സീരിയൽ നടി മഹാലക്ഷ്മി വിവാഹിത ആയി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ലിബ്ര രവിയാണ് താരത്തിന്റെ വരൻ. പ്രണയം അന്ധമാണ് എന്ന് പറയുന്നത് പോലെ തന്നെയാണ് ഇവരുടെ വിവാഹം എന്ന് പറയണം. വിവാഹചിത്രങ്ങൾ മഹാലക്ഷ്മി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. തിരുപ്പതി അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം. സിനിമാ നിർമ്മാതാവ് കൂടിയാണ് മഹാലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തിയ രവിന്ദർ ചന്ദ്രശേഖർ. ലിബ്ര എന്ന പ്രൊഡക്ഷൻ ഹൗസ് ബാനറിൽ സിനിമകൾ നിർമ്മിക്കുന്നത് കൊണ്ടാണ് ലിബ്ര രവി എന്ന് ഇദ്ദേഹത്തെ വിളിക്കുന്നത്.
മഹാലക്ഷ്മി സീരിയൽ രംഗത്താണ് സജീവമായിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹരിചന്ദനം എന്ന സീരിയലിലെ പ്രതിനായിക വേഷത്തിൽ താരം എത്തിയിട്ടുണ്ടായിരുന്നു. നിന്നെ ജീവിതത്തിൽ കിട്ടിയത് എന്റെ ഭാഗ്യമാണ്. നീ എന്റെ ഹൃദയം സ്നേഹം കൊണ്ടു നിറച്ചു ലവ് യു അമ്മു എന്നാണ് മഹാലക്ഷ്മി വിവാഹ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. മലയാളികൾക്ക് വളരെയധികം പരിചിതമായ ഒരു വീഡിയോ ജോക്കി കൂടിയാണ് മഹാലക്ഷ്മി.
ബാലതാരമായി എത്തിയ താരം ഓട്ടോഗ്രാഫ് എന്ന സീരിയലിൽ കൂടി ആയിരുന്നു മലയാളത്തിൽ ആദ്യമായി അഭിനയിച്ചത്. ഹരിചന്ദനം എന്ന സീരിയലിലെ സെക്കൻഡ് ഹീറോയിൻ ആയും താരം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ തമിഴ് സീരിയലുകളിൽ ആണ് താരം സജീവ സാന്നിദ്ധ്യമായി മാറിയിരിക്കുന്നത്. തമിഴ് ടിവി ഷോകളിൽ അവതാരികയായും താരം എത്താറുണ്ട്. സീരിയലുകളിൽ നിരവധി അവസരങ്ങൾ ആയിരുന്നു താരത്തിന് ലഭിച്ചിരുന്നത്. തമിഴ് സീരിയലുകളിലെ സജീവ സാന്നിധ്യമായി താരം മാറിയിരുന്നു. ഹരിചന്ദനത്തിലെ കഥാപാത്രം താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്.
പിന്നീട് താരം എവിടെയെന്ന് പ്രേക്ഷകർ ഓക്കേ തിരക്കിയിരുന്നു. എങ്കിലും മലയാളം സീരിയലുകളിലേക്ക് ഒരു തിരിച്ചുവരവ് മഹാലക്ഷ്മി നടത്തിയിരുന്നില്ല. തമിഴ് സീരിയൽ ലോകത്ത് തന്നെ താരം സജീവമാവുകയായിരുന്നു. ഇപ്പോൾ മഹാലക്ഷ്മിയുടെ ഈ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ മഹാലക്ഷ്മി തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ടായിരുന്നു. മഹാലക്ഷ്മിയുടെ വിശേഷങ്ങൾക്ക് ആരാധകരും ഏറെയായിരുന്നു. താരം പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങളും റീലുകളും ഒക്കെ നിമിഷ നേരം കൊണ്ട് ആയിരുന്നു പ്രേക്ഷകർ എറ്റെടുക്കുന്നത്. താരത്തിന്റെ വിവാഹത്തെ ചിത്രങ്ങൾക്ക് കൂടുതൽ ആളുകളും മികച്ച കമന്റുകളും ആയാണ് എത്തിയിരിക്കുന്നത്.
