Movlog

Kerala

വിസ്മയയുടെ വീട്ടിൽ കിരണിനെതിരെ രോഷാകുലരായി നാട്ടുകാർ – വീഡിയോ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് നമുക്ക് ചുറ്റിലും അരങ്ങേറുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നിരവധി യുവതികൾ ആണ് സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നങ്ങൾ സഹിക്കാൻ ആവാതെ ജീവിതം അവസാനിപ്പിച്ചത്. ഈ വിപത്ത് അവസാനിപ്പിക്കാൻ ശക്തമായ ഒരു ബോധവത്കരണം അനിവാര്യമാണ്. 1961 ൽ സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും മകൾക്കുള്ള സമ്മാനം എന്ന പേരിലും അല്ലാതെയും ഈ സമ്പ്രദായം തുടർന്ന് പോകുന്നുണ്ട്. ഇതിന്റെ പേരിൽ ഭർതൃ വീട്ടിൽ കഷ്ടതകൾ അനുഭവിക്കുന്ന ഒരുപാട് യുവതികളുമുണ്ട്. മനുഷ്യത്വ രഹിതമായ ഈ പ്രവണത ഇനിയെങ്കിലും അവസാനിച്ചേ മതിയാവു.

കേരളക്കരയെ ഞെട്ടിച്ച സംഭവം ആയിരുന്നു ശാസ്‌താംകോട്ടയിലെ വിസ്മയയുടെ വിയോഗം. 100 പവൻ സ്വർണവും, ഒരു ഏക്കർ ഇരുപത് സെന്റ് ഭൂമിയും, പത്തു ലക്ഷം വിലമതിക്കുന്ന കാറും സ്ത്രീധനം ആയി നൽകി ആയിരുന്നു വിസ്മയയുടെ വിവാഹം. എന്നാൽ കാറിന് മൈലേജ് പോരാ, കാറിന് പകരം പണം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവ് ആയ മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥൻ കിരൺ വിസ്മയയെ പ്രശ്നങ്ങളിലേക്ക് തള്ളിയിട്ടത്. വിസ്മയ വിട പറഞ്ഞതിന് മണിക്കൂറുകൾ മുമ്പ് വരെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർതൃഗൃഹത്തിൽ ശുചിമുറിയിൽ വിസ്മയ എല്ലാം അവസാനിപ്പിച്ചു എന്ന വാർത്തകൾ ആയിരുന്നു പുറത്തു വന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് ആരോപിച്ച് വിസ്മയയുടെ കുടുംബവും മുന്നോട്ട് വന്നു.

ഇപ്പോഴിതാ വിസ്മയയുടെ വീട്ടിൽ കിരണിനെതിരെ രോഷാകുലരായ നാട്ടുകാരുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കിരണിനെ ഇനി ജയിലിൽ നിന്നും പുറത്തു വിടരുത് എന്ന് ഒരേസ്വരത്തിൽ പറയുകയാണ് നാട്ടുകാർ. ഒരു പെൺകുട്ടിക്കും ഇതുപോലെയുള്ള ഒരു ദുരന്തം നേരിടരുത് എന്നും വികാരാധീനരായി നാട്ടുകാർ പറയുന്നു. കിരണിനെ നാട്ടുകാർക്കിടയിൽ കൊണ്ടു വന്നിരുന്നെങ്കിൽ ഉറപ്പായും കയ്യേറ്റം ചെയ്യുമായിരുന്നു എന്നും കിരണിനെ നേരിട്ട് കണ്ടു മോശംവെക്കുകൾ പറയുന്നത് വരെ ഈ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ പറയുന്നു. പരമാവധി ശിക്ഷ ലഭിക്കുവാനായി വിസ്മയയുടെ കുടുംബത്തോടൊപ്പം ഉണ്ടാകും എന്നും നാട്ടുകാർ ഉറപ്പ് നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top