Movlog

Movie Express

നയൻതാര അമ്മയാകാൻ പോകുന്നു ! വാർത്തകൾ ശരിവെച്ചു റിപോർട്ടുകൾ

സിനിമാ ലോകത്തെ നിരവധി ആരാധകരുള്ള നടിയാണ് നയൻതാര. കൈരളിലെ ഒരു പരിപാടിയുടെ അവതാരകയായി എത്തിയ നയൻതാര വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർ സ്റ്റാറായി മാറിയത്. ഡയാന നയൻ‌താര ആയി മാറുന്നത് ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നു തന്നെയായിരുന്നു. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങിയ മനസ്സിനക്കരെ എന്ന ചിത്രത്തിലെ ഒരു നാടൻ പെൺകുട്ടിയുടെ വേഷത്തിൽ എത്തിയ ഡയാന പിന്നീട് തെന്നിന്ത്യൻ സിനിമയുടെ നയൻതാര ആയി മാറുകയായിരുന്നു.

തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമെന്ന നിലയിലും ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ മുന്നിൽ നിൽക്കുന്ന വ്യക്തിയുമാണ് അതോടൊപ്പം തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയും നയൻതാര തന്നെയാണ്.മനസിനക്കരെ എന്ന ചിത്രത്തിന് ശേഷം വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വേഷമിട്ടിരുന്നു. ചന്ദ്രമുഖി, ഗജനി, യാരടി നീ മോഹിനി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും കൂടെയാണ് ഒരു ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് താരം എത്തുന്നത്. ശ്രീരാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് ആന്ധ്രാ സർക്കാരിൻറെ മികച്ച നടിക്കുള്ള നന്തി പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. മലയാളത്തിൽ വളരെ വിരളമായി മാത്രമാണ് താരമിപ്പോൾ സിനിമകൾ ചെയ്യുന്നതെങ്കിലും, നയൻതാരയുടെ വിവാഹം കാണുവാൻ എല്ലാവരും കാത്തിരിക്കുകയാണ്.

തമിഴിൽ നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനായ വിഘ്നേശ്വരുമായി താരം ആറു വർഷത്തിൽ കൂടുതലായി പ്രണയത്തിലാണ്. ഇരുവരും ലിവിംഗ് ടു ഗെതറിലും ആണ്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്. താരത്തിന്റെ ആദ്യ ചിത്രവും അതുതന്നെയായിരുന്നു. തമിഴകത്തിലെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് ഇരുവരും. ഇവർ തങ്ങളുടെ പ്രണയം നിമിഷങ്ങൾ ആരാധകർക്ക് മുൻപിലേക്ക് പങ്കു വയ്ക്കുകയും ചെയ്യും.

കുറച്ചു കാലങ്ങൾക്കു മുൻപ് ഒരു ടെലിവിഷൻ പരിപാടിയിൽ എത്തിയപ്പോൾ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര പറയുകയും വിവാഹ നിശ്ചയത്തിന്റെ മോതിരം കാണിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇരുവരും വിവാഹിതരാകുന്നത് എന്നാണ് എന്ന് വാർത്തകൾ വന്നതിന്റെ ഭാഗമായാണ് ക്ഷേത്രദർശനം നടത്തിയ വീഡിയോ ഒക്കെ വൈറലായിരുന്നു. നയൻതാര നെറ്റിയിൽ സിന്ദൂരം ചാർത്തിയിട്ടുള്ള ചിത്രങ്ങളും സോഷ്യൽ മാധ്യമങ്ങളിൽ വൈറലായിരുന്നു. താരത്തെ കുറിച്ച് വരുന്ന പുതിയ വാർത്തകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇരുവരും വാടക ഗർഭധാരണതിലൂടെ ഒരു കുഞ്ഞിനു ജന്മം നൽകാൻ പോകുന്നു എന്നതാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയിരുന്നു. അത്‌ തന്നെയാണോ നയൻസും വിക്കിയും സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഈ വാർത്തകളും റിപ്പോർട്ടുകളും ഒക്കെ വരുന്നതിനെക്കുറിച്ച് താരജോഡികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. യാതൊരുവിധത്തിലും പ്രതികരിക്കാത്ത ഒരു വ്യക്തിയാണ് നയൻതാര. മുമ്പൊരിക്കൽ വിവാഹത്തെ പറ്റിയുള്ള ഗോസിപ്പുകൾ ചോദിച്ചപ്പോഴും താരം ആരേയും അറിയിക്കാതെ ഒരിക്കലും വിവാഹം ചെയ്യില്ലെന്നായിരുന്നു താരം പറഞ്ഞത്. തന്റെ ജീവിതം തന്റെ ആരാധകർക്കും മുന്നിൽ ഒരു തുറന്ന പുസ്തകം പോലെ പറഞ്ഞിട്ടുള്ള വ്യക്തിയാണെന്നും നയൻതാര തുറന്നു പറഞ്ഞിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top