മലയാളത്തിലെ ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ്. “സല്ലാപം” എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. നായകന്മാർ സൂപ്പർസ്റ്റാറുകൾ ആയി വാഴുന്ന മലയാള സിനിമയിൽ നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി മഞ്ജു തിളങ്ങിനിൽക്കുമ്പോഴാണ് ദിലീപിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം മറ്റു പല നായികമാരെപ്പോലെ അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു.
എന്നാൽ ദിലീപുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനുശേഷം സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു മഞ്ജു വാര്യർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൗ ഓൾഡ് ആർ യൂ” എന്ന സിനിമയിലൂടെ തിരിച്ചു വന്ന മഞ്ജു വാര്യർക്ക് പിന്നീട് ഒരു തിരിഞ്ഞുനോട്ടം ഉണ്ടായിരുന്നില്ല. ഒന്നിനൊന്നു മികച്ച അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളാണ് മഞ്ജുവിനെ തേടിയെത്തുന്നത്. രണ്ടാം വരവിൽ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മഞ്ജുവും ദിലീപും വിവാഹമോചിതരായപ്പോൾ മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം ആണ് പോയത്. മീനാക്ഷി സമൂഹമാധ്യമങ്ങളിൽ സജീവമല്ലെങ്കിലും ഈയടുത്ത കാലത്തായി താരപുത്രിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആവാറുണ്ട്. പ്രശസ്ത മിമിക്രി താരവും, സിനിമ സംവിധായകനും, ദിലീപിന്റെ ആത്മസുഹൃത്തും ആയ നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞത് അടുത്തിടെ ആയിരുന്നു.
മൂത്തമകളായ ആയിഷ നാദിർഷ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ്. പ്രിയ കൂട്ടുകാരിയെ കാണുവാനായി മീനാക്ഷി എത്തിയിരുന്നു. ഇവരുടെ സൗഹൃദ സംഘത്തിലെ പ്രധാനികളിൽ ഒരാളാണ് നടി നമിത പ്രമോദ്. നമിതയും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
നിമിഷ നേരം കൊണ്ടാണ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന സുഹൃത്ത് ആയിഷയുടെ വിവാഹ ചടങ്ങുകളിൽ ആണ് താരപുത്രി തിളങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ മീനാക്ഷി തന്നെയാണ് താരം. ആയിഷയുടെ
“സംഗീത്” നിശയ്ക്ക് നൃത്തം അവതരിപ്പിക്കുന്ന മീനാക്ഷിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ക്യാമറക്കണ്ണുകൾ എല്ലാം താര പുത്രിക്ക് നേരെയായിരുന്നു.
പരിചയക്കാരെ കാണുമ്പോൾ ചിരിക്കും എങ്കിലും ബാക്കി സമയം മുഴുവനും ഗൗരവക്കാരി ആയിട്ടാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. മുഖത്ത് അൽപംപോലും ചിരി വിടർത്താതെ തന്നെയാണ് ക്യാമറയ്ക്ക് മുന്നിൽ മീനാക്ഷി നിറഞ്ഞത്. മീനാക്ഷിക്കൊപ്പം ചടങ്ങിൽ ഉടനീളം നമിതയും ഉണ്ടായിരുന്നു. ഇടയ്ക്ക് പ്രിയ കൂട്ടുകാരിയോട് കുശലം പറഞ്ഞും മറ്റും ഇരുവരും ക്യാമറ ശ്രദ്ധ നേടിയെടുത്തു