Movlog

Faith

കൂടെ കളിക്കുന്ന താരം തന്റെ ഭാര്യയുമായി രഹസ്യ ബന്ധം – അകെ തകർന്ന് ദിനേഷ് കാർത്തിക്കിന്റെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

ഇന്ത്യയുടെ അഭിമാനമാണ് ദിനേഷ് കാർത്തിക്. വളരെ കാലങ്ങളായി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഒരു ഭാഗമാണ് ദിനേഷ് കാർത്തിക്. ഓരോ കളിയിലും വളരെ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെക്കാറുള്ളത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഈ താരത്തിനുള്ളത്. ഇന്ത്യയുടെ തന്നെ ഏറ്റവും മികച്ച വിക്റ്റ് കീപ്പർ, ബാറ്റ്സ്മാൻ എന്ന നിലയിലാണ് ദിനേഷ് കാർത്തിക്ക് പ്രേശക്ത ആർജിച്ചത്. ആരാധകർക്ക് തന്റെ കളിയെ കുറിച്ച് വെക്തമായി അറിയുമെങ്കിലും സ്വകാര്യ ജീവിതത്തെ കുറിച്ച് അങ്ങനെ ആർക്കുമറിയില്ല. എന്നാൾ വാർത്തകളിൽ തന്റെ പ്രണയവും കുടുബജീവിതവുമെല്ലാം നിറഞ്ഞു നിൽക്കാറുണ്ട്.

കുട്ടികാലം മുതലേ താരം നികിത വൻജരയുമായി വളരെ അടുപ്പത്തിയിലായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു. കുഞ്ഞിലെ മുതൽ ഒരുമിച്ച് കളിച്ചു വളർന്നവരാണ് ഇവർ. ഇതിന്റെ പ്രധാന കാരണം ദിനേഷ് കാർത്തിക്കിന്റെയും നികിതയുടെയും കുടുബവും വളരെ അടുപ്പത്തിലായിരുന്നു. ഇരു കുടുബങ്ങളും തീരുമാനിച്ച ബന്ധമായിരുന്നു ദിനേഷ് കാർത്തിക്കിന്റെയും നികിതയുടെയും. അതിൽ ഇരുവരും സമ്മതം നൽകുകയായിരുന്നു. 2007ലാണ് ദിനേഷ് കാർത്തിക്കും നികിതയും വിവാഹിതരാവുന്നത്.

നികിതയും ദിനേഷ് കാർത്തികനും വിവാഹിതരായപ്പോൾ ദിനേഷിന് ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട നഗരമായ മുബൈയിൽ വെച്ച് ആഘോഷകരമായ ചടങ്ങായിരുന്നു നടത്തിയത്. നീണ്ട വർഷങ്ങളുടെ പ്രണയത്തിലാണ് ഇരുവരും ഒന്നിച്ചതെങ്കിലും കേവലം അഞ്ച് വർഷം മാത്രമേ ആ ദാമ്പത്യം മുന്നോട്ട് പോയുള്ളു. തമിഴ്നാട് ടീമിൽ ദിനേഷ് കാർത്തിക്കിന്റെ സഹതാരമായ മുരളി വിജയനുമായി നികിതയ്ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നു. 2012ൽ തമിഴ്നാടിന് വേണ്ടി വിജയ് ഹാസരെ ട്രോഫിക്ക് കളിക്കുമ്പോളായിരുന്നു പരസ്യമായ രഹസ്യം ദിനേഷ് കാർത്തിക്ക് അറിയുന്നത്.

ഇത് അറിഞ്ഞതോടെയാണ് ബന്ധം വേർപിരിയാൻ തീരുമാനമെടുത്തതെന്ന് ദിനേഷ് കാർത്തിക്ക് പറയുന്നത്. കാർത്തിക്കുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ഒട്ടും വൈകാതെ തന്നെ നികിത മുരളി വിജയനെ വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും മൂന്ന് കുട്ടികളാണ് ഉള്ളത്. പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം ദിനേഷ് ഇന്ത്യൻ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലുമായി പ്രണയത്തിലാവുന്നത്. ദീപികയുടെയും ദിനേഷ് കാർത്തിയുടെയും ഫിറ്റ്നെസ്സ് സെക്ഷൻ വഹിച്ചത് ഒരേ പലിശീലകനായിരുന്നു. ഇതിലൂടെയാണ് ഇരുവരും പരിചയത്തിലാവുന്നത്.

ഇരുവർക്കുമിടയിൽ ആദ്യമായി സൗഹൃദം ആണെങ്കിൽ പിന്നീട് അത് പ്രണയമായി മാറുകയായിരുന്നു. ഒടുവിൽ 2015 ഓഗസ്റ്റിൽ ദിനേഷ് ദീപികയെ ജീവിത പങ്കാളിയാക്കുകയായിരുന്നു. ഇപ്പോൾ ഇരുവരും വളരെ സന്തോഷകരമായ ജീവിതമാണ് നയിച്ചു വരുന്നത്. ഇന്ത്യയ്ക്ക് വേണ്ടി നിരവധി തവണ വിക്കെറ്റ് കീപ്പറായും, ബാറ്റ്സ്മാനായും കളികളത്തിൽ ഇറങ്ങിട്ടുണ്ട്. ദിനേഷിന്റെ മികച്ച പ്രകടന മൂലം ഒരുപാട് തവണ ഇന്ത്യയ്ക്ക് കപ്പ് ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ തന്നെ മികച്ച ബാറ്റ്സ്മാന്മാരുടെ ലിസ്റ്റ് എടുക്കുകയായിരുന്നു ദിനേഷ് കാർത്തിക്കും ആ ലിസ്റ്റിൽ മുൻപന്തിയിൽ നിൽക്കുന്നതാണ്.

 

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top