Movlog

Health

ഒരു പുരുഷനിൽ സ്ത്രീ ആഗ്രഹിക്കുന്നത് എന്താണ് ? തീർച്ചയായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

നമ്മുടെ സമൂഹത്തിൽ ഇപ്പോഴും സ്ത്രീകൾ എപ്പോഴും അടുക്കളയിലും അറപ്പുരയിലും മാത്രമൊതുങ്ങുന്ന ചിന്താഗതിയുള്ളവർ ആണ്. കൂടുതൽ സ്ത്രീകളും ആഗ്രഹിക്കുന്നത് എന്താണ്.? ആ ചോദ്യത്തിന് പലരുടെയും കൈയിൽ ഇപ്പോഴും ഉത്തരം ഉണ്ടായിരിക്കില്ല. ഈ ഒരു ചോദ്യത്തിന്റെ ഉത്തരം കണ്ടു പിടിക്കുക എന്നുപറയുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത് അടുക്കളയിൽ തന്നെ ഒതുങ്ങാൻ അല്ലെന്നു സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു, അവളുടെ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാനുള്ള പൂർണമായ അവകാശം അവൾക്ക് മാത്രമാണ്. ഒരു തീരുമാനങ്ങളും അവളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതിരിക്കുക. സ്വാതന്ത്ര്യത്തോടെ പറക്കട്ടെ അവരുടെ തീരുമാനങ്ങൾ എടുക്കട്ടെ, അപ്പോൾ കാണാം അവളുടെ ജീവിതം സുന്ദരമാകുന്നത്. അതിലൂടെ തന്നെ അവളുടെ പങ്കാളിയെയും. ചില പുരുഷന്മാർക്ക് സ്ത്രീകളെ മനസ്സിലാക്കാൻ കഴിയും. എന്നാൽ എല്ലാ പുരുഷന്മാരും സ്ത്രീകളും മനസ്സിലാക്കുന്നവരാണ് എന്ന് പറയാനും പറ്റില്ല. പുരുഷന്മാർ പൊതുവായി സ്ത്രീകളെ മനസ്സിലാക്കാത്തവരുടെ ഗണത്തിലേക്ക് മാറ്റി എഴുതാൻ പറ്റില്ല.

സത്യത്തിൽ വിലകൂടിയ സമ്മാനങ്ങളോ പവിഴമോ വജ്രമോ ഒന്നുമല്ല ഒരു സ്ത്രീ ആഗ്രഹിക്കുന്നത്. അവരെ നന്നായി മനസ്സിലാക്കുന്ന ഒരു പങ്കാളിയാണ് വേണ്ടത്. അങ്ങനെയുള്ളവർ ഉണ്ടാകും. പക്ഷെ വളരെ ചുരുക്കമായിരിക്കും. ഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിക്കുന്നത് സ്വർണ്ണമോ വിലകൂടിയ സമ്മാനങ്ങളൊ ഒന്നും അല്ല. അവളെ മനസ്സിലാക്കുന്ന, അവളെ കേൾക്കുന്ന ഒരു പങ്കാളിയെ തന്നെയാണ്. കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളാണ് എന്നും പെണ്ണിൻറെ മനസ്സ് നിറക്കുന്നത്. അത്‌ ആളുകൾക്ക് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് മാത്രം. ഇനിയും മനസ്സിലാകാത്തവർക്ക് വേണ്ടി ഒരു കാര്യം പറയട്ടെ, ഒരു ചെറിയ പ്രശസ്തി ആഗ്രഹിക്കാത്ത പെൺകുട്ടികൾ ആരാണുള്ളത്.?

നല്ലൊരു ഭക്ഷണം ഉണ്ടാകുമ്പോൾ നന്നായിരുന്നു എന്ന് പറയാൻ, നന്നായി ഒരുങ്ങി ഇറങ്ങുമ്പോൾ അത് നല്ലതാണെന്ന്, നിങ്ങൾക്കൊന്നും പറഞ്ഞാൽ എന്താണ്..? കുഞ്ഞ് കുഞ്ഞ് കഴിവുകളെ നിങ്ങൾക്കൊന്നും പ്രശംസിച്ചാൽ എന്താണ്.? അത്‌ നിങ്ങളുടെ ജീവിതം മനോഹരം ആകുകയുള്ളൂ, ഒരിക്കലും മോശമാകില്ല. അവൾ ആഗ്രഹിക്കുന്നുണ്ട് ഇതൊക്കെ. നിങ്ങൾ പറയുമ്പോൾ ഇരട്ടിമധുരം ആയിരിക്കും അവൾക്ക് തോന്നുന്നത്. ആളുകൾ നിറഞ്ഞ ഒരു മുറിയിൽ മേശയുടെ മറുവശത്ത് നിൽക്കുന്നവളോട് ഒരു നിമിഷമെങ്കിലും കണ്ണുകൾകൊണ്ട് ഒന്ന് പുഞ്ചിരിച്ചു നോക്കൂ, നിങ്ങൾക്ക് കാണാം അവളുടെ മുഖം പ്രകാശപൂർണമായത്. എപ്പോഴും എന്തിനും കൂടെയുണ്ടാകുമെന്ന് കൈകളിൽ പിടിച്ച് ഒന്നു പറഞ്ഞു നോക്കു അവരുടെ മുഖത്ത് പൂർണചന്ദ്രന്മാരെ കാണാം. ആ വിശ്വാസം തരുന്ന ധൈര്യം അത് വളരെ വലുതാണ്.

സ്ത്രീകൾ എത്ര ധൈര്യശാലികൾ ആണെന്ന് പറഞ്ഞാലും ഉള്ളിനുള്ളിൽ അവരെല്ലാവരും വളരെ തരള പ്രകൃതം ഉള്ളവരായിരിക്കും. അവളെ മനസ്സിലാക്കുന്ന പുരുഷനാൽ പ്രണയിക്കാനും തരളിതയാവാനും ഇഷ്ടപ്പെടുന്ന സ്ത്രീ. സ്ത്രീകൾ ലോല ഹൃദയമുള്ളവർ തന്നെയാണ് എന്ന് ചില സാഹചര്യങ്ങളിൽ മനസിലാക്കാൻ സാധിക്കും.ഭൂമിയോളം ക്ഷമിക്കുവാനും തീ പോലെ ആകാനും സ്ത്രീക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല. ഞാൻ ഭാര്യയോട് ഒന്നും പറയില്ല, അവൾ എല്ലാം മനസ്സിലാക്കട്ടേ എന്ന് വീണ്ടും പിടിവാശി എടുക്കുന്ന പുരുഷന്മാരോട് ഒന്ന് മാത്രമേ പറയാനുള്ളൂ, നിങ്ങൾ നിങ്ങളുടെ ഭാര്യയോട് അല്പം നന്നായി ഒന്ന് സംസാരിച്ചുവെന്ന് പറഞ്ഞു ഈ ലോകത്തിൽ ഒന്നും സംഭവിക്കുന്നില്ല. മറിച്ച് നിങ്ങളുടെ ഭാര്യയുടെ ഹൃദയത്തിൽ അതുണ്ടാക്കുന്ന സന്തോഷം വളരെ വലുതാണ്. നൈമിഷികമായ ഈ ലോകത്ത് നമുക്ക് ചെയ്യാൻ കഴിയുന്ന സന്തോഷങ്ങൾ ഇത്‌ മാത്രം അല്ലേ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top