Movlog

Faith

രോഗിയെ പരിചരിക്കാൻ എത്തിയ ജോലിക്കാരി കൂടുതൽ സമയം ബാത്‌റൂമിൽ..ഒടുവിൽ സംഭവിച്ചത്…

സൗദി അറേബിയയിലെ റിയാദിനടുത്ത് താമസിക്കുന്ന ധനികയായ ഒരു അറബി വനിതയ്ക്ക് ബ്ലഡ് കാൻസർ എന്ന മാരകമായ രോഗം പിടിപെട്ടു. ഇവരെ പരിചരിക്കുവാൻ ആയി ഇന്തോനേഷ്യയിൽ നിന്നും ഒരു പരിചാരികയെ വിസ നൽകി ഏർപ്പാടാക്കുകയായിരുന്നു. നല്ല ദീനുള്ള ഒരു വനിതയായിരുന്നു പരിചാരിക ആയെത്തിയത്. അങ്ങനെ ഒരാഴ്ച പിന്നിട്ടപ്പോൾ സൗദി വനിത ഒരു കാര്യം മനസിലാക്കി. പരിചാരിക കുളിമുറിയിൽ ഒരുപാട് സമയം ചിലവഴിക്കുന്നു.

കുളിമുറിയിൽ എന്താണ് ഇത്ര നേരം ചെയ്യുന്നതെന്ന് അങ്ങനെ പരിചാരികയോട് സൗദി വനിത വിളിച്ചു ചോദിച്ചു. അപ്പോൾ ആ പരിചാരിക കരയുക മാത്രമാണ് ചെയ്തത്. വീണ്ടും ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ ദുരവസ്ഥ വെളിപ്പെടുത്തുകയായിരുന്നു ഇന്തോനേഷ്യക്കാരി. പ്രസവിച്ച് ഏതാനും ദിവസങ്ങളെ മാത്രമായപ്പോൾ ആണ് ഇങ്ങനെ ഒരു ജോലി ഉണ്ടെന്നു പരിചാരിക അറിയുന്നത്. വീട്ടിൽ ഒരുപാട് കഷ്ടപ്പാടുകളും സാമ്പത്തിക പ്രതിസന്ധികളും അവർക്കുണ്ട്.

അത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു സാഹചര്യത്തിലും അവർ ജോലിക്ക് വേണ്ടി സൗദിയിൽ എത്തിയത്. സ്തനങ്ങളിൽ മുലപ്പാൽ നിറയുന്നത് കൊണ്ട് ഇടയ്ക്കിടയ്ക്ക് കുളിമുറിയിൽ എത്തി പാൽ പിഴിഞ്ഞ് കളയുകയാണ് യുവതി.

അത് കൊണ്ടാണ് സമയം എടുക്കുന്നതെന്ന് പരിചാരിക സൗദി വനിതയോട് പറഞ്ഞു. ഇത് കേട്ട് രോഗിയായ സൗദി വനിതയ്ക്ക് സഹതാപവും അനുകമ്പയും തോന്നി. ഉടൻ തന്നെ ഇന്തോനേഷ്യക്കാരി ആയ പരിചാരികയെ നാട്ടിലേക്ക് അയക്കാൻ ഉള്ള ഏർപ്പാടുകളും ചെയ്‌തു.

രണ്ടു വർഷത്തേക്ക് ഉള്ള വിസയായിരുന്നു പരിചാരികയ്ക്ക് നൽകിയത്. അത് കൊണ്ട് രണ്ടു വർഷത്തെ ശമ്പളം മുഴുവനും സൗദി വനിതാ അവർക്ക് നൽകി. അങ്ങനെ പരിചാരിക ആയ സ്ത്രീ കുഞ്ഞിനരികിലേക്ക് നാട്ടിൽ എത്തി.

തന്നെ അകമഴിഞ്ഞ് സ്നേഹിച്ച ആ സൗദി വനിതയെ അവർ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. കുറച്ചു മാസങ്ങൾക്ക് ശേഷം ആ സൗദി വനിതാ മെഡിക്കൽ ചെക്കപ്പിനായി ഡോക്ടറെ സമീപിച്ചു.

രക്തം പരിശോധിച്ചപ്പോൾ ഡോക്ടർ അതിശയിച്ചു. അത്ഭുതത്തോടെയും ആകാംഷയോടെയും ആ ഡോക്ടർ വനിതയോട് നിങ്ങൾ എന്ത് ചികിത്സയാണ് ചെയ്‌തതെന്ന്‌ ചോദിച്ചു. രക്തം പരിശോധിച്ചപ്പോൾ സൗദി വനിതാ പൂർണമായും സുഖം പ്രാപിച്ചിരുന്നു. രണ്ടു പ്രവാചക വചനങ്ങൾ ആയിരുന്നു ഇതിന് മറുപടി ആയി ആ വനിത പറഞ്ഞത്. “നിങ്ങൾ നിങ്ങളുടെ രോഗത്തിന്റെ സ്വതകമുഖേന ആയി ചികിത്സ നേടുക” എന്നായിരുന്നു ആദ്യത്തെ വചനം.

“ആരുടെയെങ്കിലും പ്രയാസമുള്ള ജീവിതത്തെ എളുപ്പം ആക്കി കൊടുത്താൽ അവന്റെ പ്രയാസങ്ങളെ അള്ളാഹു എളുപ്പം ആക്കി കൊടുക്കും. നമ്മുടെ എല്ലാ പ്രയാസങ്ങളും ദൈവം എളുപ്പം ആക്കിത്തരും ” എന്നായിരുന്നു ആ വനിത പറഞ്ഞത്. മറ്റുള്ളവരെ സഹായിക്കുന്നവർക്ക് നന്മകൾ വന്നു ചേരും എന്നതിന്റെ തെളിവാണ് ഈ സംഭവം തെളിയിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top