മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അമ്പിളി ദേവി. കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ അമ്പിളിയും ആദിത്യനും ആണ് പ്രധാന ചർച്ച വിഷയം. ഇരുവരും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും താൻ ഗർഭിണി ആയതിന് ശേഷം ആണ് ഈ ബന്ധം തുടങ്ങിയത് എന്നും ആദിത്യൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായാണ് റിലേഷൻ എന്നും കഴിഞ്ഞ ദിവസം അമ്പിളി ദേവി പറഞ്ഞിരുന്നു. ഞാൻ ഇപ്പോൾ വിവാഹമോചനം നൽകണം എന്നും ആരും അറിയാതെ ബന്ധം വേർപെടുത്തണം എന്നും അവർ തന്നോട് പറഞ്ഞുവെന്നും അമ്പിളി പറഞ്ഞു. തനിക്ക് ഭീക്ഷണി ഉണ്ടെന്നും താരം കൂട്ടിച്ചേർത്തിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച നടക്കുകയാണ്
ഈ ചർച്ചകൾക്കിടയിൽ ഒരു വിയോഗ വാർത്തയാണ് അമ്പിളി ദേവി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ അച്ഛന്റെ സ്ഥാനത്ത് താൻ കാണുന്ന വല്യച്ഛൻ തങ്ങളെ വിട്ട് പോയെന്നാണ് താരം ഫേസ്ബുക്കിൽ കൂടി അറിയിച്ചത്. ‘പ്രണാമം അച്ഛാ എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്ന,എന്റെ അർജുൻ മോനെ ഞാൻ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ തവണയും vaccination എടുക്കാൻ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാൽ ഓടി എത്തുന്ന എന്റെ വല്യച്ഛൻ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി.ഞങ്ങളുടെ എല്ലാം കടയച്ഛൻ’ എന്നുമാണ് അമ്പിളി കുറിച്ചത്. നിരവധി പേരാണ് ആശ്വാസവാക്കുകളുമായി എത്തിയത്.