Movlog

Movie Express

മാമാട്ടിക്ക് പിറന്നാൾ ആശംസകളുമായി മാമി ! കാവ്യയുടെ നാത്തൂൻ പങ്കുവെച്ച ചിത്രം

“പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ 1991ൽ ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് കാവ്യ മാധവൻ. “അഴകിയ രാവണൻ”, “ഒരാൾ മാത്രം”, “ഭൂതക്കണ്ണാടി”, “കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്” തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുള്ള കാവ്യ മാധവൻ, ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാവ്യ മാധവൻ മലയാള സിനിമയിൽ നായികയായി ചുവടുവെയ്ക്കുന്നത്.

ആദ്യ സിനിമയിലെ നായകൻ ആയ ദിലീപ് തന്നെ പിന്നീട് കാവ്യയുടെ ജീവിതത്തിലെ നായകൻ ആവുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കാവ്യാമാധവനോട് സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലുള്ള അടുപ്പം ആണ് മലയാളികൾക്ക്. “പെരുമഴക്കാലം”, “ഗദ്ദാമ” എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട് താരം.

സിനിമയിലെ ഭാഗ്യജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. “ചന്ദ്രനുദിക്കുന്ന ദിക്കിൽ”, “ദോസ്ത്”, “തെങ്കാശിപ്പട്ടണം”, “ഡാർലിംഗ് ഡാർലിംഗ്”, “മീശ മാധവൻ”, “കൊച്ചി രാജാവ്”, “തിളക്കം” തുടങ്ങി ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം വമ്പൻ വിജയം ആയിരുന്നു. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ജോഡികൾ ഏറെ വിവാദങ്ങൾക്ക് ശേഷം യഥാർത്ഥ ജീവിതത്തിലും പിന്നീട് ഒന്നിക്കുകയായിരുന്നു. മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം ആയിരുന്നു ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. കാവ്യയുമായുള്ള ബന്ധം ആണ് ഇവരുടെ വിവാഹ മോചനത്തിന് കാരണമായത് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇതിനു പിന്നാലെ ആയിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ശേഷവും ഒരുപാട് പ്രതിസന്ധികളും നിറഞ്ഞ ജീവിതം ആയിരുന്നു ഇവരുടേത്. എങ്കിലും സന്തോഷകരമായ ഒരു കുടുംബജീവിതം ആണ് ഇവർ നയിക്കുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു കാവ്യ. ഇവർക്ക് ഒരു മകൾ ഉണ്ട്, മഹാലക്ഷ്മി. മഞ്ജുവിന്റെ മകൾ മീനാക്ഷിയും അച്ഛൻ ദിലീപിനൊപ്പം ആണ് കഴിയുന്നത്. അനിയത്തി മഹാലക്ഷ്മിക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ മീനാക്ഷി പങ്കു വെക്കാറുണ്ട്. മികച്ച സ്വീകാര്യത ആണ് താരപുത്രികളുടെ ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

ഓണത്തിന് മഹാലക്ഷ്മിക്കൊപ്പം പൂക്കളം ഇടുന്ന മീനാക്ഷിയുടെ ചിത്രങ്ങളും, അവധി ആഘോഷ ചിത്രങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മാമാട്ടി എന്നാണ് മഹാലക്ഷ്മിയെ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരപുത്രിയുടെ മൂന്നാം പിറന്നാൾ. അടുത്തിടെയാണ് താരപുത്രിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകാൻ തുടങ്ങിയത്. ചെറിയ പ്രായത്തിൽ മാമാട്ടിയുടെ ചിത്രങ്ങൾ ഒന്നും ദിലീപും കാവ്യയും പങ്കു വെക്കുമായിരുന്നില്ല. ഇവർ എത്തുന്ന പൊതു പരിപാടികളിലും മാമാട്ടിയെ കൊണ്ട് പോകാത്തതിനാൽ വളരെ അപൂർവമായി മാത്രമേ താരപുത്രിയുടെ ചിത്രങ്ങൾ ആരാധകർ കണ്ടിരുന്നുള്ളൂ.

എന്നാൽ ഇപ്പോൾ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ് മാമാട്ടി. നിരവധി ഫാൻ പേജുകൾ ആണ് ഈ മൂന്ന് വയസുകാരിക്ക് ഇതിനോടകം ഉള്ളത്. കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച മാമാട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. കാവ്യയുടെ സഹോദരന്റെ ഭാര്യ പങ്കു വെച്ച കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. മാമാട്ടിക്കൊപ്പം ഉള്ള ചിത്രം പങ്കു വെച്ച് കൊണ്ടാണ് റിയ ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വെച്ചത്. “മാമിയുടെ ഒരേയൊരു മാമാട്ടി, എന്റെ കുഞ്ഞിപെണ്ണ്, ഞങ്ങൾ നിനക്കായ് ആഘോഷിക്കുന്നു, ലോകത്തിലെ എല്ലാ സന്തോഷവും ഞങ്ങൾ നിനക്ക് വേണ്ടി ആശംസിക്കുന്നു” എന്നായിരുന്നു മാമാട്ടിക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് റിയ കുറിച്ചത്.

മാമാട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടയിൽ മാമ്മട്ടിയെ എടുത്ത് കൊണ്ടുള്ള ചിത്രം മീനാക്ഷിയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറൽ ആയത്. അടുത്തിടെ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച മാമാട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അമ്പലനടയ്ക്ക് മുന്നിൽ ചേച്ചിയുടെ നെഞ്ചിൽ ചാരി കിടന്ന മാമാട്ടിയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. മീനൂട്ടിയും മാമാട്ടിയും തമ്മിലുള്ള അടുപ്പം ഇവരുടെ ചിത്രങ്ങളിലൂടെ തന്നെ വ്യക്തമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top