കുഞ്ചാക്കോ ബോബൻ നായകൻ ആയ ‘അള്ള് രാമേന്ദ്രൻ ” എന്ന സിനിമയ്ക്ക് ശേഷം തന്റെ ഏറ്റവും പുതിയ സിനിമയുടെ ഒരുക്കങ്ങളിലാണ് സംവിധായകൻ ബിലഹരി .”കുടുക്ക് 2025 ” എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ രസകരമായ വീഡിയോകൾ പങ്കു വെച്ചിരിക്കുകയാണ് സംവിധായകൻ സമൂഹ മാധ്യമങ്ങളിലൂടെ .ലൊക്കേഷനിൽ പാട്ടു പാടി ഡാന്‍സ് ചെയ്യുന്ന സ്വാസികയുടെ വീഡിയോയാണ് ബിലഹരി പങ്കു വെച്ചിരിക്കുന്നത് .
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനായിക ആണ് സ്വാസിക .സീരിയലുകൾക്ക് പുറമെ സിനിമയിലും സജീവമായ സ്വാസിക ഈ വർഷത്തെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിരുന്നു . ഏറ്റവും സന്തോഷം നിറഞ്ഞ ലൊക്കേഷനാണ് കുടുക്ക് എന്ന് പാടി റാപ്പ് മോഡലില്‍ വരുന്ന സ്വാസികയുടെ വീഡിയോ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു .പൊട്ടിച്ചിരികൾ നിറഞ്ഞ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ .
കൃഷ്ണ ശങ്കർ നായകൻ ആകുന്ന സിനിമയിൽ ജ്വാല എന്ന കഥാപത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത് .മാരന് എന്ന കഥാപാത്രമായി എത്തുന്ന കൃഷ്ണയുടെ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു .വളരെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ ആണ് കൃഷ്ണ ശങ്കർ ഈ സിനിമയിലെത്തുന്നത് .ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ .കോവിഡ് പ്രോട്ടോക്കോളുകൾ എല്ലാം പാലിച്ചു കൊണ്ട് നവംബറിൽ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് .