Movlog

Movie Express

അറിയുന്ന പണി തന്നെയാ ചേട്ടന്മാരെ, ഇനിയും ചെയ്യും – സനുഷ കൊടുത്ത റീപ്ലേ

“കല്ല് കൊണ്ടൊരു പെൺകുട്ടി” എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്ത് ചുവടുവെച്ച് താരമാണ് സനുഷ. ബ്ലസി സംവിധാനം ചെയ്‌ത്‌ മമ്മൂട്ടി നായകൻ ആയ “കാഴ്ച” എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ സനുഷ നിരവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്. കണ്ണൂർ സ്വദേശിനി ആയ സനുഷ അഞ്ചാം വയസിൽ ആണ് അഭിനയത്തിലേക്ക് ചുവട് വെക്കുന്നത്.

“മീശമാധവൻ”, “മാമ്പഴക്കാലം”, “കാഴ്ച”, “ദാദാസാഹിബ്” എന്നീ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട് സനുഷ. “ഓർമ”, “സ്വപ്നം” എന്നീ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയിരുന്നു താരം. വളരെ ചെറിയ പ്രായത്തിൽ തന്നെ അസാമാന്യ അഭിനയമികവ്‌ കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ സനുഷയ്ക്ക് എളുപ്പം സാധിച്ചു. അഭിനയത്തിൽ നിന്നും കുറച്ചു വർഷങ്ങൾ വിട്ടു നിന്ന താരം ദിലീപിന്റെ നായികയായി “മിസ്റ്റർ മരുമകൻ” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി.

“ഇഡിയറ്റ്സ്”, “സക്കറിയയുടെ ഗർഭിണികൾ”, “സപ്തമശ്രീ തസ്കരാഃ” തുടങ്ങി നിരവധി സിനിമകളിൽ തിളങ്ങിയ താരം പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുവാൻ ആയി സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ്. തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് സനുഷ. സനുഷയ്ക്ക് പിന്നാലെ അനിയൻ സനൂപും മലയാള സിനിമയിലേക്ക് ചുവട് വെച്ചിരുന്നു. ജയസൂര്യ നായകൻ ആയ “മങ്കിപെൻ” എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സനൂപ് നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള സനുഷ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുറച്ചു നാളുകൾക്കു മുൻപ് തനിക്ക് വിഷാദരോഗം ഉണ്ടായിരുന്നു എന്ന് സനുഷ ആരാധകരോട് തുറന്നു പറഞ്ഞിരുന്നു. വിഷാദരോഗം കൂടിയപ്പോൾ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു. എന്നാൽ അനിയനെ കുറിച്ച് ഓർത്ത് ആണ് അതിൽ നിന്നും പിന്മാറിയതെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. സനുഷയുടെ മേക്കോവർ ചിത്രങ്ങൾ എല്ലാം ഇരുകയ്യും നീട്ടി ആണ് ആരാധകർ സ്വീകരിക്കാറുള്ളത്. ചിലപ്പോഴൊക്കെ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളും താരത്തിനെ തേടിയെത്താറുണ്ട്. ഇതിനെല്ലാം കൃത്യമായ മറുപടിയും സനുഷ കൊടുക്കാറുണ്ട്. വർഷങ്ങൾക്കു മുമ്പ് സനുഷയും കൂട്ടുകാരും പൊതുവേദിയിൽ നൃത്തം ചെയ്യുന്ന ഒരു വീഡിയോ അടുത്തിടെ സനുഷ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

എന്നാൽ ഇതിന് വ്യാപകമായ വിമർശനങ്ങൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. അറിയാവുന്ന പണി ചെയ്താൽ പോരെ എന്ന് തുടങ്ങി നിരവധി മോശം കമന്റുകൾ ആയിരുന്നു സനുഷയുടെ വീഡിയോയ്ക്ക് കീഴിൽ ലഭിച്ചത്. താരത്തിന്റെ പ്രകടനത്തെ വിമർശിച്ചവർക്ക് തക്ക മറുപടി നൽകുകയാണ് സനുഷ. അതേ വീഡിയോ വീണ്ടും പങ്കുവെച്ചുകൊണ്ട് അറിയുന്ന പണി തന്നെയാ ചേട്ടന്മാരെ, ഇനിയും ചെയ്യും എന്ന് ഞാൻ പ്രഖ്യാപിക്കുകയാണ് എന്നായിരുന്നു സനുഷ കുറിച്ചത്. സനുഷയുടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top