Movlog

Kerala

സുകുമാരൻ സർ ഉള്ളപ്പോൾ തന്നെ ആ വീട്ടിൽ ജോലി ചെയ്തിരുന്ന ഒരാളുടെ അനുഭവം വൈറൽ ആകുന്നു ! ആ വീട്ടിൽ ജോലി ചെയ്യുന്നവരോട് മല്ലിക അടക്കം പെരുമാറിയിരുന്നത് ഇങ്ങനെ !

മലയാള സിനിമാപ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. സുകുമാരനും, ഭാര്യ മല്ലികയുടെയും പാത പിന്തുടർന്ന് മക്കൾ ഇന്ദ്രജിത്തും പൃഥ്വിരാജ് സുകുമാരനും മലയാള സിനിമയിലേക്ക് ചുവട് വെക്കുകയായിരുന്നു. മലയാള സിനിമയിലെ യുവതാരനിരയിലെ ഏറെ ശ്രദ്ധേയമായ താരങ്ങളായി മാറി ഇവർ. പൃഥ്വിരാജ് ആകട്ടെ അഭിനയത്തിന് പുറമെ നിർമാണത്തിലേക്കും, സംവിധാനത്തിലേക്കും വരെ കടന്നു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ ഒരു നടിയും പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ ഒരു നിർമാതാവ് ആണ്. ഇവരുടെ അടുത്ത തലമുറയും സിനിമയിൽ സജീവമാണ് എന്നതാണ് ഇവരുടെ കുടുംബത്തിന്റെ പ്രത്യേകത. ഇന്ദ്രജിത്തിന്റെ മൂത്ത മകൾ പ്രാർത്ഥന ഗായിക ആയും ഇളയ മകൾ നക്ഷത്ര ബാലതാരമായും സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഒരു കുടുംബമാണ് ഇവരുടേത്. ഇപ്പോഴിതാ ഈ താരകുടുംബത്തെ കുറിച്ചുള്ള ഒരു ആരാധകന്റെ കുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സുകുമാരന്റെ വീട്ടിൽ പാചകത്തിന് നിന്നിരുന്ന പുഷ്പ എന്ന വലിയമ്മയുടെ പേരക്കുട്ടി ആണ് ഈ കുറിപ്പ് എഴുതിയത്. രണ്ടു വയസ് ഉള്ളപ്പോൾ മുതൽ വല്യമ്മയ്‌ക്കൊപ്പം സുകുമാരന്റെ വീട്ടിൽ പോയിട്ടുള്ള കഥയാണ് കുറിപ്പിൽ പങ്കു വെക്കുന്നത്.

അന്ന് മല്ലികയുടെ അമ്മയുള്ള കാലമായിരുന്നു. ഒരു കൈയില മുണ്ടുടുത്ത് വീടിന്റെ നടയിൽ പത്രം വായിക്കുന്ന സുകുമാരനെ കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്. ഓരോ അര മണിക്കൂർ കൂടുമ്പോൾ ആയിരുന്നു സുകുമാരൻ കട്ടൻ കുടിക്കുന്നത്.

കട്ടൻ ഇടാൻ വേണ്ടി പുഷ്പ വല്യമ്മയോട് പറഞ്ഞാൽ നിനക്ക് എന്താ ഇവിടെ പണി എന്ന് പറഞ്ഞ് മല്ലികയോട് ചൂടാകുമായിരുന്നു സുകുമാരൻ. ഇന്ദ്രജിത്തിനും പ്രിത്വിരാജിനും ക്രിക്കറ്റ് കളിച്ച അനുഭവവും ആരാധകൻ തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു. തനിക്ക് രണ്ടോ മൂന്നോ വയസ് പ്രായമുള്ളപ്പോൾ അവർക്കൊപ്പം ഇരുന്നു ഭക്ഷണം കഴിപ്പിക്കുകയും ഭക്ഷണം വാരി തരികയും ചെയ്തിട്ടുണ്ട് എന്ന് വലിയമ്മ പറയാറുണ്ട് എന്നും ആരാധകൻ പറയുന്നു. വീട്ടിലെ അടുക്കളയിൽ പോലും ഇരുന്നു ഭക്ഷണം കഴിക്കുന്ന ആൾ ആയിരുന്നു മല്ലിക. വീട്ടിൽ ജോലി ചെയ്യുന്നവരെ സ്വന്തം ആളുകളെ പോലെ ആയിരുന്നു ആ കുടുംബം കണ്ടിരുന്നത്.

ജാതിയും മതവും ഒന്നും കേറി വരാത്ത ഒരു കുടുംബമാണ് സുകുമാരന്റേത്. മനുഷ്യരെ മനുഷ്യർ ആയി കാണുന്നവർ ആണ് അവിടെ ഉള്ളവർ. അവിടെ അടിമകൾ ഇല്ല ഉടമകൾ ഇല്ല. ജോലി ചെയ്യുന്നവർക്കും സ്വന്തം വീടായി തന്നെ കാണാം. ലക്ഷ്വദീപ് വിഷയത്തിൽ അനീതിക്കെതിരെ പൃഥ്വിരാജ് ശബ്ദിച്ചിട്ടുണ്ടെങ്കിൽ അത് നട്ടെല്ല് പണയം വെക്കാത്ത ഒരു അച്ഛന്റെ മകൻ ആയി പിറന്നത് കൊണ്ട് തന്നെ ആണ്.

ഇനിയും അദ്ദേഹം വർഗീയ വാദം കണ്ടാൽ ഉറക്കെ പ്രതികരിക്കും എന്നും താൻ എന്നും മല്ലികാമയുടേയും സുകുമാരൻ സാറിന്റെയും മകൻ പൃഥിവിരാജിന് ഒപ്പം ആണെന്നും ആരാധകൻ തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top