Movlog

Kerala

ഒരിക്കൽ ബസ്സിൽ പോകവേ അടുത്തിരുന്ന ഒരു അപ്പൂപ്പൻ തുടയിൽ കയ്യ് വെച്ച് -കൈ അറിയാതെ അവിടെ ആയി പോയതാണ് എന്ന് – മോശമായ രീതിയിലാണ് എനിക്ക് തോന്നിയത്- പക്ഷെ !

പുരുഷന്മാരുടെ തുറിച്ചുനോട്ടങ്ങളും, അനാവശ്യമായിട്ടുള്ള സ്പർശനങ്ങളും, ലൈം ഗി ക ചുവയുള്ള കമന്റ് അടികളും കേൾക്കാത്ത പെൺകുട്ടികൾ വളരെ കുറവായിരിക്കും. ബസ്സിൽ വെച്ചും പൊതു ഇടങ്ങളിലും വെച്ചും മോശമായ അനുഭവങ്ങൾ പുരുഷന്മാരിൽ നിന്നും ഉണ്ടായ ഒരുപാട് പെൺകുട്ടികൾ ഉണ്ട്. നാലു വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.

നാലു വർഷങ്ങൾക്കു മുമ്പ് ബസ്സിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുമ്പോൾ അടുത്തിരുന്ന ഒരു അപ്പൂപ്പൻ പെൺകുട്ടിയുടെ തുടയിൽ കയ്യമർത്തി. നല്ല സ്പർശനം ഏതാണ് മോശം സ്പർശനം ഏതാണ് എന്ന് അറിയാൻ വയ്യാത്ത പ്രായത്തിൽ ആയിരുന്നു അത് സംഭവിച്ചത്. അതു കൊണ്ടു തന്നെ ആ കൈവെപ്പ് മോശമായ രീതിയിൽ തന്നെ ആയിരുന്നു അവൻ എടുത്തത്. അയാളുടെ മുഖത്തേക്ക് അവൾ കണ്ണുരുട്ടി നോക്കിക്കൊണ്ട് അടുത്ത സീറ്റിലേക്ക് മാറിയിരുന്നു.

അപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നോ എന്ന് പോലും അവൾക്ക് ഓർമ്മയില്ല. അവൾ ഇറങ്ങുന്ന സ്റ്റോപ്പിൽ അയാൾ എഴുന്നേറ്റപ്പോൾ ബസിലെ കണ്ടക്ടർ അയാളെ കൈപിടിച്ച് ഇറങ്ങാൻ സഹായിക്കുന്നത് അവൾ കണ്ടു. അയാൾ ഇറങ്ങുന്നതു വരെ സ്റ്റോപ്പിൽ കാത്തു നിന്നു അവൾ. അപ്പൂപ്പനെ കണ്ടപ്പോൾ, അയാളുടെ കൈ പിടിച്ച് സ്റ്റോപ്പിലേക്ക് കയറ്റൂ മോളെ എന്ന് ബസ്സിൽ നിന്നും ഒരു ചേച്ചി പറഞ്ഞു. അയാളുടെ മുഖത്തേക്ക് നോക്കാതെ തന്നെ അവൾകൈ പിടിച്ചു സ്റ്റോപ്പിലേക്ക് കയറ്റി.

സ്റ്റോപ്പിലെ സിമന്റ് ബെഞ്ചിൽ അയാളെ ഇരുത്തി തിരിഞ്ഞു നടക്കുമ്പോൾ ഒരു ചോദ്യം വന്നു. മോളെ അറിഞ്ഞു കൊണ്ട് തൊട്ടതാണ് എന്നാണ് അല്ലെ വിചാരിച്ചത്. ആ ചോദ്യം കേട്ടപ്പോൾ അവൾ തിരിഞ്ഞ് നോക്കി. അങ്ങനെയൊന്നുമില്ല എന്ന് അവൾ പറഞ്ഞ് എങ്കിലും അവളുടെ ഉള്ളിൽ സംശയം ഉണ്ടായിരുന്നു. അറിഞ്ഞുകൊണ്ട് തൊട്ടതെല്ലാ മോളെ വയ്യാതായപ്പോൾ കൈ അറിയാതെ അവിടെ ആയി പോയതാണ് എന്ന് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അതോടെ അവളുടെ ഉള്ളിൽ കുറ്റബോധം അലയടിച്ചു. അപ്പൂപ്പനെ അവിടെ ഒറ്റയ്ക്കാക്കി പോകാൻ മനസ്സില്ലാത്തത് കൊണ്ട് എങ്ങോട്ടാണ് പോകേണ്ടത് എന്ന് അവൾ ചോദിച്ചു. അവിടെ അടുത്ത് അനിയന്റെ മകളുടെ വീട് ഉണ്ട് എന്നും അങ്ങോട്ടേക്കാണ് പോകുന്നത് എന്ന് അയാൾ പറഞ്ഞു. പ്രായാധിക്യം കൊണ്ട് അയാൾ തീർത്തും അവശനായിരുന്നു. അയാളുടെ കയ്യിൽ കരുതിയ പലഹാരം അരപ്പൊതി അവൾ നോക്കുന്നത് കണ്ടു അയാൾ പറഞ്ഞു, അവിടെയുള്ള മക്കൾക്ക് ആണ് അത്.

