Movlog

Movie Express

ദിലീപിനെയും കാവ്യയേയും പോലും ഇൻസ്റ്റാഗ്രാമിൽ മീനാക്ഷി ഫോളോ ചെയ്യുന്നില്ല ! ഫോളോ ചെയ്യുന്നത് ഈ ഒരു താരപുത്രനെ മാത്രം

മലയാള സിനിമയിലെ താരങ്ങളെ പോലെ തന്നെ പ്രശസ്തർ ആണ് താരങ്ങളുടെ മക്കളും. സിനിമയിലേക്ക് കടന്നു വന്ന ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം , ഗോകുൽ സുരേഷ് എന്നീ താരപുത്രന്മാർക്ക് മാത്രമല്ല സിനിമയിൽ ഇത് വരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വിസ്മയ മോഹൻലാൽ, മീനാക്ഷി ദിലീപ്, മാളവിക ജയറാം എന്നീ താരപുത്രികൾക്കും ആരാധകർ ഏറെയാണ്.

സിനിമയിലോ പരസ്യങ്ങളിലോ ഒന്നും ഇത് വരെ അഭിനയിച്ചിട്ടില്ലെങ്കിലും ഒരുപാട് ആരാധകർ ഉള്ള താരപുത്രിയാണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി. ആദ്യമൊന്നും സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാതിരുന്ന താരപുത്രി നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളിൽ നിറസാന്നിധ്യമായതോടെ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയായിരുന്നു. വധുവിനേക്കാൾ അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു മീനാക്ഷിയുടെ ചിത്രങ്ങളും നൃത്ത വീഡിയോകളും ആയിരുന്നു.

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും ജനപ്രിയ നടൻ ദിലീപിന്റെയും ഏക മകൾ ആണ് മീനാക്ഷി ദിലീപ്. ദിലീപും മഞ്ജുവും വേർപിരിഞ്ഞതോടെ അച്ഛനോടൊപ്പം കഴിയുകയാണ് മീനാക്ഷി ഇപ്പോൾ. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണെങ്കിലും അധികം ആളുകളെ ഒന്നും മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്. മീനാക്ഷി ഫോളോ ചെയ്യുന്നവരുടെ കൂട്ടത്തിൽ മലയാളികളും സിനിമാതാരങ്ങളും കുറവാണ്. എന്നാൽ മലയാളത്തിലെ ഒരു താരപുത്രം ഈ കൂട്ടത്തിൽ ഇടം നേടിയിട്ടുണ്ട്.

അത് മറ്റാരുമല്ല മലയാള സിനിമയുടെ യൂത്ത് ഐക്കൺ, മലയാളികളുടെ സ്വന്തം കുഞ്ഞിക്ക എന്ന ദുൽഖർ സൽമാൻ തന്നെ. ദുൽഖറിന്റെ ആരാധിക ആണോ മീനാക്ഷി എന്ന് വ്യക്തമല്ലെങ്കിലും ഡിക്യൂവിനെ ആണ് താരപുത്രി ഫോളോ ചെയ്തിരിക്കുന്നത്. അച്ഛൻ ദിലീപിനെയോ കാവ്യയെയോ മീനൂട്ടി ഫോളോ ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അഭിനയത്തിലേക്ക് മീനാക്ഷി വരുന്നതും കാത്തിരിക്കുകയാണ് മലയാള സിനിമാപ്രേക്ഷകർ. എന്നാൽ മകൾക്ക് അഭിനയത്തിന് താല്പര്യമില്ല എന്നും മകളുടെ പേരിന് മുന്നിൽ ഡോക്ടർ എന്ന് കാണാൻ ആണ് ആഗ്രഹം എന്നും ദിലീപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ചെന്നൈയിൽ എംബിബിഎസ്നു പഠിക്കുകയാണ് മീനാക്ഷി. കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു താരപുത്രിയുടെ പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മീനാക്ഷി തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. നിരവധി താരങ്ങളും ആരാധകരും ആണ് താരപുത്രിക്ക് ആശംസകളുമായി മുന്നോട്ട് വന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top