Movlog

Kerala

സിദ്ധിഖിന്റെ മകന്റെ വിവാഹം -ദിലീപ് നു തോളിൽ തട്ടി ആശ്ലേഷിച്ചു മമ്മുക്ക – മറ്റു താരങ്ങൾ ചെയ്തത് കണ്ടോ ?

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് താര പുത്രനും നടനുമായ ഷാഹിൻ സിദ്ധിഖിന്റെ വിവാഹ വിരുന്നിന്റെ ചിത്രങ്ങളാണ്.

ഷാഹിന്റെ വധു അമൃത ഡോക്ടർ ആണ്. രണ്ടു മതവിഭാഗത്തിൽപ്പെട്ട ഇവരുടേത് പ്രണയവിവാഹമായിരുന്നു. മലയാളികളുടെ മനസ്സിൽ ഒരിക്കലും മായാത്ത സ്ഥാനമാണ് നടൻ സിദ്ധിഖിന്. തന്റെ അഭിനയ മികവു കൊണ്ട് മലയാളികളെ വിറപ്പിച്ചും, കരയിപ്പിച്ചും, ചിരിപ്പിച്ചും വർഷങ്ങളായി മലയാള സിനിമയിൽ സജീവമാണ് സിദ്ധിഖ്.

ആദ്യ കാലങ്ങളിൽ നർമ്മം കലർന്ന വേഷങ്ങൾ ചെയ്തിരുന്ന സിദ്ധിഖ് പെട്ടെന്നായിരുന്നു വില്ലൻ വേഷങ്ങളിലേക്ക് ചേക്കേറിയത്. ഏത് തരം കഥാപാത്രവും അനായാസമായി അവതരിപ്പിക്കാൻ കഴിയുന്ന കലാകാരനാണ് സിദ്ദിഖ്. അച്ഛന് പിന്നാലെ മകനും മലയാള സിനിമയിൽ സജീവമാണ്. “പത്തേമാരി” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി അഭിനയരംഗത്തേക്ക് കടന്നു വന്ന ഷാഹീൻ സിദ്ധിഖ് “അച്ഛാ ദിൻ”, “വിജയ് സൂപ്പറും പൗർണമിയും”, “കസബ”, “ടേക് ഓഫ്” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ബിസിനസിൽ സജീവമായിട്ടുള്ള ഷാഹിൻ ഇടയ്ക്ക് സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ഷാഹിനും അമൃതയും ആയിട്ടുള്ള വിവാഹ നിശ്ചയം നടന്നത്. ഒരുപാട് നാളത്തെ പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. ഇവരുടെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. താര നിബിഡമായ വിവാഹത്തിൽ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ നിരവധി താരങ്ങൾ പങ്കെടുത്തു.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങൾ ആയ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് എത്തി ആയിരുന്നു വധൂവരന്മാരെ അനുഗ്രഹിച്ചത്. നടൻ സിദ്ധിഖിനും വധൂവരന്മാർക്ക് ഒപ്പം നിൽക്കുന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ചുവന്ന ഷർട്ടും കറുത്ത പാന്റുമണിഞ്ഞ് മോഹൻലാൽ എത്തിയപ്പോൾ വെള്ള മുണ്ടും ഷർട്ടും അണിഞ്ഞാണ് മമ്മൂട്ടി എത്തിയത്.

ഇവർക്ക് പുറമേ ജനപ്രിയ നടൻ ദിലീപും കാവ്യയും വധൂവരന്മാർക്ക് ആശംസകൾ നൽകാൻ എത്തിയിരുന്നു. സംവിധായകൻ സത്യൻ അന്തിക്കാട്, വൈശാഖ്, ആന്റണി പെരുമ്പാവൂർ, നവ്യ നായർ, ബിജു മേനോൻ, മണിക്കുട്ടൻ, ജയറാം, പാർവതി തുടങ്ങിയ നിരവധി പേർ വിവാഹത്തിന് സജീവമായി പങ്കെടുത്തു. താരങ്ങൾ വധൂവരന്മാർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഒരു ഹിന്ദു പെണ്ണ് മുസ്ലിം പയ്യന്റെ സ്വന്തമായി എന്ന തലക്കെട്ടോട് കൂടിയായിരുന്നു ഇവരുടെ വിവാഹ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചത്.

ഇരുവരും രണ്ടു മതവിഭാഗത്തിൽ പെട്ടവർ ആണെങ്കിലും വീട്ടുകാരുടെ പൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടും കൂടിയാണ് വിവാഹചടങ്ങുകൾ നടന്നത്. സിദ്ദിഖിന്റെ സുഖമില്ലാത്ത രണ്ടാമത്തെ മകനെ ചേർത്ത് പിടിച്ച അമൃതയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹ വിരുന്നിനെത്തിയ മമ്മൂക്ക ദിലീപിന്റെ തോൾ പിടിച്ചു കുശലം പറയുന്ന വീഡിയോ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top