Movlog

Movie Express

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളിന്റെ മധുവിധു ആഘോഷ ചിത്രങ്ങൾ

സമൂഹ മാധ്യമങ്ങളിൽ ഈ അടുത്ത കാലത്ത് ഏറെ ആഘോഷിച്ച ഒരു വിവാഹമായിരുന്നു തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാളിന്റെത്  .ഒക്ടോബർ 30 നു കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ടായിരുന്നു കാജലിന്റെ വിവാഹം .2004 ൽ “ക്യു ഹോ ഗയ നാ ” എന്ന ബോളിവുഡ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരം ഹിന്ദി ,തമിഴ് ,തെലുങ്ക് സിനിമകളിൽ സജീവമാണ് .

2009 ൽ പുറത്തിറങ്ങിയ “മഗധീര ” എന്ന സിനിമയായിരുന്നു കാജലിന്റെ  വഴിത്തിരിവായി മാറിയത് .തമിഴിലെയും തെലുങ്കിലെയും സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള ഈ താരസുന്ദരിയുടെ വിവാഹ ചിത്രങ്ങളും മധുവിധു ആഘോഷ ചിത്രങ്ങളും ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത് .

മാലിദ്വീപിലാണ്‌ കാജൽ അഗർവാളും ,ഭർത്താവ് ഗൗതമും മധുവിധു ആഘോഷിച്ചത് .ഇവരുടെ പ്രണയം നിറഞ്ഞ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ .പ്രൈവറ്റ് ജെറ്റിൽ മാലിദ്വീപിലേക്ക് എത്തിയ നവദമ്പതികൾ റിസോർട്ടിൽ കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതും ,കടലിന്റെ അടിയിലുള്ള അതിമനോഹരമായ കാഴ്ചകൾ കാണുന്ന ചിത്രങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top