മലയാളികൾക്ക് ഏറെ സുപരിചിതയായ നർത്തകിയും നടിയുമാണ് പാരിസ് ലക്ഷ്മി. ഫ്രാൻസിൽ ജനിച്ചുവളർന്ന നടി ഇപ്പോൾ കേരളത്തിലാണ് താമസിക്കുന്നത്. ഭർത്താവും കഥകളി നർത്തകനുമായ പള്ളിപ്പുറം സുനിലിന് ഒപ്പം വൈക്കത്ത് കലാശക്തി സ്കൂൾ ഓഫ് ആർട്സ് നടത്തിവരികയാണ് താരം. ഫ്രാൻസിൽ ജനിച്ച പാരിസ് ലക്ഷ്മി അഞ്ചാം വയസ്സിലാണ് ഇന്ത്യയിൽ ആദ്യമായി എത്തുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ നൃത്തത്തോട് താല്പര്യം തോന്നിയ പാരിസ് ലക്ഷ്മി ഇന്നും ജീവിതത്തിന്റെ ഭാഗമായി നൃത്തത്തെ കൊണ്ടുനടക്കുന്നു. ഒമ്പതാം വയസ്സിൽ ഫ്രാൻസിൽ വെച്ചായിരുന്നു ആദ്യമായി താരം ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയത്. പിന്നീട് പൂനയിലും ചെന്നൈയിലും ഡാൻസ് പഠനം തുടർന്നു.
പാരീസ് ലക്ഷ്മിയുടെ സഹോദരൻ ഒരു ഡ്രമ്മർ ആണ്. ക്ലാസിക്കൽ ഓർക്കസ്ട്ര ഡ്രംസിനു പുറമേ തബല ,മൃദംഗം എന്നിവയും അദ്ദേഹം വായിക്കും. മൃദംഗം മാന്ത്രികൻ തിരുവരൂർ ഭക്തവത്സലത്തിന്റെ ശിഷ്യനായിരുന്നു പാരീസ് ലക്ഷ്മിയുടെ സഹോദരൻ. അദ്ദേഹമാണ് പാരീസ് ലക്ഷ്മിക്ക് ഈ നാമം നൽകിയത്. 2012ലായിരുന്നു പാരിസ് ലക്ഷ്മി പള്ളിപ്പുറം സുനിലിനെ വിവാഹം കഴിച്ചത്. അമൽ നീരദ് സംവിധാനം ചെയ്ത “ബിഗ് ബി ” എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. എന്നാൽ അഞ്ജലി മേനോന്റെ “ബാംഗ്ലൂർ ഡെയ്സ് “എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്കിടയിൽ പാരിസ് ലക്ഷ്മി ശ്രദ്ധേയമാകുന്നത്.
നിരവധി നൃത്തരൂപങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട് പാരിസ് ലക്ഷ്മി. നൃത്തത്തിന് ഒപ്പം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട് താരം. “സോൾട്ട് മാംഗോ ട്രീ”, “ഓലപ്പീപ്പി”, “ടിയാൻ”, “നവൽ എന്ന ജുവൽ” ,”ലക്ഷ്മി” എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം സമൂഹം മാധ്യമങ്ങളിലും സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ പാരിസ് ലക്ഷ്മി യുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രത്തിന്റെ പിന്നാമ്പുറ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് താരം വീഡിയോ പങ്കുവെച്ചത്.