Movlog

Kerala

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം ! ചിത്രം പങ്കു വെച്ച് സുരേഷ് ഗോപി

മലയാള സിനിമാപ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് സുരേഷ് ഗോപി. ഒരുകാലത്ത് തീ പാറുന്ന ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച സൂപ്പർ താരമായിരുന്നു സുരേഷ് ഗോപി. പോലീസ് വേഷങ്ങൾ ഇതുപോലെ ചേരുന്ന മറ്റൊരു സൂപ്പർ താരം മലയാളത്തിൽ ഉണ്ടായിരുന്നില്ല. സുരേഷ്ഗോപിക്ക് ശേഷം ഒരുപാട് നടന്മാർ പിന്നീട് വന്നുവെങ്കിലും പഞ്ച് ഡയലോഗുകളും മാസ് ആക്ഷൻ രംഗങ്ങളും ചെയ്യാൻ സുരേഷ് ഗോപിയോളം വരില്ല ആരും. ആക്ഷൻ ചിത്രങ്ങൾ മാത്രമല്ല ഹൃദയഹാരിയായ കുടുംബ ചിത്രങ്ങളും പിന്നീട് നർമ്മം നിറഞ്ഞ കഥാപാത്രങ്ങളും അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്നു താരം.

പിന്നീട് സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത താരം കഴിഞ്ഞ വർഷം “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഉണ്ടായിരുന്നു. മികച്ച ഒരു അഭിനേതാവ് മാത്രമല്ല തികഞ്ഞ ഒരു മനുഷ്യസ്നേഹി കൂടി ആണ് താരം. സുരേഷ് ഗോപി അവതരിപ്പിച്ച “നിങ്ങൾക്കുമാകാം കോടീശ്വരൻ” എന്ന ഷോയിലെ ഒരുപാട് പാവപ്പെട്ട മത്സരാർത്ഥികളെ താരം അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ സാമൂഹ്യ പ്രവർത്തനത്തെക്കുറിച്ചും ധാർമിക ബോധത്തെ കുറിച്ചും മലയാളികൾക്ക് അറിയാവുന്നതാണ്. സഹജീവികളോടുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് ഉത്തമ ബോധ്യമുള്ള താരം തന്റെ സേവനങ്ങൾ കൂടുതൽ ആളുകളിൽ എത്തിച്ചേരുവാൻ ആയി രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചിരുന്നു.

അഭിനയത്തിലും രാഷ്ട്രീയത്തിലും സജീവമായിട്ടുള്ള സുരേഷ് ഗോപിയെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധികയെ. ഭാര്യ രാധികയെ കുറിച്ച് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന രാധികയ്ക്ക് പിറന്നാളാശംസകൾ എഴുതുകയാണ് സുരേഷ് ഗോപി. തന്റെ ഹൃദയത്തിന്റെ സ്പന്ദനവും എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച സമ്മാനവും ആണ് ഭാര്യ രാധിക എന്ന് സുരേഷ് ഗോപി തന്റെ കുറിപ്പിൽ എഴുതി. ജന്മദിനാശംസകൾ രാധിക മൈ ലവ് എന്നാണ് സുരേഷ് ഗോപി കുറിച്ചത്.

താരത്തിന്റെ ആരാധകർ ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് പേരാണ് രാധികയ്ക്ക് ആശംസകളുമായി മുന്നോട്ടുവന്നത്. അഭിനയ ജീവിതത്തിനു മാത്രമല്ല കുടുംബ ജീവിതത്തിലും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി. 1990 ഫെബ്രുവരി എട്ടിനായിരുന്നു താരരാജാവ് സുരേഷ് ഗോപിയും രാധികയും ആയുള്ള വിവാഹം. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി എന്നിവർ ആണ് മക്കൾ. സുരേഷ് ഗോപിയുടെ മൂത്തമകനായ ഗോകുൽ സുരേഷ് അച്ഛന് പിന്നാലെ മലയാള സിനിമയിലേക്ക് ചുവട് വെച്ചിട്ടുണ്ട്. താരത്തിനെ പോലെ തന്നെ താരപുത്രനെയും ഏറ്റെടുത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top