ഗായിക, അവതാരിക, നടി തുടങ്ങി വിശേഷണങ്ങളേറെയാണ് ഈ കലാകാരിക്ക്. സംഗീത ആസ്വാദകരുടെ മനം കവർന്ന പ്രിയ ഗായികയാണ് റിമി ടോമി. ദിലീപ് നായകനായ “മീശമാധവൻ” എന്ന ചിത്രത്തിലെ “ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവട് വെച്ച റിമിടോമി നിരവധി സ്റ്റേജ് ഷോകളിലൂടെ പ്രേക്ഷകർക്കിടയിൽ വിസ്മയം തീർത്തു. ആവേശം നിറഞ്ഞ നൃത്തച്ചുവടുകളോടെ അതി മനോഹരമായ ഗാനങ്ങൾ ആലപിക്കുന്ന ഈ പാട്ടുകാരി ഒരു മികച്ച അവതാരിക കൂടിയാണ്. ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ ഒരു പ്രത്യേക കഴിവാണ് താരത്തിന്.
നർമ്മം നിറഞ്ഞ സംസാരശൈലി കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന റിമിടോമി അവതരിപ്പിക്കുന്ന “ഒന്നും ഒന്നും മൂന്ന്” എന്ന ഷോ ഏറെ ജനപ്രിയമാണ്. സംഗീതത്തിനു പുറമേ അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് റിമി. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഫോർ സീസൺ 2ലെ വിധി കർത്താവാണ് റിമിടോമി.
ലോക്ക് ഡൗൺ കാലത്ത് സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച താരം തന്റെ വിശേഷങ്ങളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള റിമി തന്റെ വിശേഷങ്ങളും വർക്ക് ഔട്ട് വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്.
ഇപ്പോഴിതാ റിമിക്കെതിരെയുള്ള സിതാരയുടെ പരാതി ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. “സൂപ്പർ 4 ” സീസൺ 2 ലെ സഹ വിധികർത്താക്കൾ ആണ് സിത്താരയും റിമിയും. വളരെ അടുതെ സൗഹൃദമാണ് ഇവർ കാത്തു സൂക്ഷിക്കുന്നത്. സുഹൃത്തും ഗായകനുമായ വിധുവിനെക്കുറിച്ച് റിമി പങ്കു വെച്ച കുറിപ്പിൽ ആണ് പരാതിയുമായി സിത്താര എത്തിയിരിക്കുന്നത്. റെകോർഡിങ് സമയത്തുള്ള ഒരു ചിത്രമാണ് റിമി പങ്കു വെച്ചത്.
എത്ര ചീത്ത പറഞ്ഞാലും എന്നെ ഇഷ്ടമാണല്ലേ എന്ന കമന്റുമായി വിധു പ്രതാപ് എത്തിയതോടെ ആണ് ഞങ്ങളെ വേണ്ട അല്ലേ എന്ന പരാതിയുമായി സിതാര എത്തിയത്. റിമിക്കെതിരെ പരാതിയുമായി സിതാര എത്തിയല്ലോ എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്.