സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വലിയതോതിൽ അഭിപ്രായ പ്രകടനം നടത്തുന്ന ഒരു വ്യക്തിയാണ് ജസ്ല മാടശ്ശേരി. തന്റെ അഭിപ്രായങ്ങൾ ശക്തമായ രീതിയിൽ പറയുവാൻ ജസ്ലക്ക് ഒരു ഭയവുമില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ പലപ്പോഴും താരത്തിന്റെ പല മറുപടികളും കുറിപ്പുകളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം താരം സജീവ സാന്നിധ്യവുമാണ്.
സോഷ്യൽ മീഡിയ വഴി തന്റെ കമൻറുകൾ കുറിപ്പുകളൊക്കെ പലപ്പോഴും ആളുകൾക്ക് മുന്നിലേക്ക് പങ്കുവെക്കുകയും ചെയ്യും. തിരിച്ചു താരത്തിനും മോശം കമന്റ് ലഭിക്കും.എന്നാൽ അതിനു മറുപടി നൽകുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. താരത്തിന്റെ പോസ്റ്റുകളുടെയും കുറുപ്പുകളുടെ താഴെ വരുന്ന കമൻറുകൾ വ്യക്തിഹത്യയെക്കാൾ മോശമായ രീതിയിൽ ഉള്ളവയായിരിക്കും. പലപ്പോഴും അതിനു മറുപടി താരം നൽകുകയും ചെയ്യാറുണ്ട്. കഴിഞ്ഞദിവസം പങ്കുവച്ച ഒരു പോസ്റ്റിനു താഴെ വന്ന് കമൻറുകൾക്ക് താരം നൽകിയ മറുപടിയാണ്
ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.ഹിജാബ് ധരിക്കുക എന്നത് നിർബന്ധമുള്ള കാര്യമല്ല എന്ന് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി വിധി വന്നിരുന്നു. ഹിജാബ് ധരിച്ചുകൊണ്ട് ക്ലാസ് മുറിയിൽ കയറാൻ അനുവദിക്കണമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കർണാടകയിലെ ചില വിദ്യാർഥികൾ നൽകിയ ഹർജിയിലായിരുന്നു കർണാടക ഹൈക്കോടതിയുടെ വിധി. ഒരു മുസ്‌ലിം സംഘടന കേരളത്തിൽ പ്രതിഷേധം നടത്തിയത് വാർത്ത ആയി. പെരുമ്പാവൂർ ആയിരുന്നു ഈ പ്രതിഷേധം നടന്നത്.
ഹിജാബ് വേണ്ടന്ന് അംഗീകരിക്കില്ല എന്ന് പരസ്യമായി വെല്ലുവിളിച്ചു കൊണ്ടായിരുന്നു ഈ പ്രതിഷേധം നടത്തിയത്. ഹിജാബ് വിധി മുസ്ലിങ്ങൾക്ക് ബാധകമല്ല എന്നായിരുന്നു ഇവരുടെ ബാനറിൽ എഴുതിയിരുന്നത്. പെരുമ്പാവൂർ മുസ്ലിം ഏകോപന സമിതിയാണ് ഈ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഇതിനെ കളിയാക്കി കൊണ്ടായിരുന്നു ജസ്ല മാടശ്ശേരി ഒരു പോസ്റ്റ് ഇട്ടത്.
ഇതിൽ വലിയ പുതുമയൊന്നും തോന്നിയില്ല. എല്ലാം പ്രെഡിക്റ്റഡി ആയിരുന്നു എന്നും ആണ് താരം പോസ്റ്റ് ചെയ്യുന്നത്. ഇതിന് താഴെ ഒരു ഞരമ്പുരോഗി ഒരു അ ശ്ലീ ല കമൻറ് ആണ് ഇട്ടത്. അതാണ് വൈറൽ ആയി മാറിയത്. കിടിലൻ മറുപടിയുമായി ആയിരുന്നു താരം എത്തിയിരുന്നത്. ആ വ്യക്തിയുടെ ഉമ്മയ്ക്ക് വിളിക്കുകയായിരുന്നു താരം ചെയ്തത്. എന്നാൽ ഇതിൽ ഒട്ടും കുഴപ്പമില്ല എന്നതരത്തിലാണ് ആരാധകർ പറയുന്നത്.
ഇത്തരത്തിലുള്ള മറുപടി തന്നെയാണ് നൽകേണ്ടത് എന്നും ആളുകൾ പറയുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായവരോ അല്ലെങ്കിൽ ആരെങ്കിലും അറിയുന്ന സെലിബ്രേറ്റികളോ ആണെങ്കിൽ അവരുടെ കമൻറുകൾക്ക് താഴെ വന്ന് അ. ശ്ലീ ല കമൻറുകൾ ഇടുക എന്നത് ഇപ്പോൾ മലയാളികളിൽ തന്നെ ചിലരുടെ ഒരു പൊതു ശീലം ആയി മാറിയിട്ടുണ്ട്. പലരും പ്രതികരിക്കുകയാണ് ഇപ്പോൾ ചെയ്യാറ്. കുറച്ചുപേരെങ്കിലും ഇപ്പോഴും പ്രതികരിക്കാതെ മാറി നിൽക്കുകയും ചെയ്യും അവർ താരങ്ങൾ അല്ലേ അല്ലെങ്കിൽ എല്ലാവരും അറിയുന്നവരല്ലേ, അവരെ എന്തും പറയാം എന്നുള്ള ഒരു രീതിയാണ് ചിലർക്ക്. വളരെ മോശമായ ഒരു പ്രവണതയാണ് ഇത് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.
