സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന രണ്ട് വ്യക്തികളാണ് അഭയ ഹിരണ്മയിയും ഗോപീസുന്ദറും. ഇരുവരും ഒരുമിച്ച് ലിവിംഗ് ടുഗതറില്ലായിരുന്നു എന്നതും ഇപ്പോളാ ഗോപി സുന്ദർ അമൃതാ സുരേഷിനെ വിവാഹം കഴിച്ചു എന്നതും ഒക്കെയാണ് ഇരുവരുടെയും പ്രൊഫൈൽ നിരന്തരമായി ശ്രദ്ധിക്കുവാൻ പ്രേക്ഷകരെ നിർബന്ധിതരാക്കുന്നത്. കഴിഞ്ഞ ദിവസം അഭയ തന്റെ പ്രിയപ്പെട്ട നാ യ ക്കു ട്ടി മ രി ച്ച തി ന്റെ ഭാഗമായി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
ഈ കുറിപ്പിന് ഗോപി സുന്ദർ ഒരു മറുപടി കൊടുക്കുക ആയിരുന്നു. ഇരുവരും ഒരേ നായക്കുട്ടിയെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. നായക്കുട്ടിയെ നഷ്ടപ്പെട്ട വേദന മറക്കാൻ സാധിക്കുന്നില്ല എന്നാണ് ഗോപിസുന്ദർ പറഞ്ഞിരുന്നത്. ഞാൻ എന്റെ മനസ്സ് മാറ്റാൻ ശ്രമിക്കുകയാണെന്നും ഗോപി സുന്ദർ പറഞ്ഞു. നായയ്ക്ക് ഗോപി സുന്ദർ പേരിടുന്ന ഒരു വീഡിയോയും താരം പങ്കു വച്ചിട്ടുണ്ടായിരുന്നു. നിമിഷ നേരം കൊണ്ടാണ് ഇവരുടെ ഈ പോസ്റ്റുകൾ വൈറൽ ആയി മാറിയിരുന്നത്. ഗോപി സുന്ദറിന്റെ കുറിപ്പ് ഇങ്ങനെ ആണ്..
നിന്റെ പേരിടൽ ചടങ്ങ് ഞാൻ ഇപ്പോഴും ഓർക്കുന്നു.എന്റെ പ്രിയപ്പെട്ട പുരുഷു സമാധാനത്തോടെ വിശ്രമിക്കൂ. നീ എപ്പോഴും എന്റെ മടിയിൽ ഉറങ്ങുന്നു, നീ സുരക്ഷിതനാണ്, അതിനാൽ അവിടെയിരിക്കൂ.എനിക്ക് ഈ വേദന സഹിക്കാൻ കഴിയില്ല. എനിക്ക് കഴിയുന്നത്ര എന്റെ മനസ്സിനെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നു … സ്നേഹിക്കുന്നു എന്റെ പുരുഷു ,നീ എപ്പോഴും എന്റെ കട്ടിലിന്റെ അരികിലുണ്ടാകും.
അഭയ പങ്കുവച്ച ഒരു കുറിപ്പ് കൂടി ശ്രെദ്ധ നേടുന്നുണ്ട്. അഭയ പുരുഷുവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്..നിന്നെ പരിപാലിക്കാൻ കഴിഞ്ഞില്ല പുരുഷു, നിന്റെ അവസാന കാലത്ത് എനിക്ക് നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ കഴിയാത്തതിൽ എനിക്ക് വളരെ സങ്കടമുണ്ട് എന്നെ വിശ്വസിക്കൂ, ആകസ്മികമായി എനിക്ക് നിന്നെ കണ്ടുമുട്ടാൻ കഴിഞ്ഞാൽ ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ല. ഞാൻ നിന്റെ അരികിൽ ഇരിക്കും, ഞങ്ങൾ വീണ്ടും ടിവി കാണും
നീയും ഞാനും സോഫയിൽ ബിസ്ക്കറ്റ് പങ്കിട്ട് കഴിക്കും.
നിന്നെ ഞാൻ നടക്കാൻ കൊണ്ടുപോകും…അവിടെയും നീ എന്റെ കോഴികളെ വേട്ടയാടുമെന്ന് എനിക്കറിയാം! എന്നാൽ ഇപ്പോൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഞാൻ വിട പറയാൻ ആഗ്രഹിക്കുന്നില്ല … ഞാൻ ഒരിക്കലും വിടപറയില്ല. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു …നിന്റെ കുസൃതികൾക്ക് ഞാൻ എപ്പോഴെങ്കിലും നിന്നോട് ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ … ക്ഷമിക്കണം. നീ എന്റെ കിടക്കയിൽ തിരിച്ചെത്തി നമ്മൾ ഒരുമിച്ചു കിടന്നുറങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു … വേദന സഹിക്കാൻ വയ്യ…എന്നെ വിട്ടുപോകരുത്. നീ എന്നും എന്റേതാണ്.