മലയാള സിനിമ ലോകത്ത് വളരെയധികം പ്രതീക്ഷ നിറയ്ക്കുന്ന രണ്ടു യുവ താരങ്ങളാണ് നിവിൻപോളിയും ഫഹദ് ഫാസിലും. ബിഗ് സ്ക്രീനിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും ഇവർക്ക് നിരവധി ആരാധകരുണ്ട്. പലപ്പോഴും ഇവരുടെ നിലപാടുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇവരെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് യുവ നടൻമാർ എന്ന ലേബലും നിവിൻ പോളിയേയും ഫഹദ് ഫാസിലിനെയും വിളിക്കാം എന്നാണ് പറയുന്നത്.
ഒരു സിനിമ തിരഞ്ഞെടുക്കുന്നത് വളരെയധികം വ്യത്യസ്തതകൾ ആണ് ഇവർ പുലർത്തുന്നത്. കഥ കേൾക്കുന്ന സമയത്ത് ഫോൺ പോലും ഇവർ എടുക്കാറില്ല. നിവിൻ പോളിക്ക് ഒരു ആന്റണിയും ഇല്ല. ഫഹദ് ഫാസിലിന് ഒരു ജോർജും ഇല്ല. അതു തന്നെയാണ് ഇവരുടെ വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ഇപ്പോഴുള്ള യുവതാരങ്ങൾക്ക് അസിസ്റ്റന്റസ് ആരും ഇല്ല എന്ന് തന്നെയാണ് ഏറ്റവും ശ്രദ്ധനേടുന്ന കാര്യം. അവർ തന്നെയാണ് ഓരോ ചിത്രത്തിന്റെയും കഥ കേൾക്കുന്നതും ആ ചിത്രം ഇഷ്ടപ്പെടുമ്പോൾ ഡേറ്റ് നൽകുന്നതും. അതുകൊണ്ടുതന്നെ സിനിമ തിരഞ്ഞെടുക്കുന്നത് എല്ലാ പ്രയാസങ്ങളും അവർക്ക് നന്നായി അറിയാമെന്നും രാജീവ് പറയുന്നു.
ഒരാൾ ഒരു കഥയുണ്ടെന്ന് വിളിച്ചു പറഞ്ഞാൽ അത് ഏതുതരത്തിലുള്ള കഥയാണെന്ന് ആണ് ആദ്യം ചോദിക്കുന്നത്. പിന്നീട് ഫോൺ വഴി കഥയുടെ ഏകദേശരൂപം മനസ്സിലാക്കിയതിനു ശേഷം ആയിരിക്കും തീരുമാനമെടുക്കുന്നത്. കഥയുടെ ഔട്ട് ലൈൻ കേട്ട് ഇഷ്ടപ്പെട്ടെങ്കിൽ മാത്രമേ അവർ നേരിട്ട് എത്താൻ പറയാറുള്ളൂ എന്നും രാജീവ് കുടപ്പനക്കുന്ന് അഭിപ്രായപ്പെട്ടു. സൂപ്പർതാരങ്ങളുടെ ചുറ്റും വലിയൊരു സംഘമാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് അവരുടെ അടുത്തേക്ക് കഥയുമായി എത്താൻ പല പുതുമുഖങ്ങൾക്കും കഴിയാത്തത്. അത്തരത്തിൽ അടുത്തിടെ ഒരു വിവാദം ഉയർന്നിരുന്നു.
രാജീവന്റെ പ്രസ്താവനയും ഈ കാര്യത്തോട് ചേർത്തുവായിക്കുമ്പോൾ ഇതിന്റെ ഗൗരവം എത്ര വലുതാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതിനു മുൻപ് പലരും ഇത്തരം ഒരു കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെ അരികിൽ എത്തണം എന്നുണ്ടെങ്കിൽ ആദ്യം അവരുടെ കൂടെയുള്ളവരുടെ സമ്മതമാണ് വാങ്ങേണ്ടത്. എങ്കിൽ മാത്രമേ ഇവർക്ക് അരികിലേക്ക് ചെല്ലാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇപ്പോൾ മികച്ച തിരക്കഥകളിൽ ഇവർക്ക് അഭിനയിക്കാൻ സാധിക്കാതെ പോകുന്നതും.
