Movlog

Movie Express

കയ്യിൽ ഒരുപാട് സിനിമകൾ ഉണ്ടായപ്പോൾ ജയറാം പലരെയും പറ്റിച്ചു , പിൽക്കാലത്ത് അതിന്റെ ഭവിഷ്യത്ത് ജയറാമിനെ തിരിച്ചു കൊത്തി വെളിപ്പെടുത്തൽ

ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ജയറാം. കുടുംബ ചിത്രങ്ങളിലൂടെ ആയിരുന്നു ജയറാം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറുന്നത്. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ മാസ്സ് രംഗങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ കുടുംബ സിനിമകളിലൂടെ ആയിരുന്നു ജയറാം ശ്രദ്ധ നേടുന്നത്. ഒരുകാലത്ത് ജയറാം രാജസേനൻ കോമ്പിനേഷൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു കോമ്പിനേഷൻ തന്നെയായിരുന്നു. ഈ കോമ്പിനേഷനിൽ പിറന്ന ചിത്രങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. എന്നാൽ അടുത്ത കാലത്താണ് ഇരുവരും തമ്മിൽ ഒരു പിണക്കം ഉണ്ട് എന്നും മികച്ച ആ സൗഹൃദം ഒരു ഉലച്ചിൽ കലാശിച്ചു എന്നുമൊക്കെ പ്രേക്ഷകരും അറിഞ്ഞിരുന്നത്.

ഇപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ ആയ മണക്കാട് രാമചന്ദ്രൻ ഒരു അഭിമുഖത്തിൽ ഇതിനെക്കുറിച്ച് സംസാരിക്കുന്നതാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിരവധി നല്ല ചിത്രങ്ങൾ ജയറാമും രാജസേനനും ഒരുമിച്ച് മലയാളത്തിന് ലഭിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ചുള്ള കഥകളായിരുന്നു രാജസേനൻ ചെയ്തിട്ടുണ്ടായിരുന്നത്. പക്ഷെ രാജസേനൻ ചിത്രങ്ങളിൽ നിന്ന് മാറി ജയറാം പുതിയ സംവിധായകരോടൊപ്പം സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ രാജസേനൻ സിനിമകൾ തുടർച്ചയായി ബോക്സ് ഓഫീസിൽ പരാജയം ആയി തുടങ്ങി. രാജസേനനും ആ പരാജയത്തിന്റെ ഒരു ഭാഗം ആയി എന്നതാണ് സത്യം. മറ്റു നായകന്മാരെ രാജസേനൻ ചിന്തിച്ചിരുന്നില്ല. പുതിയ ആളുകൾക്ക് അവസരവും അദ്ദേഹം നൽകിയിരുന്നില്ല. സിനിമയിൽ സജീവമായപ്പോൾ ജയറാം മാറിപ്പോയി.

അദ്ദേഹം സിനിമകൾ ലഭിച്ചപ്പോൾ പലരെയും പറ്റിച്ചു. ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് പല സംവിധായകരോടും സമയത്ത് ഷൂട്ടിങ്ങിന് ചെല്ലാതെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറി. പിന്നീട് ആണ് അദ്ദേഹത്തിന്റെ സിനിമ പരാജയമായി തുടങ്ങിയത് എന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ രാജസേനൻ പറയുന്ന കഥയനുസരിച്ച് താൻ പിന്നീട് വിളിക്കുന്ന സമയത്ത് ജയറാം തന്നോട് സംസാരിക്കില്ലായിരുന്നു എന്നതാണ്. തന്നോട് സംസാരിക്കാതെ വന്നപ്പോൾ തനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി തോന്നിയിരുന്നു. പലപ്പോഴും താൻ വിളിക്കുമ്പോൾ ഷൂട്ടിലാണ് തിരിച്ചു വിളിക്കാം എന്നാണ് പറയുന്നത്. ജയറാം പിന്നീട് വിളിക്കാതെ ആവുകയായിരുന്നു. സത്യത്തിൽ ഒരു സൗഹൃദത്തിന്റെ പുറത്തായിരിക്കും താൻ വിളിക്കുന്നത്. സിനിമ ചെയ്യാൻ വേണ്ടി മാത്രമായിരിക്കില്ല.

ആ സമയത്ത് സംസാരിക്കാതെ ഇരിക്കുമ്പോൾ ഒരു ബുദ്ധിമുട്ടായി തോന്നുമെന്നും താൻ ഒരു ശല്യമായി തുടങ്ങുന്നുണ്ടോ ജയറാമിന് എന്ന ചിന്തയായിരുന്നു തനിക്ക് തോന്നിയത് എന്നും രാജസേനൻ ആയിരുന്നു പറഞ്ഞിരുന്നത്. അതായിരുന്നു തങ്ങൾക്കിടയിലെ സൗഹൃദത്തിൽ ഉണ്ടായ ആദ്യത്തെ ഉലച്ചിൽ എന്നും രാജസേനൻ വ്യക്തമാക്കിയിരുന്നു. എങ്കിലും മലയാള സിനിമയ്ക്ക് അതൊരു നഷ്ടം തന്നെയായിരുന്നു. ഇരുവരും ഒരുമിച്ച് എത്തിയ ചിത്രങ്ങൾ എല്ലാം തന്നെ മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top