എല്ലാമാസവും അയാൾ മക്കളെ കാണാൻ പോകുമെന്ന്. വീട്ടിൽ വേറെ ആരുണ്ട് എന്ന് ചോദിച്ചു. ഭാര്യ മരിച്ചിട്ട് കുറെയായി ഒരു മകൻ പൊട്ടനായിരുന്നു മൂന്നു കൊല്ലമായി അവനും ഇല്ല ഇപ്പോൾ ഞാൻ മാത്രമേ ഉള്ളൂ എന്ന് അയാൾ പറഞ്ഞു. ഇത്രയും വയ്യാതെ എല്ലാ മാസവും എന്തിനാണ് ഇങ്ങോട്ട് വരുന്നത് എന്ന് അവൾ ചോദിച്ചു. അച്ചാച്ചനെ കാണാൻ അവരോട് അങ്ങോട്ട് വരാൻ പറഞ്ഞാൽ പോരേ എന്ന്. പെൺകുട്ടിയുടെ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖത്ത് നോക്കി അയാൾ ചിരിക്കുവാൻ ശ്രമിച്ചു.

പെൻഷൻ കിട്ടുന്ന പൈസയിൽ നിന്നും ഈ മക്കൾക്ക് എന്തെങ്കിലും വാങ്ങി കൊടുത്തിട്ടില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല എന്ന് അപ്പൂപ്പൻ പറഞ്ഞു. അവരുടെ അമ്മയ്ക്ക് അപ്പൂപ്പൻ അവിടേക്ക് പോകുന്നത് ഇഷ്ടമേയല്ല. എന്നാൽ ആ മക്കളുടെ അച്ചാച്ച എന്ന വിളി കേട്ടിട്ടില്ലെങ്കിൽ എന്തോ പോലെയാണെന്ന് അയാൾ പറഞ്ഞു. സ്വന്തം മോനു കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ അവരും അങ്ങനെ വിളിക്കുമായിരുന്നു എന്ന് അയാൾ പറഞ്ഞു.

കക്കൂസിൽ പോയാൽ കൈ കഴുകില്ല, കുളിക്കില്ല, വൃത്തിയില്ല എന്നിങ്ങനെ ആ മക്കളോട് അവരുടെ അമ്മ പലതും അപ്പൂപ്പനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്വന്തം സഹോദരന്റെ മകൾ ഇങ്ങനെ പറയുന്നത് കേട്ട് ഒരുപാട് വിഷമം തോന്നിയിട്ടുണ്ടെന്ന് അയാൾ പറഞ്ഞു. സഹോദരൻ മഹാകുടിയൻ ആയതുകൊണ്ട് മകളുടെ കല്യാണത്തിന് സ്വന്തം ഭാര്യയുടെ സ്വർണമായിരുന്നു കൊടുത്തത്. എന്നിട്ട് ഭാര്യ മരിച്ചപ്പോൾ ഒന്നും മുറ്റം വരെ വന്നു കണ്ടു പോയി അവൾ.

എന്നാലും അവർ നമ്മുടെ കുഞ്ഞല്ലേ എന്ന് അയാൾ മുന്നിലുള്ള പെൺകുട്ടിയുടെ മുഖത്ത് നോക്കി നോക്കാതെ ആത്മഗതാഗതം പറഞ്ഞു. അവിടേക്ക് കൊണ്ടാക്കണോ എന്ന് പെൺകുട്ടി ചോദിച്ചപ്പോൾ വേണ്ട എന്നും കുറച്ചു നേരം ഇരുന്ന് ക്ഷീണം മാറി പൊയ്ക്കോളാം എന്ന് പറഞ്ഞു. പോകേണ്ട സ്ഥലത്ത് പെട്ടെന്ന് എത്തേണ്ട ദൃതിയിൽ അയാളോട് യാത്ര പറഞ്ഞു പിരിയുമ്പോൾ മോൾടെ വീട്ടിൽ എന്നെപ്പോലെ ഉള്ളവർ ഉണ്ടോ എന്ന് അയാൾ ചോദിച്ചു.

അമ്മാമ്മ ഉണ്ടെന്നു പറഞ്ഞപ്പോൾ നല്ലോണം നോക്കണം എന്ന് അയാൾ പറഞ്ഞു. വയസ്സായവർ കരയുന്നത് ഒന്നും ആരും കാണാറില്ല, അവരൊക്കെ രാത്രിയിൽ ആയിരിക്കും കരയുക. യാത്ര പറഞ്ഞു പോകുമ്പോൾ പെൺകുട്ടിയുടെ കണ്ണു നിറഞ്ഞിരുന്നു. പിന്നീട് അയാളെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചെങ്കിലും കണ്ടില്ല. ഇന്ന് അമ്മാമ്മ ഒറ്റയ്ക്ക് മുറ്റത്തിരുന്ന് ഓരോന്നാലോചിച്ച് കരയുന്നതു കണ്ടപ്പോൾ അന്ന് ആ അപ്പൂപ്പൻ പറഞ്ഞ കാര്യങ്ങളാണ് ഓർമ്മവരുന്നത്. വയസ്സായവർ കരയുന്നത് ആരും കാണുന്നില്ല. ജിൻഷാ ഗംഗ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top