെ ഇഷ്ടമാണെന്നും ഓട്ടോക്കാരൻ വെച്ച് കാച്ചി. പിന്നെ അടുത്ത ദിവസം വാരാന്ത്യ കർഫ്യു ഉണ്ടെന്നും കുടുങ്ങിപ്പോകും എന്നെല്ലാം പറഞ്ഞപ്പോൾ ഓട്ടോക്കാരൻ ആത്മാർത്ഥതയുള്ള ഒരാൾ ആണെന്ന് കരുതി അവർ കൂടെ പോയി.

ടിക്കറ്റ് ഉറപ്പായതിന് ശേഷം മാത്രം ഓട്ടോ കൂലി പോലും കൊടുത്താൽ മതി എന്ന് പറഞ്ഞപ്പോൾ അയാളെ അവർ പൂർണ്ണമായി വിശ്വസിച്ചു. കൂടാതെ അയ്യപ്പനെ പിടിച്ച് സത്യം ഇട്ടപ്പോൾ അതിൽ അവർ വീണു പോയി. പോകുന്ന വഴിയെല്ലാം കേരളത്തിലെ ഭക്ഷണം നല്ല രുചികരമാണ് എന്നും അവിടുത്തെ രുചി ഒന്നും ഇവിടെ കിട്ടില്ലെന്നും അങ്ങനെ കേരളത്തെ പുകഴ്ത്തിക്കൊണ്ട് നല്ലപോലെ പതപ്പിച്ചുകൊണ്ടിരുന്നു. 10 മിനിറ്റ് കൊണ്ട്താ ഏതോ ഒരു ഫ്‌ളൈഓവറിന്റെ താഴെയുള്ള ട്രാവൽസ് ഓഫീസിലേക്ക് അവരെക്കൊണ്ട് ഇറക്കി.

അങ്ങനെ അവരോട് അയാൾ സംസാരിച്ച് ഒരു സീറ്റിന് 1800 രൂപ + ജി എസ് ടി 1950 രൂപ നിരക്കിൽ തരാമെന്നു പറഞ്ഞു. അങ്ങനെ മൂന്ന് സീറ്റിനായി 5850 രൂപ ഫോൻപേ ചെയ്തു. പിന്നീട് ഓട്ടോക്കാരന്റെ കൂലി ചോദിച്ചപ്പോൾ 50 രൂപ മതിയെന്നും ബാക്കി നിങ്ങളുടെ സന്തോഷത്തിന് എന്തെങ്കിലും കൂടുതൽ കൊടുക്കുന്നുണ്ടെങ്കിൽ അതുമതി എന്നും തമിഴിൽ പറഞ്ഞു. ഇത്രയും നല്ല ഫുട്ബോൾ ഇമേജ്ഒരു മനുഷ്യനെ സംശയിച്ചു പോയതിൽ സ്വയം തെറി പറഞ്ഞുകൊണ്ട് അയാൾ നൂറു രൂപ ഫോൺപേ ചെയ്തുകൊടുത്തു.

നന്ദിയും പറഞ്ഞു അയാൾ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി. ഇനി കൂടുതൽ ആളുകളെ പറ്റിക്കാൻ ആയിരിക്കണം സമയമില്ലെന്ന് പറഞ്ഞ് അയാൾ വീണ്ടും ഓട്ടോ എടുത്തു പോയി. ട്രാവൽസിൽ നിന്നും ഒരു കണ്ണില്ലാത്ത ആൾ പുറത്തേക്കു വന്ന് അവരെയും ഇതുപോലെ പറ്റിക്കപ്പെട്ട ഇരുപതോളം പേരെയും കൂട്ടി ഏകദേശം ഒരു കിലോമീറ്ററോളം നടന്നു. ഒരു ജംഗ്ഷനിൽ എത്തിയപ്പോൾ അവിടെ കാത്തിരിക്കാൻ പറഞ്ഞു. 8 30 ന് ബസ് വരും എന്നും പറഞ്ഞു.

