Movlog

Movie Express

വിവാഹശേഷം ഗ്ലാമർസ് ആയി നയൻ‌താര! ഭർത്താവുമൊത്ത് താരം എവിടെയെന്നു കണ്ടോ ?

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമായിരുന്നു നയൻതാര. ഒരുപാട് പ്രത്യേകതകളൊന്നും എടുത്തു പറയാനില്ലാത്ത ഒരു നായികാവേഷം ആയിരുന്നു മനസ്സിനകരയിലേ. എന്നാൽ പിന്നീട് നോക്കി നിൽക്കെയായിരുന്നു നയൻതാരയുടെ വളർച്ച. തമിഴ് സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആയി വളരെ പെട്ടെന്ന് തന്നെ നയൻസ് മാറിയിരുന്നു എന്നതാണ് സത്യം. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം അയ്യ എന്ന ചിത്രത്തിലൂടെ തമിഴിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

അടുത്ത സമയമായിരുന്നു നയൻതാര വിവാഹിതയായിരുന്നത്. സംവിധായകനായ വിഗ്നേശിനെ ആയിരുന്നു താരം വിവാഹം ചെയ്തിരുന്നത്. വിഗ്നനേഷുമായുള്ള ആഡംബര വിവാഹത്തിനു ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് താരം പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോൾ ശ്രദ്ധനേടുന്നത് വിഘ്‌നേശ് പങ്കുവെച്ച് ഏറ്റവും പുതിയ കുറച്ചു ചിത്രങ്ങൾ ആണ് പങ്കുവച്ചത്. സ്പെയിൻ യാത്രയുടെ രസകരമായ ചിത്രങ്ങൾ ആണ് പങ്കുവയ്ക്കുന്നത്. പ്രണയത്തിന്റെ മെമ്പോടിയുള്ള ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയുടെ മനം കവർന്നു കഴിഞ്ഞു എന്നതാണ് സത്യം.

വിഘ്‌നേശ്‌ പങ്കുവെച്ച ചിത്രങ്ങളിൽ കൂടുതൽ ആരാധകരും ഉന്നയിക്കുന്ന ഒരു ചോദ്യം ഇതാണ്, വിവാഹശേഷം നയൻതാര കുറച്ച് കൂടി ഗ്ലാമറസായോ എന്നാണ്. താരത്തിന്റെ വേഷത്തിലും ഭാവത്തിലും ഒക്കെ ആ ഗ്ലാമറസ് മേമ്പൊടി കാണാൻ സാധിക്കുന്നുണ്ട്. കുറച്ച് ബോൾഡ് ലുക്കിലാണ് താരം വിവാഹശേഷം ചിത്രങ്ങളിലൊക്കെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരും ഈ ചിത്രത്തിന് ഉണ്ട്. മികച്ച കമന്റുകൾ ആണ് ഈ ചിത്രങ്ങൾക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇരുവരും തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ സന്തോഷം ആക്കുവാൻ വേണ്ടിയുള്ള യാത്രയിലാണ്. ഈ യാത്രയിൽ നിന്നുമുള്ള ചിത്രങ്ങൾ ഓരോന്നായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരു ഡിന്നർ ചിത്രമായിരുന്നു നയൻതാര പങ്കുവെച്ചിരുന്നത്. അതോടൊപ്പം തന്നെ വിഘ്‌നേശുമായി ചേർന്നു നിൽക്കുന്ന മറ്റൊരു ചിത്രം കൂടി താരം പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനും വലിയ സ്വീകാര്യത ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top