Movlog

Movie Express

ചിരഞ്ജീവിയും കുണ്ടറ ജോണിയും തമ്മിൽ ഇങ്ങനൊരു അടുപ്പം ഉണ്ടായിരുന്നോ ? തന്റെ കയ്യിൽ നിന്ന് മാസിക വാങ്ങി മറിച്ചു നോക്കുമായിരുന്നു ചിരഞ്ജീവി എന്ന് ജോണി പറയുന്നു – എന്നാൽ പിന്നീട് പുള്ളി

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രശസ്തനായ താരമാണ് തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. ഇന്റർനെറ്റിൽ ആദ്യമായി സ്വന്തം വെബ്സൈറ്റ് തുടങ്ങിയ ആദ്യത്തെ ഇന്ത്യൻ നടനാണ് ചിരഞ്ജീവി. 1978ൽ “പുനധിരല്ലു” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം പ്രധാനമായും തെലുങ്ക് സിനിമകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എങ്കിലും തമിഴ്, കന്നട, ഹിന്ദി സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ചിരഞ്ജീവി. അഭിനയത്തിനു പുറമേ രാഷ്ട്രീയത്തിലും സജീവമായ താരം 2012 മുതൽ 2014 വരെ കേന്ദ്ര സർക്കാരിന്റെ ടൂറിസം മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

2006ൽ രാജ്യം അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചു. ഒരു കോൺസ്റ്റബിളിന്റെ മകനായി ജനിച്ച ചിരഞ്ജീവിക്ക് ചെറുപ്പം മുതലേ അഭിനയത്തോട് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നു. പഠനത്തിനു ശേഷം ചെന്നൈയിലെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ എത്തി താരം. ഇതിനോടകം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രം ആണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകൻ ആയ സൂപ്പർഹിറ്റ് ചിത്രം “ലൂസിഫർ”ന്റെ തെലുങ്ക് പതിപ്പ് ആയ “ആചാര്യ”.

പ്രശസ്ത തെലുങ്ക് താരം അല്ലു രാമലിംഗയ്യയുടെ മകൾ സുരേഖയെ ആണ് താരം വിവാഹം കഴിച്ചത്. ചിരഞ്ജീവിയുടെ മകൻ രാംചരണും തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണ്. കൂടാതെ സഹോദരന്മാർ ആയ നാഗേന്ദ്ര ബാബു, പവൻ കല്യാൺ എന്നിവരും തെലുങ്ക് സൂപ്പർതാരങ്ങളാണ്. തെലുങ്ക് സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയരായ അല്ലു അർജുൻ, അല്ലു സിരിശ്, വരുൺ തേജ് എന്നിവരെല്ലാം ചിരഞ്ജീവിയുടെ സഹോദരങ്ങളുടെ മക്കൾ ആണ്. ഹിന്ദിയിൽ ബിഗ് ബി അവതരിപ്പിക്കുന്ന കോൻ ബനേഗാ ക്രോർപതി എന്ന ഷോയുടെ തെലുങ്ക് പതിപ്പിലൂടെ മിനിസ്‌ക്രീനിലെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ചിരഞ്ജീവിയെക്കുറിച്ച് കുണ്ടറ ജോണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. നിരവധി വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് കുണ്ടറ ജോണി. ഇപ്പോഴിതാ ചിരഞ്ജീവിയോടൊപ്പം കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ച് താരം തുറന്നു പറയുകയാണ്. ഒരേ നിലയിൽ ആയിരുന്നു ചിരഞ്ജീവിയും കുണ്ടറ ജോണിയും താമസിച്ചിരുന്നത്. ആർ കെ യിലെ 44ആം നമ്പർ മുറിയിൽ കുണ്ടറ ജോണിയും നാല്പത്തിയൊന്നാം നമ്പർ മുറിയിൽ ചിരഞ്ജീവിയും ആയിരുന്നു താമസിച്ചിരുന്നത്.

അന്ന് ഇത്ര പ്രശസ്തൻ ആയിരുന്നില്ല ചിരഞ്ജീവി. അന്നും ഇന്നത്തെ പോലെ തന്നെ ശരീരം വ്യായാമം ചെയ്ത് കാത്തുസൂക്ഷിക്കും ആയിരുന്നു അദ്ദേഹം. രാവിലെ എഴുന്നേറ്റ് ടെറസിൽ പോയി വ്യായാമം ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. അക്കാലത്ത് നാന എന്ന സിനിമ മാസികയിലൂടെ ആയിരുന്നു സിനിമ വിശേഷങ്ങൾ അറിയുന്നത്. അങ്ങനെ മാസിക വാങ്ങി മുറിയിലേക്ക് പോകുമ്പോൾ “സാർ കൊടുങ്കോ” എന്നു പറഞ്ഞ് തന്റെ കയ്യിൽ നിന്ന് മാസിക വാങ്ങി മറിച്ചു നോക്കുമായിരുന്നു ചിരഞ്ജീവി എന്ന് ജോണി പറയുന്നു.

തന്റെ ഫോട്ടോ കാണുമ്പോൾ “സാർ ഉങ്കളുടെ ഫോട്ടോ” എന്ന് പറഞ്ഞ ജോണിക്ക് കാണിച്ചു കൊടുക്കുമായിരുന്നു. സിനിമ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്യും. അന്ന് ചിരഞ്ജീവി വളർന്നു വരുന്ന സമയമായിരുന്നു. കാണുമ്പോൾ എല്ലാം വിശേഷം ചോദിക്കുകയും സംസാരിക്കുകയും ചെയ്തു എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്ന ഒരു സൗഹൃദമായിരുന്നു കുണ്ടറ ജോണിയുടെയും ചിരഞ്ജീവിയുടെയും. പിന്നീട് ഒന്ന് കാണാൻ പോലും കിട്ടാത്ത രീതിയിൽ അങ്ങ് വളരുകയായിരുന്നു അദ്ദേഹമെന്ന് ജോണി പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top