കൃത്യസമയത്ത് ബസ് വന്നു. എന്നാൽ മൂന്നുപേർക്ക് ഉള്ള ടിക്കറ്റ് വാങ്ങി 2 സീറ്റ് മാത്രമായിരുന്നു അവർക്ക് ലഭിച്ചത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ബസുകാർക്ക് യാതൊന്നും അറിയില്ല. പറ്റില്ലെങ്കിൽ ഇറങ്ങിപ്പോകാൻ പറഞ്ഞു. അറിയാവുന്ന തമിഴിൽ എന്നാൽ നീ ഞങ്ങളെ ഇറക്കാൻ നോക്ക്, ഇതിൽ നിന്നും ഇറക്കിയിട്ട് നാളെ നീയൊക്കെ വൈറ്റിലയിലേക്ക് ബസ് കൊണ്ടുവരേണ്ടതാണ് എന്നൊക്കെ പറഞ്ഞപ്പോൾ അവർ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായി. പിന്നെ ആ 20 പേരിൽ ഒരു എട്ടു പേർ അവരോട് സംസാരിച്ചു.

3 പെൺകുട്ടികൾ ഉള്ള സ്ഥലത്ത് കയറിയിരുന്ന് ഹെഡ്സെറ്റ് ചെവിയിൽ വെച്ചു. വേറെ മൂന്ന് ഹിന്ദിക്കാർ കിട്ടിയത് സ്വർഗം എന്ന് കരുതി ഒതുങ്ങി കൂടി. ബാക്കിയുള്ളവർ അണ്ണാക്കിൽ പഴം തിരികിയ പോലെ അന്തംവിട്ടു നിന്ന്. അപ്പോൾ ട്രാവൽസിൽ നിന്നും മുമ്പ് വന്ന ഒരു കണ്ണില്ലാത്ത ആൾ ബസിലേക്ക് വന്നു. പിന്നീട് വാക്ക് തർക്കവും കയ്യേറ്റം ആകുമെന്ന ഘട്ടമെത്തിയപ്പോൾ ബസ്സുകാർ ഇടപെട്ടു. പൈസ തിരികെ തന്നില്ലെങ്കിൽ ഇറങ്ങില്ലെന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ ട്രാവൽസിലേയ്ക്ക് തിരിച്ചു ചെന്നാൽ പൈസ തരാമെന്ന് പറഞ്ഞു.

എന്നാൽ അവിടെ പോയാൽ നല്ല ഇടി കിട്ടും എന്ന് ഉറപ്പായപ്പോൾ ബസ്സുകാർ ഇടപെട്ടു അയാളോട് പോകുവാൻ പറഞ്ഞു. അവർ പറ്റിക്കപ്പെട്ടു എന്നും ട്രാവൽസുകാർ നേരത്തെ ബസ് ടിക്കറ്റ് എല്ലാം ബുക്ക് ചെയ്തു വെച്ചിരുന്നു എന്ന് ബസ്സുകാർ പറഞ്ഞു മനസ്സിലാക്കി. ഓൺലൈൻ ബുക്ക് ചെയ്യാതെ അവരുടെ അടുത്ത് ചെന്നത് മണ്ടത്തരമാണെന്നും ഇനി ഇപ്പോൾ അങ്ങോട്ട് പോയാൽ അടി കിട്ടും എന്ന് പോലീസ് ഒക്കെ അവരുടെ ഭാഗത്ത് ആണെന്ന് പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് അയഞ്ഞു.

അങ്ങനെ ഉള്ള സ്ഥലത്ത് ഇരുന്ന് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് ആ ബസ്സിൽ കോഴിക്കോടും മലപ്പുറം പോകേണ്ടവരും കൊല്ലം, തിരുവനന്തപുരത്ത് പോകേണ്ടവരും ഉണ്ടെന്ന് മനസ്സിലായത്. കോയമ്പത്തൂർ വഴി ആലപ്പുഴ വരെയുള്ള ബസും. കോട്ടയം എത്താൻ എത്ര നേരം എടുക്കും സേട്ടാ എന്നൊരു ഹിന്ദിക്കാരൻ ചോദിച്ചപ്പോൾ കരയണോ ചിരിക്കണോ എന്ന് തോന്നിപ്പോയി. വൈറ്റിലയിൽ ആണ് സ്റ്റോപ്പ് എങ്കിലും കുണ്ടന്നൂർ കഴിഞ്ഞ മാടവനയിൽ വണ്ടി നിർത്തി തരാമെന്ന് ഡ്രൈവർ സമ്മതിച്ചു. അതിനോടൊപ്പം ഒരു കാര്യം കൂടി ഡ്രൈവർ പറഞ്ഞു. നമ്മൾ വിചാരിക്കാതെ ആർക്കും നമ്മളെ പറ്റിക്കാൻ പറ്റില്ലെന്ന്. എന്തായാലും മറ്റുള്ളവർക്ക് ഈ ദുരനുഭവം ഉണ്ടാകാതിരിക്കാനാണ് അവർ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top