Movlog

Kerala

കാമുകി ഉണ്ടെങ്കിൽ ഭാര്യയ്ക്ക് ദോഷമില്ലാത്ത രീതിയിൽ വേണം കൊണ്ടുപോകാൻ !

മലയാള ടെലിവിഷജൻ പരമ്പരകളിലും സിനിമകളിലും തന്റെതായ അഭിനയ പ്രകടനം കാഴ്ച്ചവെച്ച അഭിനേതാവാണ് കെ കെ തുളസീധരൻ നായർ. എന്നാൾ മലയാളികളുടെ ഇടയിൽ താൻ അറിയപ്പെടുന്നത് കൊല്ലം തുളസി എന്ന പേരിലാണ്. ഒരുപാട് സിനിമകളുടെ ഭാഗമാകുവാൻ തനിക്ക് സാധിച്ചു. ഇപ്പോൾ ഇതാ കൊല്ലം തുളസിയുടെ ചില വെളിപ്പെടത്തലുകളാണ് സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത്. തന്റെ ജീവിതക്കഥ തുറന്നു പറയാൻ കൊല്ലം തുളസി ഒട്ടും മടി കാണിക്കാറില്ല.

കുടുബത്തിലെ ദുഃഖ സന്തോഷ നിമിഷങ്ങൾ എല്ലാം താരം ആരാധകാരുമായി പങ്കുവെക്കാൻ മറക്കാറില്ല. കുറച്ച് ദിവസങ്ങളായി തന്റെ കുടുബ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രേഷകർ കാണുന്നത്. സോഷ്യൽ മീഡിയയിൽ എപ്പോളും നിറഞ്ഞു നിൽക്കുന്ന ജനപ്രിയ നായകനെ കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. സംശയ രോഗിയായ ഭാര്യ തനിക്ക് ക്യാൻസർ വന്നതോടെ ഉപേക്ഷിച്ചു പോയി. മകൾ ഉണ്ടെന്ന് അല്ലാതെ കാണാൻ പോലും കഴിയില്ല തുടങ്ങിയ കാര്യങ്ങളും കൊല്ലം തുളസി പറഞ്ഞിരുന്നു.

രോഗമുണ്ടെന്ന അറിഞ്ഞ സമയത്തായിരുന്നു ഭാര്യ ഇറങ്ങി പോയത്. രോഗം ബാധിച്ച് കിടക്കുമ്പോൾ എന്നെ നോക്കാം ആരും ഉണ്ടായിരുന്നില്ല. ആറ് മാസം കൊണ്ടു ഞാൻ തീർന്നു കിട്ടുമെന്ന് വിചാരിച്ചിട്ടുള്ളവർ നിരവധി പേരാണ്. എന്റെ കൈയിൽ നിന്ന് പൈസ വാങ്ങിച്ചിട്ടുള്ളവർ എല്ലാവരും ഇപ്പോഴും അങ്ങനെയാണ് കരുതുന്നത്. കുറച്ച് കഴിഞ്ഞു കൊടുത്തൽ മതി. അയാൾ ഇപ്പോൾ തട്ടിപ്പോവുമടാ എന്നൊക്കെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആപത്ത് സമയങ്ങളിൽ ആരും എന്നെ അന്വേഷിച്ചിരുന്നില്ല. എന്റെ സഹോദരങ്ങൾ പോലും വന്നില്ല. അവർ രക്ഷപ്പെട്ടത് ഞാൻ കാരണമായിരുന്നു.

എന്റെ സമ്പത്തോക്കെ അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. എന്നിട്ട് പോലും ആരും എന്നെ തിരിഞ്ഞു നോക്കില്ല. എന്നാൾ എന്നെപ്പോലും ഞെട്ടിച്ചു കൊണ്ടു എന്നെ സഹായിച്ചത് മലയാളികളുടെ പ്രിയ ജനപ്രിയ നായകൻ എന്ന് വിശേഷിപ്പിക്കുന്ന ദിലീപ് ആയിരുന്നു. എന്റെ അവസ്ഥ കണ്ടറിഞ്ഞു സൗണ്ട് തോമ എന്ന ചലച്ചിത്രത്തിൽ എനിക്ക് വേഷം നൽകി. കൂടാതെ പ്രതിഫലം കുറച്ച് കൂടുതലായി തരുകയും ചെയ്തു. ആ സമയത്ത് ആദ്യമായിട്ടാണ് രണ്ട് ദിവസം കൂടുതൽ എനിക്ക് പ്രതിഫലം ലഭിക്കുന്നത്. കൂറെ സിനിമകളിൽ അഭിനയിക്കാൻ ദിലീപ് എന്നെ സഹായിച്ചിരുന്നു.

ആയൊരു സ്നേഹം കാണിക്കാൻ വേണ്ടി ദിലീപിന് ഒരു പ്രശ്നം വന്നപ്പോൾ ഞാൻ ജയിലിൽ പോയി കണ്ടു. അത് വലിയ ഒരു അപരാധമായി മാറിയെന്ന് കൊല്ലം തുളസി പറയുന്നു. ജീവിതത്തിൽ മുന്നോട്ട് പോകണമെങ്കിൽ നമ്മൾക്ക് ഇഷ്ടപ്പെട്ട മേഖല മാത്രം പോരാ. അതായത് അഭിനയ മേഖലയിലേക്ക് കടക്കുമ്പോൾ സ്വന്തമായി മറ്റൊരു ജോലി കൂടി നമ്മൾക്ക് വേണം. ജോലിയും അഭിനയവും എങ്ങനെ ഒരുമിച്ചു കൊണ്ടു പോകുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top