Movlog

Kerala

കോഴിക്കോട് ടൗണിൽ രാത്രിയിൽ കറങ്ങാൻ ഇറങ്ങിയ ആൺകുട്ടിക്ക് സംഭവിച്ചത് !

നമ്മുടെ നാട്ടിൽ പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഓരോ ദിവസവും നമ്മൾ കേൾക്കുന്ന ഭ യാ ന ക മായ മോശം വാർത്തകൾ തന്നെ അതിനു തെളിവാണ്. ചെറിയ കുഞ്ഞുങ്ങൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ മോശമായി പ്രശ്നങ്ങളിൽ അകപ്പെടുന്ന ഒരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. പകൽ പോലും സുരക്ഷിതരല്ലാത്ത സ്ത്രീകൾക്ക് അപ്പോൾ രാത്രി ഭയമില്ലാതെ പൂർണ സുരക്ഷിതയായി നമ്മുടെ നാട്ടിൽ നടക്കുന്നതെല്ലാം വിദൂര സ്വപ്നങ്ങൾ മാത്രമാണ്.

ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നതും വലിയ പ്രശ്നങ്ങൾ അനുഭവിക്കുന്നതും സ്ത്രീകൾ ആയതുകൊണ്ട് തന്നെ അവരുടെ വിഷയങ്ങളാണ് കൂടുതലും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ഇത്തരം ദുരനുഭവങ്ങൾ സ്ത്രീകൾക്ക് മാത്രമാണോ ഉള്ളത്? നമ്മുടെ നാട്ടിൽ പുരുഷന്മാർ എന്തെല്ലാം പ്രതിസന്ധികൾ നേരിടുന്നുണ്ട് എന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുമ്പോൾ പുരുഷന്മാരുടെ ശല്യം സ്ത്രീകൾ അനുഭവിക്കുന്നത് പോലെ തന്നെ പുരുഷന്മാരും പലവിധത്തിലുള്ള പ്രശ്നങ്ങൾ നേരിടാറുണ്ട്.

സമ്മതം ഇല്ലാതെ ഒരാളെ മോശമായി സ്പർശിക്കുന്നത് ഒരു തെറ്റ് തന്നെയാണ്. അത് പുരുഷനെ ആണെങ്കിലും സ്ത്രീകളെ ആണെങ്കിലും ഒരു തെറ്റ് തന്നെയാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് കോഴിക്കോടുള്ള ഒരു രാത്രി കാല അനുഭവമാണ്. രാത്രി കാല അനുഭവം എന്നു പറയുമ്പോൾ ഒരു പെൺകുട്ടിക്ക് നേരിട്ടതാണ് എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഒരു ആൺകുട്ടിക്ക് കോഴിക്കോട് സിറ്റിയിൽ രാത്രി യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

പലപ്പോഴും പെൺകുട്ടികളുടെ വിഷയങ്ങൾ മാത്രം ചർച്ച ചെയ്യുന്ന സമൂഹം ഇതുകൂടി ഒന്ന് അറിയണം. ആൺ കുട്ടികളും നമ്മുടെ നാട്ടിൽ സുരക്ഷിതരല്ല എന്ന് തിരിച്ചറിയണം. ഒരു സുഹൃത്തിന് ഉണ്ടായ ദുരനുഭവം ആണ് അവരുടെ സുഹൃത്തുക്കളെ ഈ വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചത്. രാത്രി പതിനൊന്നോടെ ബസ് സ്റ്റാൻഡിനു മുൻപിൽ എത്തിയ യുവാക്കൾ ആളുകൾ കാണാത്തവിധം ക്യാമറകളും മൈക്കും സെറ്റ് ചെയ്തിരുന്നു. രാത്രി ഒരു ആൺകുട്ടി കോഴിക്കോട് പോലുള്ള വലിയൊരു സിറ്റിയിൽ നിൽക്കുമ്പോൾ എന്താണ് അനുഭവിക്കേണ്ടി വരുന്നത് എന്നീ യുവാക്കൾ വീഡിയോയിലൂടെ കാണിച്ചുതരുന്നു.

റോഡിനരികിൽ കാത്തിരിക്കുന്ന യുവാവിനടുത്തേക്ക് ഒരു ചുവന്ന കാർ എത്തി കാര്യങ്ങൾ അന്വേഷിക്കുന്നതും, വീണ്ടും യു ടേൺ അടിച്ച് യുവാവിനടുത്തേക്ക് എത്തി ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുന്നതും വീഡിയോയിൽ കാണാം. ഒരു ആൺകുട്ടിക്ക് ഇത്തരം അനുഭവങ്ങൾ ആണ് നേരിടേണ്ടി വരുന്നത് എങ്കിൽ ഒരു പെൺകുട്ടിയുടെ കാര്യം എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ. ഇത് കോഴിക്കോട് മാത്രം നടക്കുന്ന കാര്യം അല്ല. എല്ലായിടത്തും ഇത് പോലുള്ള അനുഭവങ്ങൾ പല ആൺകുട്ടികളും അനുഭവിച്ചിട്ടുണ്ടാകും.

എന്നാൽ ഭയം കാരണം സ്വന്തം മാതാപിതാക്കളോടോ സുഹൃത്തുക്കളോടോ പോലും ഈ അനുഭവങ്ങൾ പങ്കു വെക്കാൻ പലരും തയ്യാറാകുന്നില്ല. രാത്രി എന്ന് പറയുമ്പോൾ വീട്ടിൽ അടച്ചു പൂട്ടി ഇരിക്കാൻ ഉള്ള സമയം ആണെന്ന് ഒരു നിയമപുസ്തകത്തിലും പറയുന്നില്ല. പകൽ സഞ്ചരിക്കുന്നത് പോലെ തന്നെ രാത്രി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും ഉണ്ട്. എന്നാൽ സുരക്ഷിതമല്ലാത്ത ഒരു സമൂഹത്തിനിടയിൽ എങ്ങനെ ആണ് നമ്മൾ രാത്രികാലങ്ങളിൽ ഇറങ്ങി ചെല്ലുക? കാലമെത്ര പുരോഗമിച്ചാലും നമ്മുടെ നാട്ടിലെ സ്ഥിതികൾ ഇനിയും മാറിയിട്ടില്ലെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top