Movlog

Movie Express

മകന്റെ ഭാര്യയായി ശ്രീദേവി എത്തിയപ്പോൾ ഗർഭിണിയാണെന്ന് പോലും നോക്കാതെ ശ്രീദേവിയെ ചെരിപ്പൂരി ബോണി കപൂറിന്റെ അമ്മ അടിച്ചു

ഒരുകാലത്ത് ബോളിവുഡ് സിനിമാ ലോകത്തും മലയാളികൾക്കിടയിലും ഒക്കെ വളരെയധികം ആരാധകർ ഉണ്ടായിരുന്ന ഒരു നടിയാണ് ശ്രീദേവി. നിരവധി ആരാധകരായിരുന്നു ശ്രീദേവിക്ക് ഉണ്ടായിരുന്നത്. തമിഴ്നാട്ടിൽ ആയിരുന്നു ജനനം എങ്കിൽ പോലും ബോളിവുഡ് കീഴടക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം ശ്രീദേവി തന്നെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അൻപത്തിനാലാമത്തെ വയസ്സിലാണ് ഈ ലോകത്തോട് ശ്രീദേവി യാത്ര പറയുന്നത്. ശ്രീദേവിയുടെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

ശ്രീദേവിയും ബോണി കപൂറും തമ്മിലുള്ള വിവാഹം എന്നത് സംഭവബഹുലമായ പലതരത്തിലുള്ള കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളത് ആയിരുന്നു. ശ്രീദേവി ആദ്യം വിവാഹം കഴിച്ചത് നടൻ മിഥുൻ ചക്രവർത്തിയെ ആയിരുന്നു. ആ ബന്ധം വളരെ പെട്ടെന്ന് തന്നെ തകർന്നു വീണു. 1996 ആണ് ശ്രീദേവി നിർമാതാവായ ബോണി കപൂറിനെ വിവാഹം കഴിക്കുന്നത്. മിഥുൻ ചക്രവർത്തിയുമായി ബന്ധം ഉണ്ടായിരുന്ന സമയത്ത് തന്നെ മോണിക്കയും ഭർത്താവ് ബോണി കപൂറും ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ആ സമയത്ത് ബോണി ശ്രീദേവിക്ക് ഒരു സഹോദരനെ പോലെ ആയിരുന്നു.

മോണയ്ക്കും ബോണി കപൂറിനും രണ്ട് മക്കളും ഉണ്ടായിരുന്നു. രക്ഷാബന്ധൻ ദിനത്തിൽ ശ്രീദേവി ബോണിക്ക് രാഖി കെട്ടി കൊടുത്തതും സഹോദരൻ ആക്കിയതും ഒക്കെയാണ് വലിയ വാർത്തയായിരുന്നു അന്ന് പത്രമാധ്യമങ്ങളിൽ പോലും. തുടർന്നായിരുന്നു ശ്രീദേവി ബോണി കപൂറിൽ നിന്നും ഗർഭം ധരിക്കുന്നതും. ഈ സംഭവങ്ങളൊക്കെ മാറിമറിയുന്നതും. രണ്ടു മക്കളെയും ഉപേക്ഷിച്ച ശ്രീദേവിയെ ബോണി കപൂർ വിവാഹം കഴിക്കുകയും ചെയ്തു. വളരെ ലളിതമായ ഒരു ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹമായിരുന്നു ഇത്. മോണയെ കൂടാതെ ബോണിയുടെ മാതാവും ശ്രീദേവിയുമായുള്ള വിവാഹം അംഗീകരിച്ചിരുന്നില്ല എന്നതാണ് സത്യം.

മകന്റെ ഭാര്യയായി ശ്രീദേവി എത്തിയപ്പോൾ ഗർഭിണിയാണെന്ന് പോലും നോക്കാതെ ശ്രീദേവിയെ ചെരിപ്പൂരി ബോണി കപൂറിന്റെ അമ്മ അടിച്ചു എന്ന് വരെ വാർത്തകൾ വന്നിരുന്നു. കാലങ്ങളേറെ കഴിഞ്ഞ സമയത്താണ് അമ്മായിയമ്മയെ മരുമകൾ അംഗീകരിക്കുന്നതായും ശ്രീദേവിയും തമ്മിലുള്ള വഴക്കുകൾ രൂക്ഷമാകുന്നത് ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിച്ചതോടെയാണ്. തുടർന്ന് മോണയെയും കുട്ടികളെയും ബോണി കാണുന്നത് ശ്രീദേവിക്ക് ഇഷ്ടമായിരുന്നില്ല എന്നും വാർത്തകൾ വന്നിരുന്നു.

ശ്രീദേവിയുടെ മരണകാലം വരെ മകനായ അർജുൻ സംസാരിച്ചിരുന്നില്ല എന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ശ്രീദേവിയുടെ മരണശേഷം കുടുംബങ്ങളുമായി അർജ്ജുൻ കപൂർ വലിയ ബന്ധത്തിലാണ് ഇന്നും അറിയുന്നുണ്ട്. 2012 ലായിരുന്നു മോണ മരിച്ചത്. ബോളിവുഡ് സിനിമാ ലോകത്തെ ഇന്നും വളരെയധികം സംശയങ്ങൾ ജനിപ്പിക്കുന്ന ഒരു മരണം തന്നെയായിരുന്നു ശ്രീദേവിയുടെ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top